സുബൈർ. എം എച്ച്.

സുബൈർ MH, പ്ലാനിങ് കമ്മീഷനിൽ ജോലി, ഡൽഹിയിൽ താമസം

രണ്ടായിരത്തി നാലു മുതൽ രണ്ടായിരത്തി പതിനാലുവരെയുള്ള പത്തു വർഷങ്ങളിൽ ഡൽഹിയിലെ യോജന ഭവനിലെ നൂറ്റി പതിനഞ്ചാമത്തെ മുറിയിൽ എന്നും രാത്രി ഏറെ വൈകിയാണ് ലൈറ്റുകൾ അണഞ്ഞിരുന്നത്. പാർലിമെന്റ് മന്ദിരത്തിൽ നിന്നും ഒരു വിളിപ്പാടകലെ നിൽക്കുന്ന ആ കെട്ടിടത്തിലായിരുന്നു പ്ലാനിങ് കമ്മിഷൻ. അന്ന് പഞ്ചവത്സര പദ്ധതികളും വാർഷിക പദ്ധതികളും രൂപം കൊണ്ടിരുന്നത് അവിടെയായിരുന്നു. വൈകുന്നേരം അഞ്ചര മണിവരെയാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എങ്കിലും ഏഴു മണിവരെ ആളനക്കമുണ്ടാവും. രാത്രി എട്ട് മണി കഴിയുമ്പോൾContinue Reading

നീണ്ട ഇടവേളകളിൽ വളരെക്കുറച്ച് കഥകൾ എഴുതിയ ഒരാളാണ് ശ്രീ സതീശൻ പുതുമന. എന്നാൽ എഴുതിയ ഓരോ കഥയും മനുഷ്യമനസ്സെന്ന പ്രതിഭാസത്തെ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നു. ഓരോ കഥയിലും വായനക്കാർക്ക് അഴിച്ചെടുക്കാനുള്ള കുരുക്കുകൾ അദ്ദേഹം വിദഗ്ധമായി നെയ്തു ചേർക്കുകയും അതിലൂടെ മനസ്സിനെ അതിന്റെ സങ്കീർണ്ണതയിലും വ്യാപ്തിയിലും മനസ്സിലാക്കാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. ഓരോ കഥയ്ക്കുള്ളിലും മറ്റൊരു ലോകത്തേയ്ക്ക് തുറക്കുന്ന കിളി വാതിലുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് അറിയാൻ കഴിയും. മുന്നോട്ട് നടക്കുന്തോറും ആContinue Reading

  “രോഗികളുടെ ലോകവും രോഗമില്ലാത്തവരുടെ ലോകവും പൂർണ്ണമായും വ്യത്യസ്തമാണ്. സാധാരണ ജീവിതം നയിക്കുവാൻ ഒരു പരിധിവരെ സാധിക്കും. എന്നാൽ അതും മറ്റൊരു ലോകത്തിൽ ജീവിച്ചു കൊണ്ടാകും. ജീവനു ഭീഷണിയായുള്ളവരുടെ ആ ലോകം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുകയില്ല. എത്ര ശ്രമിച്ചാലും അതിനായുള്ള ശ്രമം അപൂർണ്ണമായിരിക്കും. ഇതെല്ലാം രോഗി അറിയേണ്ട പാഠങ്ങളാണ്. അല്ലെങ്കിൽ ആവശ്യമില്ലാതെ പ്രതീക്ഷിച്ച് നിരാശനാകും”. പ്രശസ്ത മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും, മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ ടി.എൻ.ഗോപകുമാർ എഴുതിയ “ഒരു അർബുദ കഥ”.Continue Reading

കുറെ വർഷങ്ങളായി എന്റെ എല്ലാ പേർസണൽ ഫയലുകളും ഡോക്കുമെന്റുകളും സ്കാൻ ചെയ്ത് കമ്പ്യൂട്ടറിലാണ് സൂക്ഷിച്ചിരുന്നത്. സുരക്ഷിതവും ആവശ്യം വരുമ്പോഴൊക്കെ കോപ്പിയെടുക്കാനും അതെളുപ്പമായിരുന്നു. അതിന്റെയൊക്കെ ഒറിജിനലുകൾ കേടുപാടുകൾ കൂടാതെ ഇരിക്കുകയും ചെയ്യും. കുടുംബവീട് ഭാഗം വച്ച മൂന്ന് തലമുറ പഴക്കമുള്ള പ്രാചീനതയുടെ മഞ്ഞ നിറം പിടിച്ച പ്രമാണങ്ങൾ, ആധാരങ്ങൾ, പഞ്ചായത്ത് കരം തീർത്ത രസീതുകൾ, പള്ളിക്ക് ഖബറടക്കാൻ സ്ഥലം വാങ്ങാൻ നൽകിയ പണത്തിന്റെ രസീത്, പള്ളിയിൽ വെള്ളിയാഴ്ച നിസ്ക്കാരം മുടക്കിയതിനാൽ ഫൈൻContinue Reading

  “[dropcap]കു[/dropcap]രിശിലേറി മരിച്ച ജോസഫിന്‍റെ വീടല്ലേ ഇത്?” സബ് ഇൻസ്‌പെക്‌ടർ  രാഘവൻ  പിള്ള മുറ്റത്ത് നിന്നും വരാന്തയിലേക്ക് കയറിക്കൊണ്ട്  ചോദിച്ചു.   വഴുവഴുപ്പുള്ള  ഉരുളൻ കല്ലുകൾ നിറഞ്ഞ കയറ്റം  കയറി വന്ന തളർച്ചയിൽ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.   കിതപ്പിനിടയിൽ  താളം തെറ്റിയ ശ്വാസത്തോടൊപ്പം  മുറിഞ്ഞുപോയ  തന്‍റെ ചോദ്യം അവിടെ ആരെങ്കിലും കേട്ടുവോ എന്ന് സംശയിച്ച്   അയാൾ വരാന്തയിൽ തന്നെ എന്തോ പ്രതീക്ഷിച്ച്  നിന്നു.  മുറ്റത്തെ വെയിലിൽ  നിന്നും പെട്ടെന്ന് വരാന്തയിലെ മങ്ങിയ ഇരുട്ടിലേക്ക്Continue Reading