August 2022 (Page 3)

വേരില്‍ ജീവിച്ചതിനാല്‍ പൂവുകളേക്കാള്‍ മണത്ത കൃതികളാണ് നാരായന്‍ രചിച്ചത്. പൂവുകളുടെ ഭാഷ മാത്രം പരിശീലിച്ച ഭാഷയ്ക്കുള്ളില്‍ വേരിന്റെ ഭാഷയെ ആഴത്തിലേക്കു പടര്‍ത്തുകയായിരുന്നു നാരായന്‍. മലയാളസാഹിത്യം അതുവരെ അനുഭവിച്ചിട്ടില്ലാത്ത ജീവിതത്തെ മാത്രമല്ല നാരായന്‍ അവതരിപ്പിച്ചത്. ഒരു പുതിയ ഭാഷാക്രമവും ആഖ്യാനരീതിയുമാണ്. ഫിക്ഷന്റെ താളത്തെ സമര്‍ത്ഥമായി തന്റെ കഥകളിലും നോവലുകളിലും അദ്ദേഹം ചേര്‍ത്തുവച്ചു. ആ താളത്തില്‍ ഒരു ദേശത്തിന്റെയും ജനതയുടെയും അനുഭവ സമൃദ്ധി തിടം വച്ചു നിന്നു. പൊരുതലിന്റെ ഭാഷയാണ് നാരായന്‍ അവതരിപ്പിച്ചത്.Continue Reading

“ന്നാ താൻ കേസ് കൊട്” ഒരു ക്ലാസിക് സറ്റയർ “വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..” അയ്യപ്പപ്പണിക്കരുടെ ‘മോഷണം’ എന്ന പ്രശസ്തമായ കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മോഷ്ടാവും, കള്ളനും തമ്മിൽ എന്ത് വ്യത്യാസമുള്ളത് കൊണ്ടാകും ഈ ചോദ്യമുന്നയിക്കുന്ന മോഷ്ടാവിന് കള്ളനെന്ന വിളിയിൽ അപകർഷതയും ആത്മനിന്ദയും തോന്നിയത്…? ഉത്തരം അടുത്ത വരികളിൽ ഇങ്ങനെ വ്യക്തമാക്കപ്പെടുന്നുണ്ട്.. “തുണി മോഷ്ടിച്ചതു കാണുന്നവരുടെ നാണം കാക്കാനായിരുന്നല്ലോ..കോഴിയെ മോഷ്ടിച്ചെങ്കിലതേ അത് പൊരിച്ചു തിന്നാനായിരുന്നല്ലോ..” പശുവിനെ മോഷ്ടിച്ചത് പാലുകുടിക്കാനായിരുന്നുവെന്നും, കോഴിയിറച്ചിയുംContinue Reading

ഇതൾ:- ഏഴ്🌿 ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എന്തൊക്കെയാണ് ഇവിടെ നടന്നത്! കടവുളേ, ഒക്കെയുമൊരു കെട്ട കനവായിരുന്നെങ്കിൽ….. അല്ല … അല്ല… ഈ നടന്നതൊന്നും കനവായിരുന്നില്ല… നിജം നിജം മാത്രം. ഇതിനുമാത്രം പാപം ഞാനെന്താണ് ചെയ്തത്?ആ സീതാദേവിക്ക് രക്ഷകയായ് ദൂമിപിളർന്ന് കൂട്ടിക്കൊണ്ട്പോകാൻ ഭൂമാതാവായ അവളുടെ അമ്മയുണ്ടായിരുന്നു. ഈ അപമാനത്തിൽ നിന്നും എന്നെ രക്ഷിക്കാൻ എന്റെ അമ്മയ്ക്കാവുമോ? സാധുവായ അവർ ഈ വിവരം അറിഞ്ഞാൽ അപമാനഭാരത്താൽ സ്വയം ഇല്ലാതാവുകയേയുള്ളൂ. ശത്രുക്കൾ കുരുക്കിയ കുടുക്കിൽക്കിടന്ന്Continue Reading

പുതിയ പുസ്തകങ്ങൾ പലപ്പോഴും വായിച്ചു പൂർത്തിയാക്കാൻ പറ്റാത്ത വിധം വിരസമാണ് എന്ന വിധത്തിൽ എം ടി പറഞ്ഞ അഭിപ്രായം സാഹിത്യത്തിന്റെ സൈബറിടത്തിൽ വമ്പൻ ചലനമുണ്ടാക്കിയിരിക്കുന്നു. എംടിയുടെ അഭിപ്രായത്തോട് യോജിക്കാം, വിയോജിക്കാം. ‘പുസ്തകങ്ങൾ’ പലതും വായിച്ച് പൂർത്തിയാക്കാൻ പറ്റുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. നൂറ് മുതൽ നാനൂറു വരെ പേജുകളുള്ള ബൃഹത് ഗ്രന്ഥങ്ങൾ ആകും മിക്കതും. മലയാള സാഹിത്യത്തിൽ ഒരു കാലഘട്ടം തന്നെയായിരുന്ന, അതും പേജുകൾ ഏറെയുള്ള പുസ്തകങ്ങളുടെ സൃഷ്ടാവായ എംContinue Reading

ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്ന് അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. 11600 ചതുരശ്ര കിലോമീറ്റർ മാത്രം വലിപ്പമുള്ള, വലിപ്പത്തിൽ ലോക രാജ്യങ്ങളിൽ 165 ആം സ്ഥാനത്തു മാത്രം നിൽക്കുന്ന കുഞ്ഞു ഖത്തർ ഈ നവംബറിൽ ഫിഫ ലോകകപ്പിന് വേദിയാകുന്നു. ഖത്തർ ലോകകപ്പിന് ഇനി നൂറു നാളുകളിൽ താഴെ മാത്രം. രാജ്യം ഒരുങ്ങിക്കഴിഞ്ഞു ലോകത്തെ അത്ഭുതപ്പെടുത്താൻ. നവംബർ 20 മുതൽ ഡിസംബർ 18 വരെ നീളുന്ന 29 ദിന രാത്രങ്ങൾ ലോകം കണ്ടContinue Reading