പൂമുഖം OPINION ആരാണ് കാടിറങ്ങേണ്ടത് ?

ആരാണ് കാടിറങ്ങേണ്ടത് ?

 

നാവകാശബിൽ വർഷങ്ങൾ പിന്നിട്ടിട്ടും നടപ്പിലായില്ലെങ്കിലും വനവാസികളെ കാട്ടിൽ നിന്ന് ഒഴിപ്പി ക്കാനുള്ള കോടതി ഉത്തരവിന് കോടതി സമയ പരിധി നിശ്ചയി ച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതു സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തത്തിൽ വരുമെങ്കിലും കേന്ദ്രമാണ് ഉടനടി സ്റ്റേ വാങ്ങിക്കുവാനുള്ള നീക്കം നടത്തിയത് . സംസ്ഥാനങ്ങൾ ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിൽ അലംഭാവം പുലർത്താൻ ഇത് വഴിവെക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സ്റ്റേ നീക്കുകയും , സംസ്ഥാനങ്ങൾ വേണ്ട രേഖകൾ സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞു ഉത്തരവ് പ്രാബല്യത്തിൽ വരികയും ചെയ്യാൻ സാധ്യതയുണ്ട്.രാജ്യത്ത് . “അസാധ്യമായതു സാധ്യമാവുന്ന “രാഷ്ട്രീയ കാലാവസ്ഥയാണല്ലോ . എൻ ഡി എ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ purging the forests .നിയമാനുസൃതമായി തന്നെ നടപ്പിലാക്കാൻ കഴിയും. നിയാ മ ഗിരിയിൽ വേദാന്ത പിൻ വാങ്ങേണ്ടി വന്നത് പോലെ ഇനിയും സംഭവിക്കരുതെന്നതു സർക്കാരിൻറെ അജണ്ടയായിരിക്കും . കോടതിയിൽ ഇപ്പോൾ അപേക്ഷ നൽകിയ എൻ ജി ഓ യുടെ ലക്‌ഷ്യം എന്തായിരുന്നു? വനം വകുപ്പുദ്യോഗസ്ഥരും പരിസ്ഥിതി സംരക്ഷകരും കൈകോർത്തത് കാണുമ്പോഴാണ് സംശയമുദിക്കുന്നത് . കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് വികസന അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടും .

കേന്ദ്ര അപ്പീലിൽ സുപ്രീം കോടതി, ‘അനധികൃതമായി കയ്യേറിയവരെ വെച്ച് പൊറുപ്പിക്കില്ല’ എന്ന് അഭിപ്രായപ്പെട്ടത് കേട്ട് കേരളത്തിലുള്ളവരെങ്കിലും “വിധി” വൈപരീത്യമോർത്തു ആധി പിടിക്കാതിരിക്കുന്നതു കോടതിയലക്ഷ്യം ആയാലോ എന്ന് സംശയിച്ചിട്ടാണ്.ഹൈ റേഞ്ചിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മുതിർന്ന കളക്ടർമാരൊക്കെ അസ്ഥാനത്തു നാട്ടിയ കുരിശു പോലെ വെട്ടി മാറ്റപ്പെട്ടിട്ടേയുള്ളൂ . അവസാനം ഹൈ ക്കോടതി പറഞ്ഞത് കയ്യേ റ്റംഒഴിപ്പിക്കൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരി കളക്ടർ അല്ല എന്നുള്ളതാണ്. കയ്യേറ്റം ഉണ്ടായിട്ടുണ്ടോ ഇല്ലയോ, ഒഴിപ്പിക്കൽ സാധുവാണോ എന്നൊന്നും കോടതി പരിശോധിച്ചില്ല. സംസ്ഥാന സർക്കാരാവട്ടെ, തൊടിയിലെ താളിൻറെ തലയാട്ട ൽ മുഖവിലക്കെടുത്തു കാശി യാത്ര വേണ്ടെന്നു വെച്ച കാരണവരെപ്പോലെ വിഷയം അവിടെ ഉപേക്ഷിച്ചു. എന്ന് തോന്നുന്നു.

