ചുവരെഴുത്തുകൾ

[GLOBAL MALAYALAM COUNCIL – WRITERS FORUM നടത്തിയ വിഷയാസ്പദ രചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ രചന] നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ കണ്ട ചില കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരും സ്വയം ചിരിച്ചും സംസാരിച്ചും നടക്കുന്നു. ഒരു യുവാവ് കൈയിലെ ചെറിയ പെട്ടി നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു:“എന്താണീ കൈയിലെ ചെറിയ പെട്ടി?”അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:“അയ്യോ, മാവേലി ബ്രോയ്ക്ക് ഇതൊന്നും അറിയില്ലേ? ഇതാണ് മൊബൈൽ! സെൽഫിയെടുക്കാനുംContinue Reading

രണ്ടായിരത്തി നാലു മുതൽ രണ്ടായിരത്തി പതിനാലുവരെയുള്ള പത്തു വർഷങ്ങളിൽ ഡൽഹിയിലെ യോജന ഭവനിലെ നൂറ്റി പതിനഞ്ചാമത്തെ മുറിയിൽ എന്നും രാത്രി ഏറെ വൈകിയാണ് ലൈറ്റുകൾ അണഞ്ഞിരുന്നത്. പാർലിമെന്റ് മന്ദിരത്തിൽ നിന്നും ഒരു വിളിപ്പാടകലെ നിൽക്കുന്ന ആ കെട്ടിടത്തിലായിരുന്നു പ്ലാനിങ് കമ്മിഷൻ. അന്ന് പഞ്ചവത്സര പദ്ധതികളും വാർഷിക പദ്ധതികളും രൂപം കൊണ്ടിരുന്നത് അവിടെയായിരുന്നു. വൈകുന്നേരം അഞ്ചര മണിവരെയാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എങ്കിലും ഏഴു മണിവരെ ആളനക്കമുണ്ടാവും. രാത്രി എട്ട് മണി കഴിയുമ്പോൾContinue Reading

രവി പോയി. FB യിൽ നിന്ന് ഇടയ്ക്ക് മുങ്ങാറുള്ള പോലെയല്ല… ഇത്തവണ, ശരിയ്ക്കും പൊയ്ക്കളഞ്ഞു.ഹൃദയാഘാതം ആയിരുന്നൂ. തൊട്ടാവാടിയും പിണക്കക്കാരനുമൊക്കെ ആയിരുന്നെന്ന്, ഇപ്പോൾ സുഹൃത്തുക്കളുടെ ഓർമ്മകുറിപ്പുകളിൽ കാണുന്നു. എന്നാൽ എത്ര ആലോചിച്ചിട്ടും ഒരു വട്ടം പോലും എന്നോട് പിണങ്ങിയതായി ഓർമ്മ വരുന്നില്ല. രവിയോടുള്ളതിനേക്കാൾ അടുപ്പം എനിക്ക് അദ്ദേഹത്തിന്‍റെ അച്ഛൻ രവിയമ്മാമൻ എന്ന് ഞാൻ വിളിയ്ക്കുന്ന ബംഗാളി വിവർത്തകൻ രവിവർമ്മയോടായിരുന്നു. രവിയെ ഞാൻ ജൂനിയർ (രവി) എന്നും, രവി എന്നെ “സീനിയറിന്‍റെ ഫ്രണ്ടേContinue Reading

ധാരാളം അക്ഷരത്തെറ്റുകളോടെ പുറത്തുവന്ന ഒരു പുസ്തകത്തിനൊപ്പമിരിക്കുന്നത് ഒട്ടും രസകരമല്ല. കാലിനും ചെരിപ്പിനുമിടയിൽ കയറിക്കുടുങ്ങിയ കല്ലാണ് വായനക്കാരന് അക്ഷരത്തെറ്റ്. അത് ശരിയാക്കാതെ പുറത്തുവരുന്ന പുസ്തകം നിയമപരമായി വായനക്കാരൻ എന്ന ഉപഭോക്താവിൻ്റെ (അയാൾ വില കൊടുത്തുവാങ്ങിയ പുസ്തകമാണെങ്കിൽ ) അവകാശം ലംഘിക്കലാണ്. ചില പുസ്തകങ്ങൾ വായിക്കവേ എന്താണ് അച്ചടിപ്പിഴകളുടെ പേരിൽ അവയുടെ പ്രസാധകർക്കെതിരെ കോടതി നടപടികൾ വരാത്തത് എന്ന് ആലോചിക്കാറുണ്ട്. എഴുത്തും വായനയും പഠിച്ചു തുടങ്ങുന്ന ചെറിയ കുട്ടികളുടെ മാത്രം അവകാശമാണ് അക്ഷരത്തെറ്റ്Continue Reading

വള്ളത്തോളിൻ്റെ ‘ എൻ്റെ ഗുരുനാഥൻ’ എന്ന കവിതയുടെ കൂടെ ഇരിക്കുകയാണ് . കൃത്യം ഒരു നൂറ്റാണ്ടു മുൻപ്, 1922ൽ എഴുതിയ കവിത. ശ്രദ്ധേയമായ, അതിലേറെ ജനപ്രിയം നേടിയ ഗാന്ധി പഠനമാണിത്. ഗാന്ധിജി എന്ന വാക്ക് കവിതയിൽ എവിടെയും കാണ്മാനില്ല. ഗുരുനാഥൻ, ആചാര്യൻ, മഹാത്മാവ്, യോദ്ധാവ്, ഗുരു ,നേതാവ്, യോഗി, ധർമ്മകൃഷകൻ, സിദ്ധൻ, മഹാവിരക്തൻ തുടങ്ങിയ വാക്കുകളിൽ ഗാന്ധിജി ആരാധിക്കപ്പെടുന്നു. ഈ ആരാധന അവസാനത്തെ രണ്ടു വരികളിൽ മൂർച്ഛിക്കുന്നുണ്ട് . ‘ഗതഹർഷനുംContinue Reading