July 2025

മറൈൻഡ്രൈവിലന്ന് ഒരുമിച്ച് കുട ചൂടിയിരുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും അടിച്ചോടിച്ച് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് വിശ്വംഭരൻ ആ കാര്യം അറിഞ്ഞത്. തന്‍റെ മൂത്ത മകളെ കാണാനില്ല. വീട്ടിൽ കയറി വന്നപ്പോഴുണ്ടായ വലിയ മൗനത്തിൽ തന്നെയാണ് ആദ്യം സംശയം തോന്നിയത് പിന്നീട് കാര്യം തിരക്കിയപ്പോൾ ഭാര്യ സുമ പേടിച്ച് ഉത്തരം പറഞ്ഞു: ‘അച്ചു ഇതുവരെ വന്നിട്ടില്ല’ അയാൾ ആകെ തരിച്ചു പോയി. താൻ ഇപ്പോൾ നിൽക്കുന്ന ഹാളും അതിനപ്പുറത്തുള്ള സിറ്റൗട്ടും അതും കഴിഞ്ഞ്Continue Reading

ജമാ എൽ ഫിന പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട വളരെ വിശാലമായ തുറന്ന ചന്തയാണ് ഇത്. ജമാ എൽ ഫിന എന്ന പേരിന്റെ അർത്ഥം ‘മരിച്ചവരുടെ ഇടം’ എന്നാണ്. പഴയകാലത്ത് വധശിക്ഷ നൽകുന്നത് ഇവിടെ വച്ചായിരുന്നുത്രേ. ത്രികോണാകൃതിയിലുള്ള ഈ ചതുരത്തിൻ്റെ ചുറ്റും ധാരാളം റസ്റ്റോറൻറുകളും ഗവൺമെൻറ് ഓഫീസുകളും കച്ചവട കേന്ദ്രങ്ങളും മറ്റും കാണാം. ഇതിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ ധാരാളം കുതിരവണ്ടികൾ നിരത്തി ഇട്ടിരിക്കുന്നു. നഗരം ചുറ്റി കാണുന്നതിനായി ഇവ ഉപയോഗപ്പെടുത്താം.Continue Reading

രാവിലെ ദോശക്കുള്ള ചട്ട്ണി വറുത്തിടുന്ന തിരക്കിലായിരുന്നു. അതിനിടയിൽ അടുത്ത് എവിടെ നിന്നോ ഒരു ചിരി കേട്ട തോന്നൽ. ശബ്ദത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകളുടക്കിയത് ആ ചാരുകസേരയിലാണ്. കസേര ഒന്ന് ഇളകിയാടുന്നുണ്ടോ…? ഏയ്.. ഇല്ല, എന്‍റെ തോന്നലുകളാകും; ഇതു ഒരു ‘ഭാർഗവീനിലയം’ ഒന്നുമല്ലല്ലോ.…ചമ്മന്തി ചീനച്ചട്ടിയിലൊഴിച്ചു ഒന്ന് ചൂടാക്കിയെടുത്ത് ഡൈനിംഗ് റൂമിലേക്ക്‌ നടക്കുമ്പോൾ വീണ്ടും ” ശൂ.. ശൂ… ” എന്നൊരു ശബ്ദം. ശബ്ദത്തിന്‍റെ ഉറവിടം വീണ്ടും ആ കസേര തന്നെ.Continue Reading

പതിവ് പോലെ എട്ട് – ബിയിൽ രണ്ടാം പിരീഡ് കേളുമാഷുടെ മലയാളം ക്ലാസ്‌. ചൂരലുമായി മാഷ് ക്ലാസ്സിലേക്ക് വന്നു. “അക്രൂരന്‍റെ അമ്പാടിയിലേക്കുള്ള യാത്ര” എന്ന കവിതയാണ് അന്നത്തെ പാഠ്യവിഷയം. യാത്രയിൽ അക്രൂരൻ കാണുന്ന മനോഹര വഴിയോരക്കാഴ്ചകൾ തലേ ദിവസത്തെ ക്ലാസിൽ മാഷ് കേമമായി വർണ്ണിച്ചിരുന്നു. പഠിപ്പിച്ചത് കുട്ടികൾക്കോർമ്മയുണ്ടോയെന്നറിയാൻ കേളു മാഷ് നിശ്ചയിച്ചു.. ‘ഇന്നലെ മ്മള് പഠിപ്പിച്ചതെല്ലാം ഓർമ്മ ഇണ്ടല്ലോ അല്ലേ? മ്മക്ക് ചെല ചോദ്യങ്ങൾ ചോദിക്കാം.” അത് കേട്ടയുടനെ കുട്ടികൾContinue Reading

കദദിഹയിലേക്ക് രാവിലെത്തന്നെ ദീപേന്ദുവിന്‍റെ ഫോൺ വന്നിരുന്നു. ഇന്ന് നമ്മൾ പോകുന്നത് ബന്‍സ്പാല്‍ ബ്ലോക്കിലെ കദദിഹ എന്ന ഗ്രാമത്തിലേക്കാണ്. ഏകദേശം അറുപതോളം കിലോമീറ്റര്‍ ദൂരം. ബുയാന്‍ ആദിമജനത കൃഷിയും കൂട്ടവുമായി ജീവിക്കുന്നിടം. രാവിലെ തന്നെ പുറപ്പെടണം. ഞാൻ താഴെ പോയി ക്രുഷ്ണ ബോഡയുടെ കുശിനിപ്പീടികയിൽ നിന്നൊരു ചായ കുടിച്ച് തണുപ്പിലൂടെ അരിച്ചിറങ്ങുന്ന മഴത്തുള്ളികളെ തൊട്ട്, നനഞ്ഞ്‌ തിരിച്ചു നടന്നു. ക്രുഷ്ണയുടെ ചായ കുടിക്കാന്‍ അവിടെ നല്ല തിരക്കാണ്. പ്രത്യേകിച്ചും തണുപ്പിന്‍റെ രാവിലെ.Continue Reading