ഗോപകുമാർ ചോലയിൽ

സയന്റിഫിക് ഓഫീസര്‍( റിട്ടയേർഡ് ), കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച്‌ ആന്‍ഡ്‌ എന്വിറോണ്മെന്റല്‍ സയന്‍സ്, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേര്‍‌സിറ്റി, വെള്ളാനിക്കര.

ഡോ.എം.ആർ. ശ്രീനിവാസൻ (1930-2025) 1974 മെയ് മാസത്തിൽ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം കനഡയുടെ സഹകരണം നിർത്തിയപ്പോൾ, ആ ഘട്ടത്തെ ഇന്ത്യ ദൃഢനിശ്ചയത്തോടെയും വിജയകരമായും നേരിട്ടത് അദ്ദേഹത്തിന്റെ പ്രചോദനാത്മക നേതൃത്വത്തിന് കീഴിലാണ്. എനർജി കമ്മീഷൻ (AEC) മുൻ ചെയർമാനും ആറ്റോമിക് എനർജി കമ്മീഷൻ അംഗവും ആറ്റോമിക് എനർജി വകുപ്പ് മുൻ സെക്രട്ടറിയും ഇന്ത്യയുടെ ആണവ പദ്ധതിയുടെ തുടക്കക്കാരനുമായ ഡോ.മാലൂർ രാമസ്വാമി ശ്രീനിവാസൻ (Dr.M.R.Sreenivasan) 2025, മെയ് 20ന് ലോകത്തോട് വിടപറഞ്ഞു. നീലഗിരിയിൽContinue Reading

വേനൽ കടുത്തതോടെ അക്ഷരാർഥത്തിൽ കേരളം വറചട്ടിയിലായതുപോലെയാണ്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ ചൂട് കൂടുക സാധാരണയാണെങ്കിലും ഇത്തവണ കാര്യങ്ങൾ കൈവിട്ടുപോയി. 40 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതൽ താപനില സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെട്ടു. കേരളത്തിൽ ഈ വര്ഷം ഏപ്രിൽ മാസത്തിൽ 40 ഡിഗ്രി സെന്റിഗ്രേഡോ അതിനു മുകളിലോ താപനില രേഖപ്പെടുത്തിയ ദിവസങ്ങൾ 16 എണ്ണമായിരുന്നു; അതിൽ 15 ഉം പാലക്കാട് ജില്ലയിൽ ആയിരുന്നു . ശക്തമായ എൽ നിനോ വർഷമായിരുന്ന 2016 ൽContinue Reading

ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണെന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും മറ്റു കാലാവസ്ഥാ അനുബന്ധ തീക്ഷ്‌ണ പ്രതിഭാസങ്ങളും നിരന്തരവും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് “തിളയ്ക്കുന്ന ഭൂമി” (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് . കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾ ഒരു ആഡംബരമല്ലെന്നും മറിച്ച്, അടിയന്തിരമായി അനുവർത്തിക്കേണ്ട അവശ്യ നടപടിക്രമങ്ങളാണെന്നും ഓർമ്മപെടുത്തുന്നവയാണ് അന്തരീക്ഷതാപനത്തിൽContinue Reading

പഠനങ്ങൾക്ക് ഒരു പഞ്ഞവുമില്ല.. മുന്നറിയിപ്പുകൾക്കുമില്ല ഒരു ക്ഷാമവും..പക്ഷേ, പഠിക്കുകയില്ല എന്ന് നിർബന്ധബുദ്ധി കാണിച്ചാൽ എന്തു ചെയ്യും? വരുന്നത് വരുന്നിടത്തു വച്ച് കമാന്നൊരു അക്ഷരം പോലും മിണ്ടാനാവാതെ അനുഭവിക്കുക; അത്ര തന്നെ.. ജോഷിമഠ് ഉൾപ്പെടുന്ന ഭൗമ മേഖല അതീവ പരിസ്ഥിതിലോലമാണെന്നും, വൻ നിർമ്മിതികൾ , തുരങ്കങ്ങൾ എന്നിവ പാടില്ലെന്നും 1976-ൽ , ശ്രീ. മഹേഷ് ചന്ദ്രമിശ്രയുടെ നേതൃത്വത്തിൽ പഠനം നടത്തിയ 18 – അംഗ ശാസ്ത്രജ്‌ഞ സംഘം നൽകിയ റിപ്പോർട്ടിൽ കൃത്യമായിContinue Reading

കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ ഭൂമിയിലെ മറ്റിടങ്ങളിലെന്നപോലെ സമുദ്രമേഖലകളും ദ്രുതതാപനത്തിന് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതര സമുദ്രമേഖലകളെ അപേക്ഷിച്ച് താപനപ്രത്യാഘാതങ്ങൾ പ്രകടമായി ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ആർട്ടിക്സമുദ്രമേഖലയിലാണ്. ആണ്ടു മുഴുവനും പൂർണ്ണമായി മഞ്ഞ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ് നിലവിൽ ആർട്ടിക് സമുദ്രഭാഗങ്ങൾ സ്ഥിതിചെയ്യുന്നത്. എന്നാൽ, ചൂടേറുന്ന ഭാവിസാഹചര്യങ്ങളിൽ അടുത്ത രണ്ട് ദശകങ്ങൾക്കകം വർഷത്തിലെ ഭൂരിഭാഗവും ഉറഞ്ഞ മഞ്ഞ് തീരെയില്ലാത്ത അവസ്ഥയിലേക്ക് ഈ മേഖല ചുവട് മാറുന്ന സ്ഥിതി വിശേഷം പ്രതീക്ഷിക്കാം. ആർട്ടിക് സമുദ്രത്തിന്റെ ഈ പ്രകൃതമാറ്റം, പൂജ്യംContinue Reading