രാഗപൗർണമി
ഹേമകൂടം!തൂമഞ്ഞു പുതച്ചുകുളിർന്ന താഴ്‌വാരം!അങ്ങോളമിങ്ങോളംനീഹാരമുത്തണിഞ്ഞ പ്രിമുലമലരുകളുടെ എത്തിനോട്ടം!കാട്ടുറോസാപ്പൂക്കളുടെ വശ്യമാദകസൗഗന്ധം!മഞ്ഞണിഞ്ഞ നാരീലതകളുടെ കുതൂഹലചാഞ്ചാട്ടം!മൂടൽമഞ്ഞിലും നിലാവലയിലുംപെട്ട നിഹ്നുതാംഗിയെപ്പോലെ രാത്രി! നനുത്ത ഹിമയവനിക നീക്കി, വസന്തപൗർണ്ണമിയുടെ നീലിമയിൽ ആകാശത്തുനിന്നൊരാൾ എത്തിനോക്കി!പൊടുന്നനെ… ചന്ദ്രപീഡൻ്റെ ഓർമ്മകൾ, കാദംബരീദേവിയെ തരളിതയാക്കി!നിമ്നോന്നതയായ ജീവനുള്ളൊരു ചാരുശില്പം,അന്നേരമൊരു കവിതയായി പൂത്തുലയുകയായിരുന്നു! മാനത്തു തെളിഞ്ഞത് ചന്ദ്രനല്ല; ചന്ദ്രപീഡനാണെന്നും അദ്ദേഹം പതുക്കനെ താഴേക്കിറങ്ങി തൻ്റെ ചാരെവരുകയാണെന്നും കാദംബരിക്കുതോന്നി.നിറയെ മൊട്ടിട്ടൊരു പൂമരംപോലെ അവളൊന്നുരോമാഞ്ചം കൊണ്ടു..ലജ്ജാവിവശയായി സഹചരിയെ വിളിച്ചു..“മഹാ…”ശുഭ്രവസ്ത്രമണിഞ്ഞൊരു സന്യാസിനിയെപ്പോലെ മഹാശ്വേതാദേവി മന്ദം നടന്നു സഖിക്കരികിലെത്തി.നിശ്ചയമായും തൻ്റെ പ്രണയിതാവിന്നുവരുമെന്നും അത്താഴത്തിനായിContinue Reading





















