സരയുവിലേക്കൊരാൾ
തൊഴുതു മറയുന്നു.
നടന്ന വഴിയാകെ
പുവുകൾ വിരിയുന്നു.
കവിക്കും
കാലത്തിനുമിപ്പുറം

സരയുവിൽ നിന്നൊരാൾ
കുളിച്ചു കയറുന്നു.
നടന്ന വഴിയോളം
ചുവന്നു ചോരയ്ക്കുന്നു

അനന്തരം

സരയുവിനുള്ളം
കലങ്ങിയൊഴുകുന്നു
ആഴങ്ങളിൽ മൗന
വിലാപമുണരുന്നു

ഇന്നും

സരയു ചോദിക്കുന്നു
“നാഥനെ കണ്ടുവോ
പൊയ്പ്പോയ
മര്യാദരാജനെ
കണ്ടുവോ?
സരയു പൊട്ടിത്തെറിച്ചു
കൊണ്ടൊഴുകുന്നു,
“അയോദ്ധ്യയെന്നും
അനാഥയായ്
കേഴണോ?”

കവർ : സുധീർ Ma

+ posts

എറണാകുളം സ്വദേശി. മുൻ ബാങ്കുദ്യോഗസ്ഥ.