പൂമുഖം LITERATUREകവിത ആഗ്രഹം

ആഗ്രഹം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

നനഞ്ഞതെന്തും
ഉണങ്ങിപ്പോകുന്നു
വിരൽ തൊടുമ്പോൾ.

നനവും ആഴവുമുള്ള
നദികളെ ഉണക്കി
ശില്പങ്ങളാക്കുന്നു
വെയിൽ.

ഒരുനാൾ
യാത്രയാകണം
പർവ്വതം തിരഞ്ഞ്;
വിയർത്തും കിതച്ചും
മുകളിലെത്തുമ്പോൾ
നദിയോ ജലമോ
കാണരുതവിടെ .

പർവ്വതമുകളിൽ
ഇല്ലാത്ത നദിയിൽ
വീണു മരിക്കണം
കുത്തനെ ഒഴുകി
കടലിലേക്കെത്തണം.

Comments
Print Friendly, PDF & Email

You may also like