June 2021

നിഗൂഢ തടാകം രൂപ് കുണ്ഡ്   [സാധകന് സാധനയുടെ ഓരോ പടവുകൾ പോലെ യാത്രികന് ഓരോയാത്രയും ഓരോ ഓർമ്മക്കുറിപ്പുകളാണ് ..യാത്രികൻറെ കുറിപ്പുകൾ അയാളുടെ ആത്മസാക്ഷാൽക്കാരവുമാണ് ..ഓരോ യാത്രയും പകർന്നു തരുന്ന അനുഭൂതി വ്യത്യസ്തവും വൈവിധ്യ പൂർണവുമാണ് .. നിമിഷാന്തരങ്ങൾക്കുള്ളിൽ വ്യത്യസ്ത രൂപം പ്രദർശിപ്പിക്കുന്ന ഹൈമവത ഭൂമിക – വന്യസൗന്ദര്യത്തിൻറെ വേഷപ്പകർച്ചകൾ നടത്തുന്ന മലയും കാടും കാറ്റും മഴയും മഞ്ഞും, ജന്തു-സസ്യജാലങ്ങളുടെ സമ്മോഹനമായ സമന്വയവും ഹിമാലയ യാത്രകളെ ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നു…] ഇന്ത്യയുടെContinue Reading

യു ഏ ഇ യിലും നാട്ടിലും ശ്രദ്ധേയമായ പ്രദർശനങ്ങൾ നടത്തിയ ചിത്രകാരൻ പ്രസാദ് കാനത്തിങ്കലുമായി മുരളി മീങ്ങോത്ത്, മലയാളനാട് വെബ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖം. പ്രസാദ്, യു ഏ യിലെ പുറം വാസം അവസാനിപ്പിച്ച് നാട്ടിൽ എത്തിയിട്ട് ഗാലറിയൊക്കെ ആരംഭിച്ച ഘട്ടത്തിലാണ് കോവിഡ് കാലം വരുന്നത്. കോവിഡിന്റെ അടച്ചിടലിൽ ചിത്രകാരന്റെ പ്രതിസന്ധികളെക്കുറിച്ച് പറയൂ. മഹാമാരിയുടെ കാലത്ത് ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മൾ ഉണ്ടാക്കുന്നContinue Reading

ബൃഹദാഖ്യാനങ്ങൾക്ക് (grand narratives) വിശ്വാസ്യത ഇല്ലാതായ ഒരു കാലമാണ് നമ്മുടേതെന്ന് കരുതുന്നവരുണ്ട്. അതിൻറെ യുക്തിയും സത്യവുമെന്തായാലും, ബൃഹദാഖ്യാനങ്ങളുടെ അഭാവത്തിൽ മനുഷ്യരാശിയുടെ ഭാവി ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതും ആയി മാറുന്ന ഒരു ചരിത്രസന്ധി കൂടിയാണ് നമ്മുടേത്. കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന പാരിസ്ഥിതിക അടിയന്തിരാവസ്ഥയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. അതിൻറെ തോതും വ്യാപ്തിയും ഒറ്റപ്പെട്ടതും പ്രാദേശികവുമായ പരിഹാരനിർദ്ദേശങ്ങളെ അപ്രസക്തമാക്കുന്നു; നമ്മുടെ ഉത്പാദന രീതികളിലും സാമൂഹ്യ വ്യവഹാരങ്ങളിലും ജീവിതശൈലിയിലും സമൂലമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. ബൃഹദാഖ്യാനങ്ങൾContinue Reading

സ്ക്രിപ്റ്റ് തയ്യാറാക്കി Heckler കമ്പനിയുടെ സഹകരണത്തോടെ Charu Menon നിർമ്മിച്ച്, Dan Braga Ulvestad സംവിധാനം ചെയ്ത By The River എന്ന ഡോക്യുമെൻററിയുടെ വിഷയം വാരാണസിയിലെ ‘മരണഹോട്ടലുക’ ളാണ്. മോക്ഷപ്രാപ്തി ലക്ഷ്യമാക്കി വരുന്ന വിശ്വാസികൾക്ക്, താമസിച്ച്, മരിക്കാനുള്ള സൗകര്യം ഒരുക്കുന്ന, അത്തരത്തിൽ പെട്ട മുമുക്ഷുഭവൻ, മുക്തിഭവൻ എന്നീ സ്ഥാപനങ്ങളുടെ അന്തേവാസികളുമായും നടത്തിപ്പുകാരുമായും അവയുടെ ചുറ്റുപാടുകളിൽ തളയ്ക്കപ്പെട്ട ജീവിതവുമായി കഴിയുന്ന മറ്റു ചിലരുമായും നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ നിന്ന് ചോദ്യങ്ങൾ എടുത്തുമാറ്റിയContinue Reading

എടവപ്പെയ്ത്തിൽ മണ്ണിൽ നിന്നും ഒഴുകിയൊലിച്ചു പോയ സാധാരണജീവിതങ്ങളുടെ അമരക്കാരനായിരുന്നു എ.കെ ലോഹിതദാസ്. ഒരിക്കൽ പോലും കഥാകാരന്റെ ബാധയേൽക്കാത്ത കഥാപാത്രങ്ങളുടെ ദ്വിമാന രൂപങ്ങൾ പ്രേക്ഷകന് തനി ജീവിതങ്ങളുടെ ത്രിമാന ദൃശ്യാനുഭവങ്ങൾ തന്നെയായിരുന്നു. വാഴ്ത്തപ്പെട്ട തിരയെഴുത്തുകാരുടെ കഥാപാത്രങ്ങൾ വാർപ്പു മാതൃകകൾ മാത്രമായിഒതുങ്ങിയപ്പോൾ ലോഹിയുടെ കഥാപാത്രങ്ങൾ തനത് ശൈലിയിൽ തനത് ഭാവങ്ങളിലൂടെ സ്വത്വം കണ്ടെത്തുകയായിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടനായ തിലകന്റെ ശുപാർശപ്രകാരം അന്തർമുഖനായ ലോഹിതദാസ് എന്ന ലോഹി താരതമ്യേന പുതിയ സംവിധായകനായ സിബിContinue Reading