മുക്തഛന്ദസ്സിന്മുറിപ്പാട്.
ഇതാ…ഇറ്റുന്നു രക്തം…
ഉപ്പു,മീവീഞ്ഞും.
മുക്തിയെപ്രതി
കുരുതിക്കുഴിഞ്ഞ്
അഗ്നിയിലിട്ടു നീറ്റുന്നു.
കാലം
ഊതിക്കെടുത്തിയില്ല.
കോലം അഴിച്ചില്ല,തേങ്ങി
നീറിക്കരഞ്ഞതുമില്ല.
ഇതാ…
മുക്തഛന്ദസ്സിന്മുറിപ്പാട്
രക്തം,ഉപ്പ്,വീഞ്ഞ്!
പാടേ…
പുറന്തോടടർന്ന്
പോയതെന്നാലും
നീളെപ്പടർന്ന പച്ചപ്പ്.
കാടകം പുല്കിജ്വലിക്കും
ഈ മുളന്തണ്ടിളംകൂമ്പി-
ലൂറിത്തുടിപ്പൂ…
പഴംപാട്ട്!
കോരിയെടുക്കാം
കുടിക്കാം,കുതിപ്പാവോള-
മിക്കവിതയ്ക്ക്!
ഇതാ…
മുക്തഛന്ദസ്സിന്മുറിപ്പാടിൽ
രക്തം…
ഉപ്പ്, വീഞ്ഞ്!
—————————
കവർ : ജ്യോത്സ്ന വിത്സൺ
Comments