സെയ്‌റ
കഥ 2 ഒരേ വഴിയിലൂടെ തലങ്ങുംവിലങ്ങും പലയാവർത്തി നടന്നു കാലുകൾ കടഞ്ഞപ്പോഴാണ് അവളുടെ നേരെ ആദ്യത്തെ ചോദ്യമെറിഞ്ഞത്. ‘സെയ്‌റ, ഇതെത്രാമത്തെ പ്രാവശ്യമാണ് നമ്മളിങ്ങനെ ഒരേദിശയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിനക്ക് മുട്ടുവേദനയാണ് നടക്കാൻ കഴിയില്ല എന്നല്ലേ പറഞ്ഞിരുന്നത്?’. ആദ്യം കേട്ട ഭാവം നടിച്ചില്ലെങ്കിലും, രണ്ടുമൂന്ന് ചുവടുകൾ കൂടി നടന്നശേഷം തിരിഞ്ഞു നിന്നുകൊണ്ട് അവൾ മറുചോദ്യമെറിഞ്ഞു. ‘നമ്മൾ ഇതിലും കൂടുതൽ ദൂരം ഒന്നിച്ചു നടന്നിട്ടുണ്ട്. ഇന്നിപ്പോ, ഇത്ര നടന്നപ്പോഴേക്കും മഹാദേവൻ ക്ഷീണിച്ചോ’. ‘അന്നത്തെ പ്രായമാണോContinue Reading





















