പുസ്തകപരിചയം (Page 5)

രോഗികളോടുള്ള സ്നേഹവും അനുകമ്പയും എക്കാലവും കാത്തുസൂക്ഷിക്കുകയും അസാധാരണമായ നിരീക്ഷണ പാടവം കൊണ്ട് രോഗനിർണയം നടത്തുകയും ചെയ്ത് നമുക്കിടയിൽ ജീവിച്ച ഒരു ഡോക്ടറുടെ വാങ്മയ ചിത്രമാണ് ജയചന്ദ്രൻ മൊകേരി രചിച്ച ‘പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം’ എന്ന പുസ്തകം. 1923 ൽ കോഴിക്കോട് ജില്ലയിലെ മൊകേരിയെന്ന ഗ്രാമത്തിൽ ജനിച്ച പി.പി. പദ്മനാഭന്‍റെ ഒരു ഡോക്ടറാകുകയെന്ന സ്വപ്നം സഫലമാകുന്നത് ഇന്ത്യ സ്വതന്ത്രയായ വർഷത്തിലാണ്. അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ആദ്യത്തെ എം.ബി.ബി.എസ്Continue Reading

വീടിന്റെ ബേസ്‌മെന്റിലെ ടു ബെഡ്റൂംസ്യുട്ടിലേക്ക് വാടകക്കാരെ ക്ഷണിച്ചു പരസ്യം നൽകിയിരുന്നുവെങ്കിലും അന്വേഷിച്ചുവന്ന മുസ്ലിംകുടുംബത്തിനു കൊടുക്കേണ്ട എന്നായിരുന്നു ആ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ തീരുമാനം. സിറിയയിൽ നിന്ന് വന്ന അഭയാർത്ഥികളാണ് അന്വേഷകർ. സ്ത്രീ ക്രിസ്ത്യാനി. വിവാഹത്തിനെ തുടർന്ന് മതം മാറിയവൾ. അവരുടെ ഭാഷയോ മതമോ വേഷമോ എന്താണ് തങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് വീട്ടുടമക്കറിയില്ല. ഒരുവർഷം കഴിഞ്ഞു വീണ്ടും അവർ വന്നുവെങ്കിലും പഴയ നിലപാട് തുടരുകയാണ് മലയാളിയായ വീട്ടുടമ. അവരും സ്വദേശം വിട്ടുContinue Reading

തിരുവനന്തപുരം എയർപോർട്ടിലെ ഡിസി ബുക്സ് സ്റ്റോറിൽ നിന്നാണ് സുധാ മേനോൻ എഴുതിയ ” ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ” വാങ്ങിയത്. നാട്ടിൽ നിന്ന് ഖത്തറിലേക്കുള്ള മടക്കയാത്രയിൽ ആയിരുന്നു ഞാൻ സുധാ മേനോൻ വർഷങ്ങളായി ഫേസ്‌ ബുക്ക് സുഹൃത്താണ്. മനസ്സ് കൊണ്ട് ഒരു കുടുംബാംഗം പോലെ.സുധ എഴുതുന്നതൊന്നും വായിക്കാതെ വിടാറില്ല ഞാൻ. ഒന്നാം തരം ഒരു നെഹ്രുവിയൻ സോഷ്യലിസ്റ്റ് . വായനയുടെയും എഴുത്തിന്റെയും ലോകത്തു വിഹരിക്കുന്ന ഒരു കോൺഗ്രസ്സുകാരി. സ്വാതന്ത്ര്യസമര ചരിത്രത്തിലെയും ഗാന്ധിജിയുടെയുംContinue Reading

പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളിൽ രംഗപ്രവേശം ചെയ്ത കഥാകൃത്തുക്കളിൽ പ്രമുഖനാണ് ഇ.സന്തോഷ് കുമാർ. ആഘോഷിക്കപ്പെടാതെ ആരവങ്ങൾക്കിടയിൽ നിന്നെല്ലാം മാറിനിന്ന് സർഗാത്മകതയുടെ നിറച്ചാർത്തുമായി ശാന്തതയോടെ നിലകൊള്ളുന്ന എഴുത്തുകാരൻ . അദ്ദേഹത്തിന്റെ “നാരകങ്ങളുടെ” ഉപമ”യ്ക്കു ശേഷമുള്ള ഏറ്റവും പുതിയ കഥാസമാഹാരമാണ് പാവകളുടെ വീട്. മൂന്നുവർഷത്തെ കാലയളവിൽ എഴുതപ്പെട്ട ഏഴു കഥകളാണ് ഇതിൽ ഉള്ളത്. മരണക്കുറി, പാവകളുടെ വീട്, വിശുദ്ധന്റെ ചോര, വ്യാഘ്രവധു, മഞ്ഞച്ചേരയുടെ പകൽ, ഊഴം, ജ്ഞാനോദയം എന്നിവയാണ് ആ കഥകൾ. കഥകളെല്ലാം ഒന്നിനൊന്നുContinue Reading

എഴുത്തിൻ്റെ ലോകം അടിമുടി മാറിയിരിക്കുന്നു. പ്രാദേശിക ചിന്തകൾക്കപ്പുറം അന്തർദേശീയമാണ് ഇന്നു പല പുസ്തകങ്ങളുടേയും പരിസരം. അത്തരത്തിൽ ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ എഴുത്ത്.ആഫ്രിക്കയെക്കുറിച്ച്, അവിടത്തെ സംസ്ക്കാരത്തെക്കുറിച്ച്, അവരുടെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചൊക്കെ വാർത്തകൾ ഇന്നു നമ്മുടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ ധാരാളം ഇന്ത്യൻ വ്യവസായികൾ ആഫ്രിക്കൻ രാജ്യങ്ങളിൽ അവരുടെ ബിസിനസ് എക്സ്പാൻഷൻ നടത്തുന്നുണ്ട് എന്നതും നമുക്കറിയാം. ആ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലും ഉപജീവനത്തിനായി പോകുന്നവരേയും നമുക്കറിയാം. പക്ഷേ, അത്തരം ചില അറിവുകൾക്കപ്പുറം ആContinue Reading