LITERATURE (Page 140)

അടഞ്ഞ വാതിൽ,ഇറങ്ങിപ്പോയ മനുഷ്യൻതുറക്കാതിരുന്നെങ്കിലെന്ന് കൊതിക്കുന്നുണ്ട്കൂടെ പോകേണ്ടെന്ന് തീരുമാനിച്ച്ഒരു സൈക്കിൾപിറകോട്ട് ചവിട്ടി പോകുന്നുണ്ട്അകത്ത് എന്നേ അടഞ്ഞുപോയ അവൾക്കായിവേനലിൽ നിന്ന് വേർപെട്ട് ഒരു വെയിൽഒളിഞ്ഞു കടക്കുന്നുണ്ട്.കിടക്കയിൽ മലർന്നമർന്നുകിടക്കുമ്പോഴെല്ലാംവിയർപ്പു നാറാറുണ്ട്,കരയുന്ന കുഞ്ഞിന്മുല ചുരത്തിയൊഴുക്കാറുണ്ട്,കവിതയുടെ വരികൾക്കിടയിൽമറന്നു പോയ പ്രിയപ്പെട്ടൊരു വാക്ക്വിരൽ മുറിഞ്ഞൊഴുകാറുണ്ട്മുറ്റത്തെ പൂവിതളിൽപതിഞ്ഞൊരുമ്മ കുനിഞ്ഞ് നൽകാറുണ്ട്,പഴയ കാമുകനെമുങ്ങിപ്പോയ പുഴയിൽ നിന്ന്വീശിയെടുക്കാറുണ്ട് കിടക്കയിൽ മലർന്നമർന്നുകിടക്കുമ്പോഴെല്ലാംരതിയൊഴിച്ചെല്ലാം തോന്നാറുണ്ട് കാലമെത്ര മുഷിഞ്ഞാലുംഅടഞ്ഞ വാതിലിനു പുറത്ത്എപ്പോൾ വേണമെങ്കിലുംഒരു സൈക്കിൾ നിശ്ചലമായേക്കാം പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

വൈകുന്നേരങ്ങളിൽസ്വതന്ത്രയാകുന്ന പെൺകുട്ടിനക്ഷത്രമൈതാനത്ത് നിത്യവുംനൃത്തം ചെയ്യുന്നുനിഴലുകൾ നീന്തുന്നകുളത്തിലേക്കെത്തി നോക്കുന്നുമയങ്ങുന്ന പകലിനുംതെളിയുന്ന ഇരുട്ടിനുമിടയിൽനിശ്ചലവസന്തം പോലുറയുന്നു പകിട്ടേറെയുള്ളൊരന്തിച്ചോപ്പിൽതണൽമഴ നനയുന്നപൂച്ചയുറക്കങ്ങൾഒരു വാക്കിനെ തിരഞ്ഞെത്തിയവിഷാദങ്ങളുടെ കവിതപകർന്നെടുപ്പിന്റെ വിക്ഷോഭത്തിൽകിതയ്ക്കുന്ന ചുംബനങ്ങൾപ്രേരണകളുടെ ഗ്രാമവഴികളിൽമേഘനീർ തോർച്ചകൾ വൈകുന്നേരങ്ങളിൽസ്വതന്ത്രയാകുന്ന പെൺകുട്ടി,വരപോലൊരു നദിയ്ക്കരികിൽസമുദ്രം സൃഷ്ടിക്കുന്നുആഴങ്ങളിലെ കൊട്ടാരങ്ങളിൽനാഗരഹസ്യം പൂഴ്ത്തിവെയ്ക്കുന്നുമുറിവേറ്റവനെ പ്രണയിക്കുന്നുനഗരത്തെ വെട്ടിച്ചുരുക്കികാടുകൾ തീർക്കുന്നുഅതിലോലമായ ഇടനേരങ്ങളിൽനെല്ലിക്കകൾ പെറുക്കുന്നുഇലഞ്ഞിപ്പൂക്കൾ മണക്കുന്നുമിന്നാമിന്നികളെ പിന്തുടരുന്നു ജനാലകൾ തടുത്ത് വെയ്ക്കുന്നചങ്ങാതിക്കാറ്റുകൾശിശിരം കവർന്നൊരു കാമുകനെപ്പോലെനിലാവിളക്കുകളെ കല്ലെറിയുന്നുഇലകൾ പൂവുകളുമായിച്ചേർന്ന്ആകാശത്തിലേക്ക് വഴിയൊരുക്കുന്നുമഴപോലൊരു പെൺകുട്ടിരതിമേഘങ്ങളിലൊളിയ്ക്കുന്നുഭൂമിയിൽ നിന്നുംവസന്തം അപ്രത്യക്ഷമാകുന്നു പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം) 1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി.Continue Reading

ഉദിച്ചു നിന്ന നക്ഷത്രംശൂന്യതയിലേക്ക് വീണിടംഗർത്തമില്ലവീണതിന്നോർമ്മഒന്നുമില്ല. അതേ ശൂന്യതപിന്നെയുംഅതെ;അതേ ശൂന്യതഅത്ര മാത്രം. ചിരികണ്ണീരിന്‍റെ ലവണംഅതൊന്നുമില്ലാത്തഅപാരശൂന്യതനക്ഷത്രശ്മശാനം. പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

കാത്തിരിപ്പിനൊടുവില്‍ അയാള്‍ ആ കുന്നിറങ്ങിഅപ്പോഴും അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നുഇല്ല, കാണുന്നില്ലകൈയിലുണ്ടായിരുന്ന തൂവാലയെടുത്ത് മുഖം തുടച്ചുആ കാത്തിരിപ്പ് അയാളുടെ യൗവനത്തെ തളര്‍ത്തിയപോലെ അനുഭവപ്പെട്ടുകാത്തിരുന്ന് തളര്‍ന്നൊടുവില്‍ കഴുത്തുവെട്ടി വീഴുന്ന റോസാപൂവിനെ പോലെയായിരുന്നു അയാള്‍മണ്ണിലേക്ക് തളര്‍ന്നുവീണപ്പോഴും പാതിമിടിപ്പില്‍ അയാള്‍ മണ്ണോട് കാതുചേര്‍ത്തുതന്നെ കിടന്നുഅകലെനിന്നെങ്ങാനും ഒരു പദചലനം കേള്‍ക്കുന്നുണ്ടോഇല്ല, പിന്നെ നിശബ്ദനും നിസഹായനുമായി അയാള്‍ കണ്ണുകളടച്ചുഅപ്പോള്‍, മഴ അയാള്‍ക്കു മേല്‍ പതിച്ചുകൊണ്ടിരുന്നുഎങ്കിലും അയാള്‍ക്ക് തണുപ്പ് തോന്നിയില്ലകാലടികളെ പ്രളയം തൊടുന്നതായി അയാള്‍ക്ക് തോന്നിപിന്നെ, അയാള്‍ ഒന്നുമറിഞ്ഞില്ല പോസ്റ്റർ ഡിസൈൻContinue Reading