പുസ്തകപരിചയം (Page 6)

പ്രിയ സുഹൃത്തും അടയാളം ഖത്തറിന്റെ സജീവ പ്രവർത്തകനുമായ ശ്രീ കൊളച്ചേരി കനകാംബരന്റെ ‘ചില സാധാരണ മനുഷ്യർ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ വായനാനുഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവെയ്ക്കാനാഗ്രഹിക്കുന്നത്. ഈ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ ഇത് സാധാരണ മനുഷ്യരെക്കുറിച്ചുള്ള പുസ്തകമാണ്. സൂക്ഷിച്ചു നോക്കിയാൽ നമുക്ക് ചുറ്റും എവിടെയും കാണാവുന്ന മനുഷ്യർ. മലബാറിലെ പ്രത്യേകിച്ച് ഉത്തര മലബാറിലെ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ യഥാർത്ഥ തുടിപ്പുകളാണ് ഈ കഥകളിലുള്ളത്. ഇതിൽ പലതരത്തിലുള്ള മനുഷ്യർ കടന്നുContinue Reading

“എന്റെ വംശം തന്നെ കാരണം! “ പറഞ്ഞത് നാരായൻ ……. നാരായൻ കുറെ നാളായി എന്റെ മനസ്സിലൊരു നോവായി കിടക്കുന്നു. കുഞ്ഞാദിച്ചന്റെയും ഇട്യാതിയുടെയും കൊച്ചുരാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയുമൊക്കെ സഹവാസിയായി ഞാൻ മാറുമ്പോൾ ഇടയ്‌ക്കൊന്നും നാരായനെ ഓർത്തതേയില്ല. ഞാൻ തിരക്കിലായിരുന്നു … കാട്ടിടവഴികളുടെ കൊടും മുഴക്കത്തിലലിഞ്ഞ് കുരുമുളകും കാപ്പിക്കുരുവും പറിയ്ക്കണമായിരുന്നു. കൊടിവേര്‌ ചതച്ചിട്ട് കാപ്പി അനത്തണമായിരുന്നു. കാട്ടാചാരങ്ങളിൽ നമിയ്ക്കണമായിരുന്നു. ആടയും ആഭരണങ്ങളുമില്ലാത്ത കാട്ടുഭാഷയുടെ ഇലമണം ശ്വസിയ്ക്കണമായിരുന്നു. “നമുക്കൊരു മൊറയൊണ്ട് .. നമ്മളായിട്ടത് തെറ്റിയ്ക്കണോ?”Continue Reading

വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ബർദുബായിലും ദേയ്രയിലുമുള്ള പ്രവാസി സുഹൃത്തുക്കളോടൊപ്പം ക്രീക്കിലെ പുൽത്തകിടിൽ പലതും പറഞ്ഞിരിക്കുക എന്നതായിരുന്നു പ്രവാസകാലത്തെ വാരാന്ത്യ ശീലം. പൊതു ഇടങ്ങളിലോ മുഖ്യധാരാ ചർച്ചകളിലോ തീരെ മുഖം കൊടുക്കാത്തവരായിരുന്നു അവരിൽ പലരും. എന്നാലോ, നല്ല വായനയും സാഹിത്യത്തെക്കുറിച്ച് വ്യക്തമായ ധാരണയും ഉള്ളവർ. 2019 വർഷത്തിൽ, അത്തരമൊരു ചർച്ചക്കിടയിൽ, ഇപ്പോഴത്തെ നവീന കഥാകാരന്മാരിൽ, ഇനിയൊരഞ്ചു വർഷം കഴിഞ്ഞാലും ആരൊക്കെയുണ്ടാവും എന്നൊരു ചോദ്യം വന്നു. ഇതു പോലെയോ ഇതിനേക്കാൾ നന്നായോ ‘വെൽ എസ്റ്റാബ്ലിഷ്ഡ്Continue Reading

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നാടകം എന്ന് വിലയിരുത്തപ്പെട്ട ‘ഗോദോയെ കാത്ത്’, അതിന്റെ ആദ്യ രംഗാവിഷ്കാരത്തിന്റെ എഴുപതാംവർഷത്തിലേക്ക് കടക്കുന്നു. ഒരിക്കലും വന്ന് ചേരാത്ത ഗോദോയെ കാത്തു നിൽക്കുന്ന എസ്ട്രഗണും വ്ലാഡിമിറും. മനുഷ്യ ജീവിതത്തിന്റെ നിരർത്ഥകത കാണിക്കുന്ന മഹത്തായ സൃഷ്ടിയാണത്. വി. കെ. എൻ ഭാഷയിൽ ‘ബക്കറ്റും പിടിച്ചു നിൽക്കുന്ന ശാമുവേലിന്റെ’ മാസ്റ്റർ പീസ്. 1950 കളിൽ ഉയർന്നു വന്ന അബ്സേഡ് ഫിക്ഷന്റെ ഏറ്റവും നല്ല ഉദാഹരണമായി കാണിക്കാവുന്ന കൃതിയാണ്Continue Reading

2011 ലാണ് മലയാളത്തിലെ ആദ്യത്തെ വെബ് മാഗസിനായ മലയാളനാടിൽ പ്രവാസികളുടെ സാമ്പത്തിക നിലയെക്കുറിച്ച് മെതിലാജിന്റെ ലേഖനം ആദ്യമായി വായിക്കുന്നത്. വളച്ചുകെട്ടലുകളോ അനാവശ്യ ചമൽക്കാരങ്ങളോ ഇല്ലാതെ, വേറിട്ടൊരു രീതിയിൽ വായനക്കാരനോട് നേരിട്ട് സംവേദിക്കുന്ന രീതി അന്ന് തൊട്ടേ ശ്രദ്ധിച്ചിരുന്നു. തുടർന്ന് സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് മെതിലാജിന്റെ നിരീക്ഷണങ്ങൾ താല്പര്യത്തോടെ വായിച്ചിരുന്നു. മെതിലാജിന്റെ തിരഞ്ഞെടുത്ത 27 ലേഖനങ്ങളുടെ സമാഹാരമാണ് കഴിഞ്ഞ വർഷം ലോഗോസ് ബുക്സ് പുറത്തിറക്കിയ “തോറ്റ സമരങ്ങളുടെ തമ്പുരാക്കന്മാർ ” എന്നContinue Reading