ലേഖനം (Page 54)

ന്യൂയോർക്കിലെ മഴ ഒരു പ്രവാസി മഴയാണ്‌.  പൊടുന്നനേ ഒരു കിണറിന്റെ ഇരുട്ടിലേക്കു പതിച്ച തെരുവുകളിലേക്ക് നെടുങ്കൻ സിമന്റുചതുരക്കട്ടകൾക്കിടയിലൂടെ സമൃദ്ധവും സ്നിഗ്ധവും സാന്ദ്രവുമായ ഒരക്ഷീണധാരയായി അത് കൊട്ടിവീഴുന്നു. ട്രാഫിക് ലൈറ്റിന്റെ ചുവപ്പുനിറം പച്ചയാവുന്ന ഇടവേളയിൽ ഒരു ടാക്സിയിൽ അഭയം തേടിയ നിങ്ങൾക്ക് കോരിച്ചൊരിയുന്ന മഴവെള്ളം വടിച്ചുമാറ്റുന്ന വൈപ്പറുകളുടെ ഏകതാനമായ ദ്രുതചലനങ്ങൾക്കു പിന്നിൽ താനൊരു കെണിയിൽ പെട്ടതായി തോന്നിപ്പോകുന്നു. എത്ര മണിക്കൂർ ഇങ്ങനെ ഓടിയാലും ചതുരാകൃതിയിലുള്ള ഈ തടവറകളിൽ നിന്നോ വകഞ്ഞുപോകേണ്ട വെള്ളത്തൊട്ടികളിൽContinue Reading

രാജേന്ദ്രൻ എടത്തുംകര എഴുതി ലോഗോസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ആഖ്യാനങ്ങളുടെ പുസ്തകം’ എന്ന നിരൂപണഗ്രന്ഥത്തിലെ ഒരു അദ്ധ്യായം. പുസ്തകപ്രകാശനം ഒക്ടോബർ 8 ശനിയാഴ്ച വടകരയിൽ.   ‘നീണ്ടൊരുകാലം വെറുതെ; നിമിഷം കണ്ടുപിടിപ്പൂ പരമാർഥം കുറുകിക്കുറുകിവരുന്നൊരു ജീവൻ ചെറുചെപ്പിങ്കലൊതുങ്ങുമ്പോൾ ഒരുമന്ത്രിക്കലുയർന്നു പാരി- ന്നരുവരെയെത്തും മറുചോദ്യം! ‘നുണയുവതല്ലേ ജീവിതരസമ- പ്ഫണിയുമൊരിത്തിരിയിത്തിരിയായ്? …………………………………………………………. പേടി പിടിച്ചു പറിയ്ക്കാൻ നിൽക്കെ തേടിക്കിട്ടിയ നിമിഷത്തിൽ മൊത്തും സ്‌നേഹക്കുളിർതുള്ളികളാൽ- ക്കത്തുമനശ്വരദാഹത്തെ ആറാനിട്ടുയരും നെടുവീർപ്പുക ളഹിയുടെ നിന്റെയുമേതേത്?’ – വിഷപ്പാമ്പ്, (1955),Continue Reading

മൊബൈൽ: സഞ്ചരിക്കുന്നവന്റെ വീട് സന്തോഷ് എച്ച്.കെ. സംഗ്രഹം മൊബൈലിന് നാല്പതാണ്ട് തികയുമ്പോൾ മൊബൈൽ സംസ്കാരം നമ്മുടെ സാമൂഹ്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള സാംസ്കാരികാന്വേഷണമാണ് ഈ പ്രബന്ധം.  സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ മാത്രമല്ല തത്കാല സാമൂഹ്യാന്തരീക്ഷത്തിൽ നിന്ന് വ്യക്തിയെ വിടുതൽ ചെയ്യാനും മൊബൈലുകൾക്ക് കഴിയുന്നു. സാമൂഹ്യ വിനിമയോ പാധി എന്ന നിലയിൽ കടന്നു വന്ന മൊബൈലുകൾ യഥാർത്ഥത്തിൽ സാമുഹ്യതയെ തകർക്കുകയും സൂക്ഷമ നെറ്റ് വർക്കുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ആധുനിക സമൂഹത്തിൽ അത് ഒരുContinue Reading