പൂമുഖം LITERATUREകവിത നെറയെ

നെറയെ

നെറയെ ഫ്രീ ഹിറ്റുകളുണ്ടായിരുന്ന
ഒരു പകലായിരുന്നു,
അത്.

പറന്നും
കിടന്നും വന്ന
ഏറു പന്തുകളോരോന്നും
അഭ്യാസിയെപ്പോലെ
തടഞ്ഞിട്ടുകൊണ്ടേയിരുന്നു
കാലം.

ഓവറുകളുടെ
കണക്കു കുറ്റികളില്ലാത്ത
ടെസ്റ്റാണോ,
നെറച്ചും
തല്ലു കിട്ടുന്ന
ട്വൻ്റി ട്വൻ്റിയാണോ
ഈ കിറുക്കേറ്റുന്ന
കളിയെന്നറിയാതെ
തുറിച്ചു നോക്കുകയാണ്
ജീവിതം.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.