പൂമുഖം LITERATUREകവിത നക്ഷത്രശ്മശാനം

നക്ഷത്രശ്മശാനം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഉദിച്ചു നിന്ന നക്ഷത്രം
ശൂന്യതയിലേക്ക് വീണിടം
ഗർത്തമില്ല
വീണതിന്നോർമ്മ
ഒന്നുമില്ല.

അതേ ശൂന്യത
പിന്നെയും
അതെ;
അതേ ശൂന്യത
അത്ര മാത്രം.

ചിരി
കണ്ണീരിന്‍റെ ലവണം
അതൊന്നുമില്ലാത്ത
അപാരശൂന്യത
നക്ഷത്രശ്മശാനം.

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like