വഴികാട്ടികൾ
ടോക്കൺ നമ്പർ 67 എത്തുമ്പോൾ ഉച്ചതിരിഞ്ഞ് രണ്ടു മണിയായിരുന്നു. ആ ദിവസത്തെ അവസാന ടോക്കണായിരുന്നു അത്. ഡോക്ടർ ഷൈൻ എന്ന പീഡിയാട്രീഷൻ രഞ്ജിത്തിന്റെ ‘മിഴിരണ്ടിലും’സിനിമയിലെ ഇന്ദ്രജിത്തിനെ ഓർമ്മിപ്പിച്ചു. സൗമ്യൻ, മൃദുഭാഷി. പുഞ്ചിരിക്ക് പാൽമണമുണ്ടെന്നു കൂടി തോന്നി. ക്ഷമയോടെ മോളുടെ നെഞ്ചിനുള്ളിലെ കുറുകൽ മുഴുവൻ കേട്ടതിനു ശേഷം ഡോക്ടർ സ്റ്റെതസ്‌കോപ്പഴിച്ചു. “ആന്റി ബയോട്ടിക് വേണ്ടി വരും. “ മോന്റെ പനി ഏറ്റെടുത്ത് രക്തസാക്ഷിയായതാണവൾ. അവൻ പക്ഷേ ആന്റിബയോട്ടിക്കിന് പിടി കൊടുക്കാതെ രക്ഷപ്പെട്ടു.Continue Reading





















