രണ്ടു സാമ്രാജ്യങ്ങൾ:
ഒന്ന് എന്നെയുമവനെയും പുറന്തള്ളി,
രണ്ടാമത്തേതിനെ
ഞങ്ങളും വേണ്ടെന്നുവെച്ചു.

ശൂന്യമായ ആകാശത്തിനു കീഴിൽ,
എൻ്റെ ഉടൽ നിന്നു പെയ്തു
ഞാൻ കുതിർന്നു,
അവനും നിന്നു പെയ്തു
അവൻ അലിഞ്ഞു തീർന്നു…

വർഷങ്ങൾ നീണ്ട ആശകളെയവൻ
വിഷമെന്നപോൽ കുടിച്ചു വറ്റിച്ചു.
വിറയ്ക്കുന്ന കൈകളാലവൻ
എന്നിൽ വിരൽ കോർത്തു.
വരൂ, നമുക്ക് തലചായ്ക്കാനൊരു
കൂര പണിയാം.
മുന്നോട്ടു നോക്കൂ,
സത്യത്തിനും മിഥ്യയ്ക്കുമിടയിൽ
ശൂന്യമായൊരിടം കാണുന്നില്ലേ…

ഓഗസ്റ്റ് 31 അമൃതാ പ്രീതത്തിന്റെ ജന്മദിനം

അമൃതാ പ്രീതം
(സ്വതന്ത്ര വിവർത്തനം: സന്ന്യാസു)

കവർ: ജ്യോതിസ് പരവൂർ

+ posts