കവിത

പഴയ ഫോട്ടോ 

ണ്ട് നമ്മളൊന്നിച്ചെടുത്ത ആ പഴയ ഫോട്ടോ പരിശോധിക്കയായിരുന്നു ഞാൻ

കാലമേറെക്കഴിഞ്ഞിട്ടും
മങ്ങിപ്പോകാത്ത ചിത്രത്തിൽ
നാം പുഞ്ചിരിക്കുന്നു

കടൽഭിത്തിയോട് ചാരി നിന്നപ്പോൾ
ഫ്രെയ്മിനകത്തേയ്ക്ക്
ചുവട്ടിൽ
നാമിരിക്കാറുള്ള
ബദാംമരത്തെക്കൂടി ഉൾപ്പെടുത്തണമെന്ന്
നീ നിർദ്ദേശിച്ചിരുന്നു

അപരിചിതൻ അക്ഷമയോടെ
നമ്മെ പകർത്തുന്നതിനിടയിൽ
അപ്പോൾ പറന്നുവന്ന ദേശാടനക്കിളികൾ
പശ്ചാത്തലം കൂടുതൽ മനോഹരമാക്കി

ഫോട്ടോയിലെ കടലിൽ കാണുന്ന കുഞ്ഞുവര
ഒന്നിച്ചു നാം കണ്ട തോണിയുടേതാണെന്ന്
നമുക്കേ അറിയൂ

വീശിയടിച്ചൊരു ഉപ്പു കാറ്റിൽ
നാം വേറേ വേറേ ഫ്രെയ്മുകളിലേക്കും
ഗ്രൂപ്പു ഫോട്ടോകളിലേയ്ക്കും
ചേക്കേറിയപ്പോൾ ഉള്ളിൽ ലാമിനേറ്റ് ചെയ്യപ്പെട്ട പഴയഫോട്ടോ
ഇടയ്ക്കെടുത്ത്
നോക്കാറുണ്ട്

ഇപ്പോഴാക്കടൽപ്പാലം
തകർന്നു പോയിട്ടുണ്ടാവും
ബദാം മരവും ആരോ
മുറിച്ചു കളഞ്ഞിരിക്കും

അന്ന് വിചാരിക്കാതെ
ഫ്രെയ്മിൽ കടന്നു വന്ന ദേശാടനപ്പക്ഷികൾ
ആ കാലത്തിപ്പോഴും
അതിലേ കടന്നു പോകുന്നുണ്ടാവാം

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.