ജി സാജൻ

ദീർഘകാലം ദൂരദർശന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. വായനയും എഴുത്തും യാത്രയുമാണ് കൗതുകങ്ങൾ. ഇപ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ അംഗം ആണ്
മധ്യേഷ്യൻ രാജ്യങ്ങളിലൂടെ നടത്തിയ യാത്രയെക്കുറിച്ച് “മധ്യേഷ്യൻ സ്റെപ്പിയിൽ മൂന്ന് നാടോടികൾ’ എന്ന യാത്രാവിവരണം IE മലയാളം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ഇഞ്ചി ഫിലിംസ് ന്റെ വിവിധ ഡോക്യുമെന്ററി പ്രോജക്ടുകളിൽ ക്രിയേറ്റിവ് അഡ്‌വൈസർ.

“നീ പുലരിയാവണേഎന്ന് എന്റെയിരുട്ട്നിലവിളിക്കുന്നുണ്ട്” “നമ്മൾഏത് തിരിവിലാണ്ഇതുപോലെ കൂട്ടിമുട്ടുകഇടിമിന്നൽ പോലെപ്രണയിച്ചു പിരിയാൻ.” “ചില്ലകളിലുംകണ്ണീർച്ചാലിലുംരണ്ട് ഹൃദയങ്ങളിലും ഇപ്പോൾപ്രകാശത്തിന്റെ നൃത്തം.” സുരേഷ് എഴുതുന്നത് ഹൈക്കു കവിതകളാണ് എന്ന് നമുക്ക് തോന്നും. എന്നാൽ നിരാലംബവും ആർദ്രവുമായ ഹൈക്കു കവിതകളുടെ സമാഹാരമായി തോന്നാം ഓരോ കവിതയും. അത്രയും ചെറുതാണ് ഒപ്പം സൂക്ഷ്മവുമാണ് ഈ കവിതകൾ. ലോഗോസ് ബുക്സ് എന്റെ യാത്രാ പുസ്തകമായ “മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ” എന്ന പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴാണ് ഞാൻ സുരേഷിനെ പരിചയപ്പെടുന്നത്. സ്കൂൾContinue Reading

മൂലധനവും സാങ്കേതികവിദ്യകളും വിപണിയും നിർണയിക്കുന്ന കലാരൂപമാണ് സിനിമ. അതുകൊണ്ടുതന്നെ സമൂഹത്തിലെ പുരുഷാധിപത്യ മൂല്യങ്ങൾ ഈ വ്യവസായത്തെ സമഗ്രമായി സ്വാധീനിക്കുന്നുണ്ട്. എങ്ങനെയാണ്, നമ്മൾ അറിയാതെ, നമ്മുടെ ശ്രദ്ധയിൽ നേരിട്ട് വരാതെ തന്നെ, ഈ മൂല്യങ്ങൾ പ്രവർത്തിക്കുന്നത്? ഇത്തരം പ്രസക്തമായ ഒരു അന്വേഷണമാണ് സി എസ് മീനാക്ഷി നടത്തുന്നത്, ‘പെൺ പാട്ടുതാരകൾ: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്ക്കാരങ്ങൾ’ എന്ന പുസ്തകത്തിലൂടെ. ഒരു കാലത്തും സാധാരണ സിനിമാസംഗീതആസ്വാദകർ പാട്ടിന്റെ ഈ രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല. ‘ഇതൊക്കെContinue Reading

നദീം നൗഷാദ് എഴുതിയ മധുരത്തെരുവ് എന്ന നോവലിനെ ജി സാജൻ പരിചയപ്പെടുത്തുന്നു. ഏത് അമൂർത്ത സങ്കൽപനത്തേയും ആകർഷകമാക്കുന്നത് അവയുടെ നിഗൂഢമായ സൗന്ദര്യമാണ് എന്ന് പറയാറുണ്ട്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ നഗരങ്ങളിൽ ഏറ്റവും നിഗൂഢമായ സൗന്ദര്യം ഒളിപ്പിച്ചുവച്ചിരിക്കുന്നത് കോഴിക്കോടാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അപൂർവമായി ഈ നഗരത്തിലൂടെ കടന്നുപോകുമ്പോഴൊക്കെ ഈ വശ്യമായ നിഗൂഢത എന്നെ പ്രലോഭിപ്പിച്ചിട്ടുമുണ്ട്. “ഇത് സ്വപ്‌നാടകരുടെ നഗരമാണ് എന്ന് കേട്ടിട്ടുണ്ട്. രാത്രി നക്ഷത്രങ്ങളെ നോക്കിയിരിക്കുകയും വന്യമായ അന്തരീക്ഷത്തിലൂടെ നടക്കുകയുംContinue Reading