പ്രൊഫ. അഭിജിത് സെൻ ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ ഓർമ്മക്കുറിപ്പ്
രണ്ടായിരത്തി നാലു മുതൽ രണ്ടായിരത്തി പതിനാലുവരെയുള്ള പത്തു വർഷങ്ങളിൽ ഡൽഹിയിലെ യോജന ഭവനിലെ നൂറ്റി പതിനഞ്ചാമത്തെ മുറിയിൽ എന്നും രാത്രി ഏറെ വൈകിയാണ് ലൈറ്റുകൾ അണഞ്ഞിരുന്നത്. പാർലിമെന്റ് മന്ദിരത്തിൽ നിന്നും ഒരു വിളിപ്പാടകലെ നിൽക്കുന്ന ആ കെട്ടിടത്തിലായിരുന്നു പ്ലാനിങ് കമ്മിഷൻ. അന്ന് പഞ്ചവത്സര പദ്ധതികളും വാർഷിക പദ്ധതികളും രൂപം കൊണ്ടിരുന്നത് അവിടെയായിരുന്നു. വൈകുന്നേരം അഞ്ചര മണിവരെയാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എങ്കിലും ഏഴു മണിവരെ ആളനക്കമുണ്ടാവും. രാത്രി എട്ട് മണി കഴിയുമ്പോൾContinue Reading





















