സ്വർഗാരോഹണ പർവം സമാപ്തം.
[dropcap]നാ[/dropcap]ണിക്കുട്ടിക്ക് അഞ്ച് ഭർത്താക്കൻമാരുണ്ടായിരുന്നു ഇട്ടിരാരിശ്ശൻ, ഇട്ടിക്കോരൻ, ഇട്ടിപ്പാച്ചു, ഇട്ടിക്കുഞ്ഞപ്പൻ ,ഇട്ടിക്കണ്ടപ്പൻ എന്നിങ്ങനെ പേരുകൾ. ഇട്ടിരാരിശ്ശൻ വലിയ പട്ടാങ്ങക്കാരനാണ്. സത്യമല്ലാതെ മറ്റൊന്നും പറയില്ല. ഇട്ടിക്കോരൻ ഒരു ഫയൽവാനായിരുന്നു. ഇട്ടിപ്പാച്ചു പേരുകേട്ട ഒരു പകിടകളിക്കാരൻ. മറ്റു രണ്ടെണ്ണത്തിനും പണിയൊന്നുമില്ല. അങ്ങനെയിരിക്കേ, അവർ പളനിയിലേക്ക് കാൽനട പോകാൻ തീരുമാനിച്ചു. വരിവരിയാണ് നടത്തം. കുറെ ദൂരം ചെന്നപ്പോൾ ഇട്ടിക്കണ്ടപ്പൻ വീണുപോയി. ‘ഇട്ടിരാരിശ്ശേട്ടാ’ ,ഇട്ടിക്കോരൻ വിളിച്ചു. ‘മ്മടെ ഇട്ടിക്കണ്ടപ്പൻ വീണു പോയി.’ ‘തിരിഞ്ഞു നോക്കണ്ട.’, ഇട്ടിരാരിശ്ശൻ പറഞ്ഞു.Continue Reading





















