കുഞ്ഞിക്കഥ
“ഞാനെന്ത് പേര് വിളിക്കണം….” ആദ്യരാത്രിയിലെ പുളകങ്ങളിൽ കൊരുത്ത ചോദ്യം.
“ഉം?!” അവൻ ചോദ്യഭാവത്തിൽ നോക്കി.
“Petname വല്ലോണ്ടോന്ന് !!! “
“ഇല്ല. നിനക്കുണ്ടോ…”
കൂടുതൽ ചേർന്ന് കിടന്ന് അവൾ തന്റെ ചെല്ലപ്പേര് മന്ത്രിച്ചു.
“ഞാനും അങ്ങനെ വിളിച്ചാൽ മതിയോ!!”
അവൾ പുഞ്ചിരിച്ച്
“വിളിപ്പേരൊന്നുമില്ലാത്ത ബാല്യമായിരുന്നു എന്റേത്…” തന്റെ മാറിൽ ചിതറിക്കിടക്കുന്ന മുടിയിഴകളിൽ വിരൽ കോർത്ത് അവൻ പറഞ്ഞു. “…ഇനീപ്പം ഉണ്ടാരുന്നേലും വിളിക്കാനാരേലും വേണ്ടേ… ”
നൊടിയിട കൊണ്ട് മണിയറയിൽ നിറഞ്ഞ മൗനത്തെ ഭേദിച്ച് അവളവന്റെ കാതിലൊരു പേര് വിളിച്ചു.
തന്റെ ലോകം അവളിലേയ്ക്ക് ചുരുങ്ങിയ നിമിഷത്തിൽ അവളുടെ മാറിടങ്ങൾ തനിക്കായി ചുരത്തുന്നത് അവൻ അറിഞ്ഞു.
ആലപ്പുഴ ആര്യാട് സ്വദേശി.
കഥകൾ, സിനിമനിരൂപണം, നാടകം, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. അമച്ച്വർ ഫോട്ടോഗ്രാഫറാണ്. ഗ്രന്ഥശാല പ്രവർത്തകനാണ്.


















