LITERATURE (Page 139)

“ഈശാനരൻ കാത്തു നിൽക്കുന്നു”. ബലകന്റെ അവ്യക്തമായ ശബ്ദം കാതുകളിൽ മുഴങ്ങി. അവാച്യമായ അനുഭൂതികൾ നുരഞ്ഞു കത്തുന്ന സിരകളിലാകെ പ്രതികാരം ആടിത്തിമിർക്കുകയാണ്. കണ്ണെത്താദൂരത്തോളം നീളുന്ന ശവഘോഷയാത്രകൾ, കത്തിയെരിയുന്ന ചിതാകുണ്ഡങ്ങൾ, ആർത്തലച്ചു നിലവിളിക്കുന്ന ബന്ധുജനങ്ങൾ. പ്രഭോ!. വീണ്ടും ബലകന്റെ ശബ്ദം; കണ്ണുകൾ തുറക്കാതിരിക്കാനായില്ല. ശബ്ദം കേട്ട ദിക്കിലേക്ക് മുഖം തിരിച്ചു. മഞ്ചത്തിൽ നിന്നും പതുക്കെ താഴേക്കിറങ്ങി, ശിബിരത്തിന്റെ മൂലയിലായി കൂട്ടിയിട്ടിരിക്കുന്ന പാദുകങ്ങളുടെ അരികിലേക്ക് നടന്നു. തുകലുകൾ കൊണ്ടുണ്ടാക്കിയ പാദുകങ്ങളെല്ലാം ചോര പുരണ്ടു നനഞ്ഞിരിക്കുന്നു.Continue Reading

മിമിയുടെ ഭർത്താവ് മരിച്ചു എന്ന് കേൾക്കുന്ന ചങ്കിടിപ്പോടെയാണ് ഉമ്മ പറയുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നത്… മിമി, നാൽപ്പത്തിരണ്ട് വയസ്സ്, ഉലയാത്ത ഉടൽ, ഉടയാത്ത മാറിടം!… അത് പ്രസവിക്കാഞ്ഞിട്ടാണെന്നാണ് അസൂയക്കാരുടെ സംസാരം!.. കുഞ്ഞിക്കൈകളാൽ പട്ടുപാവാട പൊക്കിപ്പിടിച്ച് പടി കയറുന്ന സ്വർണ്ണക്കൊലുസിട്ട റോസാപ്പൂവിതൾ പോലുള്ള കുഞ്ഞിക്കാലുകൾ തെന്നിവീഴാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവളും കൂടെ പടി കയറുകയാണ്. തന്റെ കാലുകൾ തളർന്ന് കുഴഞ്ഞ് വീഴാറാവുമ്പോഴും കുഞ്ഞിക്കാലുകൾ പ്രസരിപ്പോടെ കയറിപ്പോവുകയാണ്. കൂടെ എത്താൻ പാടുപെട്ട് തളർന്ന് കയ്യെത്താContinue Reading

അവസാനത്തെ ഇല എന്ന ഒ .ഹെൻറി കഥയിലെ കേന്ദ്ര കഥാപാത്രമാണ് ജോൺസി എന്ന പെൺകുട്ടി.ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്ന അവൾ , ജനാലയ്ക്കപ്പുറത്ത് നിന്നിരുന്ന ഒലീവ് മരത്തിലെ അവസാന ഇല വീഴുന്നതോടൊപ്പം താൻ മരിക്കും എന്ന് വിശ്വസിച്ചു.ഒരു രാത്രി ആ ഇല വീണത് അവളറിഞ്ഞില്ല. അവൾ മരിച്ചുമില്ല. രാത്രി, മഞ്ഞ് കൊണ്ടുനിന്ന്, പഴുത്ത് വീഴാറായ ഒരിലയുടെ ചിത്രം വരച്ച്‌, മരക്കൊമ്പിൽ ഒട്ടിച്ചുനിർത്തി, ബെര്‍മാന്‍ എന്ന അലസനായ ചിത്രകാരൻ അവളേയും അവളുടെ വിശ്വാസത്തേയുംContinue Reading

റിലേയില്‍ പങ്കെടുക്കുന്നതിനിടയില്‍മത്സരം പകുതിയ്ക്കവസാനിപ്പിച്ച്ബാറ്റണ്‍ കൈമാറാതെചുറ്റുമുള്ള ബഹളം തഴഞ്ഞ്സ്റ്റേഡിയത്തിനു പുറത്തേക്ക് ഓടിവീട്ടിലെത്തിയഎട്ടുവയസ്സുകാരിയോട്വീട്ടുകാര്‍മത്സരം കഴിഞ്ഞോമത്സരം കഴിഞ്ഞോഎന്നു ചോദിച്ചപ്പോള്‍പെണ്‍കുട്ടി പറഞ്ഞു ഞാന്‍ ഇപ്പോഴും ഓടികൊണ്ടിരിക്കുകയാണ്. പില്‍ക്കാലത്ത്മുതിര്‍ന്ന പെണ്‍കുട്ടിഒരിക്കലും മത്സരംപകുതിയ്ക്ക് നിര്‍ത്തിഓടി വീട്ടിലേക്ക് ചെല്ലാന്‍ധൈര്യപ്പെട്ടില്ല. ഓരോതവണയുംമത്സരം മുഴുമിപ്പിച്ച്ബാറ്റണ്‍ ഇല്ലാതെഅവള്‍ വീട്ടിലേക്ക്നടന്നുചെന്നു. പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

എങ്ങനാ പാറുവമ്മേ, നിങ്ങളിങ്ങനെ വിധവയായത് എന്നു ചോദിച്ചാല്‍ കാണാതെ പഠിച്ചെടുത്തതു പോലെ തന്നെ ചടപടാന്ന് ഉത്തരം. അതു വിധിയാണ് കുട്ട്യേ, വിധി! പയ്യിന് തീറ്റവെട്ടാന്‍ കാത്തുവച്ച വെട്ടരുവയുടെ വാത്തല കൊണ്ട് ആണൊരുത്തനെ വെട്ടിക്കൊന്ന കഥയൊക്കെ പാറുവമ്മ പൂഴ്ത്തിവച്ചു. പാറുവമ്മ തീയത്തിയാണ്, വെറും തീയത്തിയല്ല. നല്ല കമ്യൂണിസ്റ്റുകാരിയായ തീയത്തി. അതു പറയുമ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ പാലക്കാട്ടെ തീയ്യന്മാര്‍ ചാടിത്തുള്ളിയ ആഹ്‌ളാദം ആ മുഖത്തു കാണാം. കമ്യൂണിസ്റ്റുകാരിയായ പാറുവമ്മ. അവരുടെContinue Reading