പൂമുഖം LITERATURE തറയോടു വിരിക്കാൻ പോകുന്നവർ.

തറയോടു വിരിക്കാൻ പോകുന്നവർ.

 

റയോടു വിരിക്കാൻ പോകുന്നവരെ അന്വോഷിച്ചു കണ്ടെത്തിയപ്പോൾ മേൽവിലാസം കുറിച്ചു കൊടുത്തു.

ഒരു മന്ത്രവാദക്കളത്തിന്റെ ചാർത്തുപോലെ ..
ഒരു കൂട്ടം എഴുതിത്തന്നു.
രണ്ടു വലിയ ഡ്രം വെള്ളം, സിമന്റ്. മണല്, റെഡ് ഓക്സൈഡ് , ചരട്, ആണികൾ….

ഉണ്ടായിട്ടല്ല…….
ശരീരത്തിന് , പ്രത്യേകിച്ച് കാലിന് നന്ന്.
മണ്ണല്ലേ… അധിക വിലയും വരില്ല.
തറയോടു വിരിക്കാൻ തീരുമാനിച്ചതങ്ങിനെ.

തറയോടു വിരിക്കാൻ പോകുന്നവർക്ക് കയ്യാലകളിലായിരിക്കുമത്രേ താമസം പതിവ്.
അവർക്കതു മ്യൂസിയം കാണുമ്പോലാണത്രെ.
കഥാ പുസ്തകങ്ങൾ , ഡയറികൾ, ആൽബങ്ങൾ, ഫോട്ടോകൾ, പാത്രങ്ങൾ,
പുതിയ വീട്ടിലിടം പിടിക്കാത്ത പലതുകൾ
മൂടിവെച്ച ടിവിയും , പൊതിഞ്ഞു വെച്ച ഡി.വി.ഡി പ്ലെയറും
കാലം പഴക്കിയ പഴയ ഡിവിഡികൾ ……
. . .

പാതിരാത്രിയിൽ കയ്യാലയിൽ നിന്നും
ഹം തും എക് കമ്രേ മേം…
തറയോടു വിരിക്കാൻ വന്നവരുടെ കണ്ണുകളിൽ ആഹ്ലാദത്തിന്റെ തിരയിളക്കം …
രാത്രിയുടെ നിശ്ശബ്ദതയിൽ ..
ഓർമ്മകളുടെ അയഞ്ഞ കടിഞ്ഞാൺ ബന്ധനത്തിൽ അവർ പട്ടണത്തിലെത്തിയിരുന്നു
പണ്ട് അവരുടെ പതിനെട്ടര പ്രായത്തിൽ .
ബോബിയിലെ ഡിംപിളിനെ കണ്ട്
കോരിത്തരിച്ച നാളുകൾ ഓർത്തുകൊണ്ട് .

തറയോടു വിരിക്കാൻ പോകുന്നവർ
ഇവിടെ ഈ കയ്യാലയിൽ ആസ്വദിച്ചു കാണുന്നു.
ഒരു സോപ്പുപെട്ടി ഹിന്ദി ചിത്രത്തിലേതുപോലെ ..
മേം ശായർ തോ നഹീം…

ഇന്നിത്ര കാലമായിട്ടും,
ചാന്തടർന്നിട്ടില്ല,
വരിതെറ്റിയിട്ടില്ല.
ആരും കുറ്റവും പറഞ്ഞിട്ടില്ല.
വെറും നിലത്ത് വെള്ളം നനച്ച്
നീണ്ടു നിവർന്ന് കിടക്കുമ്പോൾ
സുഖം ഒട്ടും കുറഞ്ഞിട്ടുമില്ല.

തറയോടു വിരിക്കാൻ പോകുന്നവർക്ക്
തക്ക പ്രതിഫലം മാത്രം പോരായിരിക്കുമോ..
മുഛെ കുച്ച് കെഹ്നാ ഹെ?…..

Comments
Print Friendly, PDF & Email

പെരിങ്ങോട് സ്വദേശി,
ഇൻഷൂറൻസ് രംഗത്ത് പ്രവർ ത്തിക്കുന്നു. എളിയ കലാപ്രവർത്തനവും.

You may also like