വനത്തെ സംബന്ധിച്ച് നോക്കുമ്പോൾ കൈവശ രേഖകൾ ഉള്ളവരെയാണ് കാടിറക്കേണ്ടത്. അവർ നാട്ടുരാജാക്കന്മാരുടെയോ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയോ കയ്യിൽ നിന്ന് നേടിയ രേഖകളുടെ ബലത്തിൽ വനാവകാശികളായവരാണ്.പിന്നീടുള്ളവരിൽ കുറെ പേരെങ്കിലും കുട്ടപ്പൻ പട്ടയക്കാരാണ് . ആദിവാസികൾ വനത്തിൽ താമസിച്ചു വന്നത് ഭൂരേഖകളുടെ ബലത്തിലല്ല.അവർക്കു സ്വാഭാവികമായ ആവാസവ്യവസ്ഥയായിരുന്നു വനങ്ങൾ ആ നിലക്ക് . ഇപ്പോഴത്തെ പിച്ച ഭൂമി പതിച്ചു കൊടുക്കൽ പോലും നിരർത്ഥകമാണ് . വന വിഭവങ്ങൾ എടുത്തും സ്വാഭാവിക വിളകൾ കൃഷിചെയതും ഭക്ഷ്യാവശ്യങ്ങൾക്കു വേട്ടയാടിയും അതി ജീവിക്കുക യും ആ ജീവിതക്രമത്തിൽ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നവർക്ക്, തങ്ങളുടെ പ്രാതിനിധ്യം ഇല്ലാത്ത ഭരണകൂടങ്ങൾ അതിർത്തി കൽപ്പിച്ചു അവകാശ രേഖകൾ നൽകുന്നത് വിരോധാഭാസം തന്നെ .അവർ നടത്തുന്ന വനവിഭവ ഉപഭോഗ ത്തിന് നേരെ ഉദ്യോഗസ്ഥരോ, നാട്ടിലെ പ്രകൃതി സംരക്ഷകരോ എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ല . അവരുടെ തനതു രീതികൾ പാലിക്കാൻ അനുവദിച്ചാൽ അതിൽ വനസമ്പത്തിൻറെ സംരക്ഷണവും ഉൾച്ചേർന്നിരിക്കും..35 കിലോ റേഷനരി ആദിവാസിയെ അധ്വാന വിമുഖനും അലസനും ആക്കിയെന്നും കമ്മ്യൂണിറ്റി കിച്ചനുകൾ അവസാനത്തെ ആ ണിയാണെന്നും കാര്യക്ഷമതക്കു അവാർഡ് നേടിയ ഒരു വനം വകുപ്പുദ്യോഗസ്ഥൻ ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി വനവാസികളല്ലാത്ത , പട്ടയ ഉ ടമകളെയും താൽക്കാലിക കയ്യേറ്റക്കാരെയും ആണ് ഒഴിപ്പിക്കേണ്ടത്. അതിൽ എസ്റ്റേറ്റ് ഉടമകളും,കോർപറേറ്റുകളും, കുടിയേറ്റക്കാരും, മാവോയിസ് റ്റുകളും പെടും. പുറമെനിന്നുള്ള എല്ലാ വിഭാഗങ്ങളെയും കാടിറക്കുക. മെയിൻലാൻഡ് മുഴുവൻ അവർക്കുള്ളതാണല്ലോ.

വികസനം എങ്ങിനെ വരും എന്നായിരിക്കും അടുത്ത ചോദ്യം .വനങ്ങളിലെ ധാതു സമ്പത്തു മുതലാക്ക ണ്ടേ? ഉൽപ്പാദനവും തൊഴിലും വർധിപ്പിക്കൽ?സ്വയം പര്യാപ്തമായ ഒരു തനതു ആവാസ വ്യവസ്ഥയെ,, നിരന്തരം സ്വയം പുനർ നിർ മ്മി ക്കുന്ന വന പ്രകൃതിയെ അതുപടി നിലനിൽ ക്കാനനുവദിക്കുക എന്നതും വികസനം തന്നെയാണ് .ഭൂമി ഒളിപ്പിച്ചു സൂക്ഷിച്ച അമൂല്യ ധാതുക്കളെ നാളേക്ക് വേണ്ടി കരുതുക എന്നതും. വനവിഭവങ്ങളുടെ വർധനയിൽ ഉൽപ്പാദനവും തൊഴിലും വളർ ന്നു കൊണ്ടേയിരിക്കും ആദിവാസികളെ മുഖ്യ ധാരയിലേക്ക് കൊണ്ടുവര ൽ…?.അത്രയ്ക്ക് അനിവാര്യമാണോ ഈ മുഖ്യ ധാര ?ഭാവിയെ മറന്നു വിഭവങ്ങൾ കൊള്ളയടിച്ചും, ആവശ്യത്തിൽ കൂടുതൽ ഉപഭോഗിച്ചും, മനുഷ്യ പ്രജ്ഞക്കു പകരം കൃത്രിമ ബുദ്ധിയെ അവരോധിച്ചും , ഭൂമിയും ജലവും കഴിഞ്ഞു ശൂന്യാകാശത്തും യാന്ത്രിക നിർമ്മിതികൾ നിക്ഷേപിച്ചും കുതിക്കുന്ന ഈ പുരോഗമന ചൂഷണ ധാരയിൽ നിന്നകന്ന് നിർമ്മല പ്രകൃതിയുടെ ചെറുതുരുത്തുകളെങ്കിലും അവശേഷിക്കുന്നത് അഭികാമ്യമാണ്‌ . കോൺക്രീറ്റ് കാടുകൾ പണിയുമ്പോൾ ഏതോ ഭയം കൊണ്ട് .പൊളിക്കാതെ നിലനിർത്തുന്ന കാവുകൾ പോലെ, കേവലം ഒരോർമ്മപ്പെടുത്തലായി .

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like