ലേഖനം (Page 26)

കരുത്തുറ്റ പ്രതിപക്ഷമുണ്ടെങ്കിലേ ശക്തമായ ജനാധിപത്യം പുലരുകയുള്ളൂ. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടിയുടെ തകർച്ചയോടു കൂടി കേന്ദ്ര ഭരണത്തിന് ജനാധിപത്യസ്വഭാവം നഷ്ടപ്പെട്ടു എന്നത് അവിതർക്കിതമാണ്. സംസ്ഥാനങ്ങളിലെ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ മൂലവും കേന്ദ്ര നേതൃത്വം താറുമാറായതിനാലും ഈ വർഷം നടക്കുന്ന 7 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശരിയായി ഒരുങ്ങുവാൻ പോലും കഴിയാത്ത അത്രയും പരിതാപകരമായ നിലയിലാണ് പാർട്ടി. സ്വന്തം സംസ്ഥാനത്തിനപ്പുറം അണികൾ ഇല്ലാത്ത സംസ്ഥാന പാർട്ടികൾ പോലും ദേശീയപാർട്ടികൾ ആകുവാനുള്ള വൃഥാശ്രമത്തിൽ, കോൺഗ്രസിലെContinue Reading

സോഷ്യലിസം ,മതേതരത്വം ദേശീയോത്ഗ്രഥനം എന്നീ മൂന്നു പദങ്ങൾ ഭരണഘടനയുടെ മുഖവുരയിൽ കൂട്ടിച്ചേർക്കപ്പെട്ടത് 1976 ലെ നാൽപ്പത്തി രണ്ടാം (42 ) ഭരണഘടനാ ഭേദഗതി പ്രകാരമാണ് .സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നമ്മുടെ രാഷ്ട്രത്തെ നയിച്ച മൂന്നു തത്വങ്ങളാണ് ഇവ ,ഇന്ത്യ ഒരു സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണ് എന്ന് ഭരണഘടനയുടെ മുഖവുരയിൽ പ്രഖ്യാപിക്കുന്നു .ഈ രാജ്യത്തു പരിപൂർണ മതേതരത്വവും സോഷ്യലിസവും നടപ്പിലാക്കുവാൻ നിയമ സഭകളും കോടതികളും ജനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമായിContinue Reading

റഷ്യ തങ്ങളുടെ ഒരു ലക്ഷം വരുന്ന ആർമി ബറ്റാലിയനുകളെ ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നുവെന്നും താമസിയാതെ ഒരു യുദ്ധം അവിടെ പൊട്ടിപ്പുറപ്പെടുമെന്നുമുള്ള ആശങ്കാജനകമായ വാർത്തകളാണ് അന്താരാഷ്ട്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അവിടെ ഒരു യുദ്ധം ആസന്നമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ പറഞ്ഞുകഴിഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾ എന്തുകൊണ്ടോ ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകാണുന്നില്ല. റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷത്തിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാമാണ്, അത് എന്തുകൊണ്ട് അന്താരാഷ്ട്രപ്രാധാന്യം കൈവരിക്കുന്നു, എന്നീ കാര്യങ്ങളിലേക്ക്Continue Reading

നന്നേ ചെറുപ്പം മുതൽ വർഷത്തിലോ രണ്ടു വർഷത്തിലൊരിക്കലോ കഠിനമായ പനിയും ദേഹം വേദനയും ചുമയും ജലദോഷവും ഒക്കെ കടന്നു വരുന്ന ഒരു കാലഘട്ടം എനിക്കുണ്ടായിട്ടുണ്ട്. എന്തായാലും മൂന്നോ നാലോ ദിവസം കട്ടിലിൽ തനിയെ കഴിച്ചു കൂട്ടുമ്പോൾ നല്ല ചൂടുള്ള കഞ്ഞിയും ചുട്ട വറ്റൽ മുളകും ഉള്ളിയും ഞെരടിയുണ്ടാക്കിയ ചമ്മന്തിയും ചുട്ട പപ്പടവും ആയി ഭക്ഷണം കഴിക്കുന്നതും അമ്മയോ മുതിർന്ന സഹോദരിമാരോ അത് കോരിത്തരുന്നതും ഇന്നും ഒരു നൊസ്റ്റാൾജിയ ആണ്. മൂന്നോContinue Reading

“ഈ കഴിഞ്ഞ വെസ്റ്റ് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടൽ ഉണ്ടാക്കുന്നവയാണ്. 1946 ന് ശേഷം കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെ ദാരുണമായ ഒരു സ്ഥിതി അനുഭവിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടാണ് സംസ്ഥാന നിയമസഭയിൽ ഒരു കമ്മ്യൂണിസ്റ്റും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നത്”, ഈ കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സി പി എം സെൻട്രൽ കമ്മിറ്റി വിലയിരുത്തി. എന്നാൽ കേരളത്തിലെ വിജയത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അതേ സെൻട്രൽ കമ്മിറ്റി,Continue Reading