ലേഖനം (Page 27)

പൂട്ടിക്കിടക്കുന്ന ഒരു ഫാക്ടറി തുറക്കുമ്പോൾ മണ്ണിനടിയിലായിപ്പോയ ഒരു നഗരം പുനരുജ്ജീവിക്കുന്നത് പോലെയാണ്. സംസ്ഥാന സർക്കാർ വെള്ളൂർ ന്യൂസ്‌പ്രിന്റ് ഫാക്ടറി തുറക്കുവാൻ പോവുകയാണ്. 2019 ൽ കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനം ഏറ്റെടുത്ത കമ്പനി മൂന്നു കൊല്ലത്തിനു ശേഷം പ്രവർത്തിക്കാൻ പോകുന്നതായി വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. പഴയ തൊഴിലാളികളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ പുരോഗമിക്കുന്നു. കേരള പേപ്പർ പ്രോഡക്ടസ് എന്ന പേരിലാണ് പുതിയ സ്ഥാപനം പ്രവർത്തിക്കുക. ഫാക്ടറിയുടെ പുതിയ ബോർഡ് എവിടെയാണ്Continue Reading

നിയോലിബറലിസം സാധ്യമാക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ മികച്ച മാതൃകയായി അവതരിക്കപ്പെട്ടിരുന്ന ചിലി എങ്ങിനെയാണ് പൊടുന്നനെ ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിന്റെ വക്കിലെത്തിയത് ? ചിലിയിലെ ജനങ്ങളുടെ കണ്ണിൽ ജലത്തിന്റെയും അതുപോലുള്ള പൊതു പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും പാരിസ്ഥിക പ്രശ്നങ്ങളും മറ്റ് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള വിഷയമായി മാറിയത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം തിരയേണ്ടത് ആ രാജ്യത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലേക്കും അതിന്റെ പ്രധാന അന്തർധാരയായി വർത്തിച്ച നിയോലിബറൽ ലോകവീക്ഷണത്തിലുമാണ്.Continue Reading

‘വലിയമ്മയ്ക്ക് രണ്ട് മക്കളാണ് -കുട്ട്യേടത്തിയും ജാന്വേടത്തിയും..കുട്ട്യേടത്തി കറുത്തിട്ടാണ്.ജാന്വേടത്തിയുടെ അഭിപ്രായത്തിൽ, തൊട്ട് കണ്ണെഴുതാം…’ അമ്മയുടേയും വലിയമ്മയുടേയും ശകാരവും ഭേദ്യവും നിരന്തരം ഏറ്റുവാങ്ങിയും വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിച്ചും ജീവിച്ച കുട്ട്യേടത്തിയുടെ കഥ, കഥാപാത്രത്തിന്റെ സ്വഭാവത്തിലും രചനയുടെ ശൈലിയിലും വേറിട്ട് നിൽക്കുന്ന എം ടി കഥയാണ്.-മലയാളികൾക്ക് മന:പാഠമായ കഥ .. മോശമല്ലാത്ത മട്ടിൽ അതിന്റെ ചലച്ചിത്ര രൂപവും വന്നു..കഥയോളം ഹൃദയസ്പർശിയായിരുന്നോ അത് എന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാവും . പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കഥയെ കുറിച്ചാണ്.Continue Reading

നവീനങ്ങളായ ആശയങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയെന്നത് കേരള സംസ്‌കാരത്തിന്റെ ഒരു പ്രത്യേകതയാണല്ലോ. അത് കൊണ്ട് തന്നെയാണ് ഭാരതത്തിൽ പിറവിയെടുത്തതും വിദേശങ്ങളിൽ സംജാതമായതും ആയ മതങ്ങളെയെല്ലാം തന്നെ അവയുടെ പ്രാരംഭ ദശയിൽ പോലും സ്വാഗതം ചെയ്യാൻ നമുക്ക് കഴിഞ്ഞത്. വൈവിധ്യമാർന്ന ഏതാദൃശ ചിന്താ ധാരകൾ ഗണ്യമായ സ്വാധീനം ചെലുത്തുക വഴി ഇവിടത്തെ സമുദായ സൗഹൃദാന്തരീക്ഷം സമ്പന്നമാവുകയും ചെയ്തു. ക്രിസ്തു വർഷാരംഭത്തിനു നൂറ്റാണ്ടുകൾ മുൻപ് തന്നെ ജൈന ബുദ്ധ സന്ദേശങ്ങൾ കേരളത്തിൽ പ്രചരിച്ചിരുന്നു.Continue Reading

പാത്തുമ്മയുടെ ആടിനെ വിറ്റു കിട്ടിയ പണം പ്രളയനാന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി നമ്മുടെ മുഖ്യമന്ത്രി സ്വീകരിച്ചതും 6 മണി ബുള്ളറ്റിനിൽ അഭിമാനപൂർവ്വം പറഞ്ഞതും ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. നിരവധി സ്‌കൂൾ കുട്ടികളും കുടുക്ക പൊട്ടിച്ചു കേരള പുനർനിർമ്മാണത്തിനായി ചില്ലറ തുട്ടുകൾ നൽകിയിരുന്നു. നമ്മുടെ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ മലയാളികളെ സംഭാവനയ്ക്കായി സന്ദർശിച്ചു. ചിലർ പണം തരാമെന്നു പറഞ്ഞു, ചിലർ പറഞ്ഞു പറ്റിച്ചു, ചിലർ ദാനം തരാമെന്നുContinue Reading