June 2024

ബൈസാന്റിയവും  കോൺസ്റ്റാന്റിനോപ്പിളും ബി.സി. 6000 മുതലുള്ള ചരിത്രം അവകാശപ്പെടാവുന്ന നഗരമാണ്  ഇസതാംബൂൾ. ഒരു കാലത്ത് അശ്വാരൂഢരായ നാടോടികളുടെ നഗരമായിരുന്ന ഇവിടം. പിന്നീട് വൻ കപ്പലുകളിൽ എത്തുന്ന കച്ചവടക്കാരുടെ കേന്ദ്രമായി. ഗ്രീക്ക്, റോമൻ, ബൈസാന്റിൻ, ഓട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന നഗരത്തിൽ ഓർത്തഡോക്സ് പുരോഹിതന്മാരും കത്തോലിക്കാ പാതിരിമാരും  ഇസ്ലാംമതപണ്ഡിതരും തങ്ങളുടെ കാലടിപ്പാടുകൾ പതിച്ചു കടന്ന് പോയി.  ബിസി 6000ത്തിൽ ഇസ്താംബൂൾ  നിയോലിത്തുകളുടെ അധിവാസ സ്ഥലം ആയിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽContinue Reading

ഇന്ദ്രപ്രസ്ഥത്തിലെ അവസാന രാത്രിയാണിന്ന്. നാളെ തുടങ്ങുന്ന മഹാവാനപ്രസ്ഥത്തില്‍ ആദ്യംവീഴാന്‍ വിധിക്കപ്പെട്ടവളാണ് കൃഷ്ണ. പൂര്‍വജന്മഫലമായി കിട്ടിയ അഞ്ചു പതികള്‍ എന്നെ മനസ്സിലാക്കിയതേയില്ല.അവര്‍ക്കു കൃഷ്ണ താമരപ്പൂവിന്റ സുഗന്ധവും ചാരുതയുമുള്ള ഉടല്‍ മാത്രമായിരുന്നു. ആസക്തിയോടല്ലാതെ സ്‌നേഹത്തോടെ അവര്‍ തന്നെ നോക്കിയില്ല. ഈ അവസാന രാത്രി കഴിയുന്നത് എന്നും ആശ്രയമായിരുന്ന ഭഗവാന്റെ മുന്നില്‍ ഹൃദയം തുറന്നുകൊണ്ടാകട്ടെ. സകല പാപങ്ങളും കഴുകിക്കളഞ്ഞ് പരിശുദ്ധമായ മനസ്സോടെ അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഒരു രഹസ്യത്തിന്റെ ഭാരവും ഇനി എനിക്ക് ചുമക്കാന്‍ വയ്യ.Continue Reading

ബ്രസീലിയൻ എഴുത്തുകാരനായ ഇറ്റമാർ വിയേര ജൂനിയറുടെ ക്രൂക്കെഡ് പ്ലോ എന്ന നോവൽ 2024-ലെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബ്രസീലിൽ, അടിമത്തം നിയമപരമായി നിർത്തലാക്കിയതിനുശേഷമുള്ള കറുത്തവർഗ്ഗക്കാരായ കർഷകരുടെ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. 1979-ൽ ബഹിയയിലെ സാൽവഡോറിൽ ജനിച്ച ഇറ്റമാർ വിയേര ജൂനിയർ ആഫ്രിക്കൻവംശജരെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അടിമത്തത്തിൽനിന്നു രക്ഷപെട്ട മനുഷ്യരുടെയും അവരുടെ പിൻഗാമികളുടെയും ആഫ്രോ-ബ്രസീലിയൻ കൂട്ടായ്മയായ ക്വിലോംബോയുടെ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും വൈഷമ്യങ്ങളെയുംപറ്റി ആയിരുന്നു അദ്ദേഹത്തിന്റെContinue Reading

രാമായണത്തിൽ ആശാനുണ്ടായിരുന്ന താല്പര്യം, രാമായണ കഥ ബാലഹൃദയങ്ങളിൽ പതിപ്പിക്കുന്നതിനായി ആ കഥാസാരം ലളിതമായി വർണിക്കുന്ന ഒരു രചനയ്ക്കു തന്നെ പ്രേരകമായി. രാമായണ കഥ ഋജുവായി പറഞ്ഞു പോകുന്ന ‘ബാലരാമായണം’ അതുകൊണ്ടുതന്നെ, ആശയ സമ്പന്നവും സങ്കീർണവുമായ മറ്റു ആശാൻ കൃതികളെപ്പോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടുന്ന ഒരു ആഖ്യാനരീതിയോ ആശയ ലോകമോ ആ കൃതിയിലുണ്ടെന്നു പറഞ്ഞു കൂടാ . ‘ചിന്താവിഷ്ടയായ സീത’ പല തരത്തിലുള്ള ചർച്ചകൾക്ക് വിധേയമായപ്പോഴും ആരും ‘ ബാലരാമായണ’മോContinue Reading

ടർക്കിഷ് ഇസ്ലാമിക്  ആർട്ട് മ്യൂസിയം ബ്ലൂ മോസ്‌കിന് മുന്നിലുള്ള മതിലിന്റെ അകത്തെ ഭിത്തിയിൽ ഇസ്ലാം മതത്തിൻ്റെ ആധാര ശിലകളെപ്പറ്റിയുള്ള പ്രധാന വിവരങ്ങൾ സംക്ഷിപ്തരൂപത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഒരു അമുസ്ലിമിന് ഇസ്ലാംമതത്തിൻറെ പ്രാഥമികആശയങ്ങളും അതിന്റെ നെടുംതൂണുകളും ചരിത്രവും പരിചയപ്പെടുത്തുന്ന രീതിയിലാണ് ഇത്  ചിത്രീകരിച്ചിരിക്കുന്നത്. ധാരാളം പേർ അത് വായിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ ലോക ചരിത്രത്തിലും സംസ്കാരത്തിലും ശാസ്ത്രപുരോഗതിയിലും മുസ്ലിം ലോകത്തിൻറെ സംഭാവനകൾ എണ്ണിപ്പറയുന്ന ഒരു പ്രദർശനവും കാണാം.Continue Reading