LITERATURE (Page 141)

ശരിയാണ്, ചിലതൊന്നുംമാറിയിട്ടില്ലപക്ഷികളുടെആകാശപ്പറക്കലുകൾമരക്കൊമ്പുകളിലെഅവയുടെ കൂടുകൾ പടിഞ്ഞാറോട്ടൊഴുകുന്നമെലിഞ്ഞ നദിപട്ടണത്തെരുവുകളിൽകുത്തിയൊലിച്ച രക്തത്തിൻ്റെ ഉണങ്ങിയ പാടുകൾ ഊഹക്കച്ചവടങ്ങളുടെയുംചൂതാട്ടങ്ങളുടെയുംകുടുസ്സുമുറികൾഒക്കെയും അതു പോലെ തന്നെ ലോകം ഒരു വട്ടം ചുറ്റി ഞാൻ തിരിച്ചുവരുമ്പോഴേക്കുംഅതൊന്നും മാറുന്നില്ല.ഇനി നൂറുവട്ടം ചുറ്റിവരുമ്പോഴേക്കുംഇതു തന്നെയാവും സ്ഥിതി പക്ഷെ മനുഷ്യർ മാറിപ്പോയിഞാനും മാറിപ്പോയോ ?സത്യമാണ്,എൻ്റെ വേഷവും പെരുമാറ്റവുംഅല്പം മാറിയിട്ടുണ്ടാകാംപക്ഷെ എൻ്റെ കാഴ്ചപ്പാടും ലോകവീക്ഷണവുംവലുതായൊന്നും മാറിയതായി തോന്നുന്നില്ലഎന്നിട്ടും ഞാൻതിരിച്ചറിയാൻ പറ്റാത്ത വിധമായോ ? ഇവിടെ മുന്നിൽ കാണുന്നഎതിരെ വരുന്നആർക്കും തന്നെഎന്നെ മനസ്സിലായതിൻ്റെലക്ഷണമില്ലഎനിക്കും പലരെയും പിടികിട്ടിയില്ല. ഞാൻ ഒന്ന്Continue Reading

ഏത് ദുരന്ത കാലവും ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ടവരെയാണ്. മാസ്കിനടിയിൽ നിശബ്ദമായ അവരുടെ കരച്ചിലുകൾ ആര് കേൾക്കാൻ. ആംബുലൻസുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന കോവിഡ് കാലത്ത് പോസിറ്റിവായ അച്ഛൻ നാർക്കുളനെ ആശുപത്രിയിൽ കാണാനെത്തുന്ന കണ്മഷിയുടെ കറുത്ത നിറമുള്ള, കാട്ട് പൊന്ത പോലെ മുടിയുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ മകൻ ബാലചന്ദ്രനെയാണ്, അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ” എന്ന കഥ തുടങ്ങുമ്പോൾ കാണുന്നത്.പനിച്ച് കിടക്കുന്ന അച്ഛൻ നാർക്കുളൻ ഭൂതകാലത്തിലെ നോവുന്ന ഓർമ്മകളിൽ “പരപ്പ്”Continue Reading

ടോക്കൺ നമ്പർ 67 എത്തുമ്പോൾ ഉച്ചതിരിഞ്ഞ് രണ്ടു മണിയായിരുന്നു. ആ ദിവസത്തെ അവസാന ടോക്കണായിരുന്നു അത്. ഡോക്ടർ ഷൈൻ എന്ന പീഡിയാട്രീഷൻ രഞ്ജിത്തിന്റെ ‘മിഴിരണ്ടിലും’സിനിമയിലെ ഇന്ദ്രജിത്തിനെ ഓർമ്മിപ്പിച്ചു. സൗമ്യൻ, മൃദുഭാഷി. പുഞ്ചിരിക്ക് പാൽമണമുണ്ടെന്നു കൂടി തോന്നി. ക്ഷമയോടെ മോളുടെ നെഞ്ചിനുള്ളിലെ കുറുകൽ മുഴുവൻ കേട്ടതിനു ശേഷം ഡോക്ടർ സ്റ്റെതസ്‌കോപ്പഴിച്ചു. “ആന്റി ബയോട്ടിക് വേണ്ടി വരും. “ മോന്റെ പനി ഏറ്റെടുത്ത് രക്തസാക്ഷിയായതാണവൾ. അവൻ പക്ഷേ ആന്റിബയോട്ടിക്കിന് പിടി കൊടുക്കാതെ രക്ഷപ്പെട്ടു.Continue Reading

അത്രമേൽ സ്നേഹത്തോടെചുറ്റിപ്പിടിക്കും ഇത്തിക്കണ്ണികൾആരും പാടാത്തൊരീണത്തിൽസ്നേഹമന്ത്രങ്ങളുരുവിടും കാണാതെ കേൾക്കാതെഒളിഞ്ഞൊളിഞ്ഞു ചുറ്റും നടക്കുംവീശുന്ന കാറ്റും, നിശ്വാസവുംഅവനിലൂടെപ്പോകും പതുക്കെപ്പതുക്കെവെളിപ്പെടുത്തുംആദ്യം ചിന്തസ്നേഹം, കരുതൽ, സ്വത്വം എല്ലാം പഴമുതിർന്നു പൂകൊഴിഞ്ഞുതളിരുണങ്ങി ഇലകൊഴിഞ്ഞുവാടിയുണങ്ങി മുരടിക്കുമ്പോഴുംവാക്കിനാൽ ചുറ്റിപ്പടർന്ന് പിന്നെ മരമൊരു വള്ളിയായുംഅവനൊരു മരമായും വളരും ആരുമറിയില്ല ചില മരങ്ങൾആത്മാഹുതി ചെയ്യുന്നത് പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

ആകാശം (അഹമദ് ഫൈസൽ) മരങ്ങളെ കുരങ്ങുകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ നീരിനെ അണിയാൻ തുടങ്ങുന്നു മാനുകൾ ഭൂമിയെ വിടർത്തിക്കൊണ്ടിരിക്കുന്നു ഇടയൻ ആരുടെയോ ഉള്ളംകൈയ്യിൽ നിന്ന് രക്ഷപ്പെട്ടു പറക്കുന്നു ഒരു അടക്കാക്കുരുവി ഒരിക്കലും ആകാശം മുകളിലല്ല മുകളിലും മുകളിലായി. വരകൾ (ഫിറോസ്‌ഖാൻ ജാമാലുദീൻ, ശ്രീലങ്ക). ഞാൻ ചില മത്സ്യങ്ങളെ വരച്ച് കഴിഞ്ഞ് ഉറങ്ങുകയാണ്. ആരോ എൻ്റെ ഉറക്കത്തെ ശല്യപ്പെടുത്തും വിധം ഒച്ചയിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു പെട്ടെന്ന് ഞാൻ മിഴി തുറന്നു കുട്ടി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്Continue Reading