സുലേഖ ജോർജ്ജ്

ഹൈകോടതിയിൽ നിന്നും ഡെപ്യുട്ടി രജിസ്ട്രാർ ആയി വിരമിച്ചു. പാട്ടുകൾ ഇഷ്ടം. breast milk എന്നുപേരുള്ള ഒരു ഇംഗ്ലീഷ് നോവൽ 2019 ൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. മുഖം online മാസികയിൽ നെല്ലും പതിരും എന്ന പംക്തി ഒരു വർഷത്തോളമായി കൈകാര്യം ചെയ്യുന്നു.

പൂട്ടിക്കിടക്കുന്ന ഒരു ഫാക്ടറി തുറക്കുമ്പോൾ മണ്ണിനടിയിലായിപ്പോയ ഒരു നഗരം പുനരുജ്ജീവിക്കുന്നത് പോലെയാണ്. സംസ്ഥാന സർക്കാർ വെള്ളൂർ ന്യൂസ്‌പ്രിന്റ് ഫാക്ടറി തുറക്കുവാൻ പോവുകയാണ്. 2019 ൽ കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനം ഏറ്റെടുത്ത കമ്പനി മൂന്നു കൊല്ലത്തിനു ശേഷം പ്രവർത്തിക്കാൻ പോകുന്നതായി വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. പഴയ തൊഴിലാളികളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ പുരോഗമിക്കുന്നു. കേരള പേപ്പർ പ്രോഡക്ടസ് എന്ന പേരിലാണ് പുതിയ സ്ഥാപനം പ്രവർത്തിക്കുക. ഫാക്ടറിയുടെ പുതിയ ബോർഡ് എവിടെയാണ്Continue Reading