പുസ്തകപരിചയം (Page 4)

ആഫ്രിക്കയിലെ സിംഗപ്പൂർ എന്നും ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം എന്നും അറിയപ്പെടുന്ന റുവാണ്ടയെക്കുറിച്ച് അനവധി വാർത്തകൾ ആണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങര റുവാണ്ടയിൽ പോയി അവിടുത്തെ വൃത്തിയെയും ഭരണപാടവത്തെയും കുറിച്ച് നമ്മോടു പറയുകയുണ്ടായി. എന്റെ മകളും അടുത്തിടെ റുവാണ്ടയിൽ പോകുകയും, തിരികെവന്നു, നമ്മുടെ നാട്ടിലെ സ്ഥലമൊക്കെ വിറ്റു റുവാണ്ടയിൽ പോയി താമസിക്കാം എന്ന് തമാശയായെങ്കിലും പറയുകയുമുണ്ടായി.എന്നാൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അഞ്ജൻ സുന്ദരത്തിന്റെ “ബാഡ് ന്യൂസ്‌” എന്ന പുസ്തകംContinue Reading

നക്സൽബാരിയിൽ ആരംഭിച്ച സായുധ വിപ്ലവം ബംഗാളിൽ ഇന്ന് ഏതാണ്ട് പൂർണ്ണമായും കെട്ടടങ്ങിയിരിക്കുന്നു. എങ്കിലും ആ വിപ്ലവത്തിൻ്റെ അലയൊലി ഇപ്പോഴും മധ്യ, കിഴക്കൻ ആദിവാസി മേഖലകളിൽ മുഴങ്ങുന്നുണ്ട്. വനസ്ഥലികൾ മുച്ചൂടും കവരുന്ന ഖനിമാഫിയക്കെതിരെ നക്സലുകൾ ഉയർത്തിയ ജൽ, ജംഗിൾ , ജമീൻ, എന്നീ മുദ്രാവാക്യങ്ങൾ ആദിവാസികളുടെ കാതിൽ തേൻമഴയായി പെയ്തിരുന്നു. അതു കാരണം നക്സൽ ദളത്തിന് ചേക്കേറാൻ അവർ ഇടം നൽകി. പക്ഷേ, അത് ഒരു ദുരന്തമായി കലാശിച്ചു. ആദിവാസികൾക്ക് ശിക്ഷContinue Reading

‘രാവ് കറ്ത്താലുംരാവിൻ്റെയുള്ളില്സൂരിയനുണ്ട്പെരിയോരുസൂരിയൻ’ (പൊട്ടൻ തെയ്യം തോറ്റം) അംബികാസുതൻ മാങ്ങാടിൻ്റെ ഫിക്ഷണൽ ഭാവന തെയ്യത്തിൽ നിന്ന് ചരിത്രത്തിലേക്കും ചരിത്രത്തിൽ നിന്ന് തെയ്യത്തിലേക്കും ദ്വിവിധസഞ്ചാരം നടത്തുന്നു, മാനവികതയുടെയും ത്യാഗത്തിൻ്റെയും ബലിയുടെയും പ്രതിരോധത്തിൻ്റെയും ജീവൽ കഥകൾ ഉൽഖനനം ചെയ്തെടുക്കുന്നു, ജാത്യാചാരത്തിനും അധികാര ബലതന്ത്രങ്ങളുടെ ഉപജാപങ്ങൾക്കും രക്തസാക്ഷികളായ ധീരമാനിതരുടെ ഇരുളിലാണ്ട കഥകൾക്കു മേൽ ഭാവനയുടെ സൂര്യനുദിക്കുന്നു, ഒരു തരത്തിൽ ‘വിമോചന തെയ്യ ശാസ്ത്രമെന്ന് ഈ ആഖ്യാനങ്ങളുടെ രാഷ്ട്രീയത്തെ വിശേഷിപ്പിക്കാം. നരവംശചരിത്രവും ജാത്യാചാരങ്ങളും സാംസ്കാരികാധിനിവേശങ്ങളും കീഴാളരുടെയും സ്ത്രീകളുടെയുംContinue Reading

മൂലധനവും സാങ്കേതികവിദ്യകളും വിപണിയും നിർണയിക്കുന്ന കലാരൂപമാണ് സിനിമ. അതുകൊണ്ടുതന്നെ സമൂഹത്തിലെ പുരുഷാധിപത്യ മൂല്യങ്ങൾ ഈ വ്യവസായത്തെ സമഗ്രമായി സ്വാധീനിക്കുന്നുണ്ട്. എങ്ങനെയാണ്, നമ്മൾ അറിയാതെ, നമ്മുടെ ശ്രദ്ധയിൽ നേരിട്ട് വരാതെ തന്നെ, ഈ മൂല്യങ്ങൾ പ്രവർത്തിക്കുന്നത്? ഇത്തരം പ്രസക്തമായ ഒരു അന്വേഷണമാണ് സി എസ് മീനാക്ഷി നടത്തുന്നത്, ‘പെൺ പാട്ടുതാരകൾ: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്ക്കാരങ്ങൾ’ എന്ന പുസ്തകത്തിലൂടെ. ഒരു കാലത്തും സാധാരണ സിനിമാസംഗീതആസ്വാദകർ പാട്ടിന്റെ ഈ രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല. ‘ഇതൊക്കെContinue Reading

നദീം നൗഷാദ് എഴുതിയ മധുരത്തെരുവ് എന്ന നോവലിനെ ജി സാജൻ പരിചയപ്പെടുത്തുന്നു. ഏത് അമൂർത്ത സങ്കൽപനത്തേയും ആകർഷകമാക്കുന്നത് അവയുടെ നിഗൂഢമായ സൗന്ദര്യമാണ് എന്ന് പറയാറുണ്ട്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ നഗരങ്ങളിൽ ഏറ്റവും നിഗൂഢമായ സൗന്ദര്യം ഒളിപ്പിച്ചുവച്ചിരിക്കുന്നത് കോഴിക്കോടാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അപൂർവമായി ഈ നഗരത്തിലൂടെ കടന്നുപോകുമ്പോഴൊക്കെ ഈ വശ്യമായ നിഗൂഢത എന്നെ പ്രലോഭിപ്പിച്ചിട്ടുമുണ്ട്. “ഇത് സ്വപ്‌നാടകരുടെ നഗരമാണ് എന്ന് കേട്ടിട്ടുണ്ട്. രാത്രി നക്ഷത്രങ്ങളെ നോക്കിയിരിക്കുകയും വന്യമായ അന്തരീക്ഷത്തിലൂടെ നടക്കുകയുംContinue Reading