അജിത് ബാലകൃഷ്ണൻ

എഞ്ചിനീയർ, ഐ.ടി. വിദഗ്ദ്ധൻ, സാമൂഹ്യ നിരീക്ഷകൻ. സമൂഹം, പ്രകൃതി, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നിരീക്ഷണങ്ങളും ലേഖനങ്ങളും എഴുതാറുണ്ട്.

ഇന്ത്യന്‍ സാമ്പത്തികാവസ്ഥ : ആശങ്കകള്‍ ചോദ്യം : ഇന്ത്യൻ economy യുടെ ആസന്നമായ തകർച്ചയെപ്പറ്റി ഉയരുന്ന ആശങ്കകളിൽ എത്ര വാസ്തവമുണ്ട്? സാമ്പത്തിക വിദഗ്ധർ മുൻ ബാങ്ക് മേധാവികൾ എന്നിവർ പറഞ്ഞു കഴിഞ്ഞു യശ് വന്ത് സിൻഹ യെപ്പോലെ മുൻ ബിജെപി ക്കാരും അവരോടൊപ്പം ചേരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്തൊക്കെയാണ്? ഇതിൽ മോദി സർക്കാരിന്റെ പങ്ക് എത്രത്തോളം ഉണ്ട്? ഉത്തരം :അജിത് ബാലകൃഷ്ണൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു വലിയContinue Reading

ഫെബ്രുവരി 2 ന്, ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരത്തോളം ഗ്രാമീണ തൊഴിലാളികൾ ഒരു മഹാപഞ്ചായത്തിനായി ഒത്തുകൂടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിൽ വന്നതിന്റെ 20-ാം വാർഷികമായിരുന്നു അന്ന്. ഒരു തിങ്കളാഴ്ച. വാരാന്ത്യത്തിന്റെ ആലസ്യത്തിൽ നിന്ന് പ്രവൃത്തി ദിനങ്ങളുടെ നെട്ടോട്ടങ്ങളിലേക്ക് നഗരം മടുപ്പോടെ ഉണരുന്ന നേരത്ത് അവിടെയെത്തിയ തൊഴിലാളികളുടെ ആലോചനകളും പ്രവൃത്തി ദിവസങ്ങളെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. പക്ഷേ, അത് അവധിക്ക് ശേഷം തങ്ങളുടെContinue Reading

നിയോലിബറലിസം സാധ്യമാക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ മികച്ച മാതൃകയായി അവതരിക്കപ്പെട്ടിരുന്ന ചിലി എങ്ങിനെയാണ് പൊടുന്നനെ ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിന്റെ വക്കിലെത്തിയത് ? ചിലിയിലെ ജനങ്ങളുടെ കണ്ണിൽ ജലത്തിന്റെയും അതുപോലുള്ള പൊതു പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും പാരിസ്ഥിക പ്രശ്നങ്ങളും മറ്റ് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള വിഷയമായി മാറിയത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം തിരയേണ്ടത് ആ രാജ്യത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലേക്കും അതിന്റെ പ്രധാന അന്തർധാരയായി വർത്തിച്ച നിയോലിബറൽ ലോകവീക്ഷണത്തിലുമാണ്.Continue Reading

വിജയനഗര സാമ്രാജ്യത്തിലെ യെലഹംഗ പ്രവിശ്യയുടെ അധികാരിയായിരുന്ന കെംപഗൗഡ പ്രഭു പതിനാറാം നൂറ്റാണ്ടിൽ ബെംഗലൂരിൽ ഒരു നഗരം നിർമ്മിച്ചപ്പോൾ അതിന് അതിരിട്ട് നാല് ഗോപുരങ്ങൾ (cardinal towers) സ്ഥാപിച്ചു. അതിലൊന്ന് ഇന്ന് നഗരത്തിലെ പ്രധാന ഉദ്യാനങ്ങളിലൊന്നായ ലാൽബാഗിലാണ്. മെയിൻഗേറ്റ് വഴി അവിടെ ചെല്ലുന്ന സന്ദർശകർ ആദ്യം കാണുക പരന്നു കിടക്കുന്ന ഒരു ഊക്കൻ പാറയുടെ ഉച്ചിയിൽ ഒറ്റക്ക് നിൽക്കുന്ന ഈ കാവൽഗോപുരമാണ്. മുന്നൂറോളം കോടി വർഷങ്ങൾ പഴക്കം വരുന്ന ഈ പാറContinue Reading

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ തിന്നാൽ പോരെ എന്ന് ആധുനിക ചൈനയുടെ ശില്പിയായായി അറിയപ്പെടുന്ന ഡെങ് സിയാഒപിങ് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പ്രായോഗികതയായിരുന്നു ഡെങ്ങിന്റെ മുഖമുദ്ര. 1970-കളുടെ ഒടുവിൽ ചൈനയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് “സോഷ്യലിസ്റ്റ് മാർക്കറ്റ്” സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന 850 ദശലക്ഷം മനുഷ്യരാണ് അന്ന് ചൈനയിലുണ്ടായിരുന്നത്. അവരെ വറുതിയിൽനിന്ന് പുറത്തുകൊണ്ടുവരാൻ വലിയ സാമ്പത്തികമുന്നേറ്റം ഉണ്ടായാലേ പറ്റുമായിരുന്നുള്ളൂ. അതിനുള്ള എളുപ്പ മാർഗ്ഗം ചൈനയുടെContinue Reading