കഠിനാദ്ധ്വാനിയായ നോൺവർക്കി
2022-09-03
രവി പോയി. FB യിൽ നിന്ന് ഇടയ്ക്ക് മുങ്ങാറുള്ള പോലെയല്ല… ഇത്തവണ, ശരിയ്ക്കും പൊയ്ക്കളഞ്ഞു.ഹൃദയാഘാതം ആയിരുന്നൂ. തൊട്ടാവാടിയും പിണക്കക്കാരനുമൊക്കെ ആയിരുന്നെന്ന്, ഇപ്പോൾ സുഹൃത്തുക്കളുടെ ഓർമ്മകുറിപ്പുകളിൽ കാണുന്നു. എന്നാൽ എത്ര ആലോചിച്ചിട്ടും ഒരു വട്ടം പോലും എന്നോട് പിണങ്ങിയതായി ഓർമ്മ വരുന്നില്ല. രവിയോടുള്ളതിനേക്കാൾ അടുപ്പം എനിക്ക് അദ്ദേഹത്തിന്‍റെ അച്ഛൻ രവിയമ്മാമൻ എന്ന് ഞാൻ വിളിയ്ക്കുന്ന ബംഗാളി വിവർത്തകൻ രവിവർമ്മയോടായിരുന്നു. രവിയെ ഞാൻ ജൂനിയർ (രവി) എന്നും, രവി എന്നെ “സീനിയറിന്‍റെ ഫ്രണ്ടേContinue Reading

















