പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും!

പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും!

ഇതൾ:- ഏഴ്🌿

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എന്തൊക്കെയാണ് ഇവിടെ നടന്നത്! കടവുളേ, ഒക്കെയുമൊരു കെട്ട കനവായിരുന്നെങ്കിൽ…..

അല്ല … അല്ല… ഈ നടന്നതൊന്നും കനവായിരുന്നില്ല… നിജം നിജം മാത്രം.

ഇതിനുമാത്രം പാപം ഞാനെന്താണ് ചെയ്തത്?
ആ സീതാദേവിക്ക് രക്ഷകയായ് ദൂമിപിളർന്ന് കൂട്ടിക്കൊണ്ട്പോകാൻ ഭൂമാതാവായ അവളുടെ അമ്മയുണ്ടായിരുന്നു. ഈ അപമാനത്തിൽ നിന്നും എന്നെ രക്ഷിക്കാൻ എന്റെ അമ്മയ്ക്കാവുമോ? സാധുവായ അവർ ഈ വിവരം അറിഞ്ഞാൽ അപമാനഭാരത്താൽ സ്വയം ഇല്ലാതാവുകയേയുള്ളൂ.

ശത്രുക്കൾ കുരുക്കിയ കുടുക്കിൽക്കിടന്ന് പിടയുകയല്ലാതെ മറ്റെന്ത് വഴി.. കടവുളേ ഇതെന്തൊരു വിധി!

അധികാരത്തിന്റെ ആ നശിച്ച താക്കോൽക്കൂട്ടം നാലാണ്ടുകൾ അതീവ വൈദഗ്ദ്യത്തോടെ ഞാൻ കാത്തുസൂക്ഷിച്ചതിന്, കൃത്യമായും വ്യക്തമായും ഈ കുടുംബത്തിന്റെ ഭണ്ഡാരത്തിലെ ഒരോ ചില്ലിക്കാശിനേയും കണക്കിൽപ്പെടുത്തിയതിന് എത്രയോ പ്രാവശ്യം പുകഴ്ത്തിയ നാവുകൾ.. ഇന്നതേ നാവുകൾ കള്ളിയെന്നും, ആർത്തിക്കാരിയെന്നും വിളിച്ചതിലല്ല നോവ്, അതിനേക്കാൾ നോവിച്ചത് ഞാനെന്റെ തായ്-വീട്ടിലേക്ക് ഇവിടുത്തെ സമ്പാദ്യങ്ങൾ മോഷ്ടിച്ച് നൽകുന്നു എന്ന ആരോപണം…… പാവം എന്റെ അപ്പ.. ഇതറിഞ്ഞാൽ അദ്ദേഹം ……

ചുറ്റിനും ചില വേലക്കാരികളുടെ കുശുകുശുപ്പുകൾ, പരിഹാസച്ചിരികൾ.. പലതും കാതിലേക്ക് വന്നുവീഴുന്നു.

“കാലണയ്ക്ക് ഗതിയില്ലാത്ത വീട്ടിൽനിന്ന് മുറപ്പെണ്ണിന്റെ സൗന്ദര്യം കണ്ട്മയങ്ങി ചിന്നണ്ണാ ധർമ്മക്കല്യാണം കഴിച്ചിട്ടേ…

“എന്തൊരു ഭരണമായിരുന്നു. വാല്യക്കാരികൾ ആരും പെരിയണ്ണാ ഉള്ളപ്പോൾ പെരിയണ്ണായുടെ മുറിയുടെ വശത്തേക്ക് പോകരുത്, പോലും… ഇപ്പോ എന്തായി?”

” പഠിച്ചവൾ ന്ന അഹങ്കാരം, ഒരു മജിസ്രേട്ട്… “

“പാവം അമുദാമ്മാ, അതിനെ ചതിച്ചതാണെന്ന് ആർക്കാണറിയാത്തത്? എന്നിട്ടും എല്ലാവരും ആ പാവത്തിനുമേൽ പഴിയിടുന്നത് കണ്ടില്ലേ?”

“വായ് മൂട്! നമ്മൾ ഇതിലൊന്നും ഇടപെടരുത്.. കനകത്തിന്റെയും ലീലയുടെയുമൊക്കെ ഗതി ഓർമ്മയുണ്ടല്ലോ..”

മുറിയുടെ വാതിൽക്കൽ ആരുടെയോ കാൽപ്പെരുമാറ്റം. അദ്ദേഹമാണ്.

” അമുദം, ഏതാവത് ശാപ്പിട്ടയാ?
എഴ്ന്തിര് സാദം ശാപ്പിടലാം “

” എന്നങ്കോ… നീങ്കളും നമ്പിറയാ, നാൻ തിരുടിനേൻന്ന്?
നിജമാവേ നാൻ തിരുടല്ലൈയ് … എന്നൈ നമ്പുങ്കോ..
ഇത്തനകാലമാ ഉങ്കൾകൂടൈയ് വാഴ്ന്തിട്ടിരുക്കോം, നാൻ തിരുടിയാ? ശൊല്ലുങ്കോ?
ഇങ്കിരുന്ത് തിരുടി നാൻ എൻ തായ്തകപ്പനുക്ക് കൊടുക്കുതോ? ശൊല്ലുങ്കോ?
എനക്ക് സാമി സത്യമാ
തെരിയാത് അന്ത വൈരലാക്കറ്റ് എങ്കെ പോച്ച്ന്ന്…. ആനാ സാവി ഏൻകിട്ടൈയ് താൻ ഇരുന്തത്. നാൻ ഭദ്രമാ വെച്ചിരുന്തോം…

“അമുദം. നാൻ എന്ന നമ്പിനാലും ഇന്ത്യ വിഷയത്തിലെ പ്രയോജനം ഇല്ലൈയ് ..
സാവി ഉങ്കിട്ടൈയ് താൻ ഇരുന്തത്, ആക്കുമോ ?”

“ആമാം”…

” അവളവ് താൻ! നീ എഴ്ന്തിര് … വന്ത് സാപ്പിട്. വയത്തുക്കുള്ളൈയ് പാപ്പായിര്ക്ക്… പെരിയവൻ പാട്ടിക്കൂടെ തൂങ്കിയാച്ച്.. സാവി അമ്മാ തിരുപ്പിവാങ്കീട്ടോമേ.. അന്ത തൊല്ലൈയ് തീർന്ത് നിനച്ചുക്കോ…”

” ഏൻ നീങ്കോ ഇപ്പിടി ശൊൽകിറേൻ?? ഏങ്കിട്ടൈയ് നമ്പിക്കയില്ലയാ??”

“നാൻ നമ്പിനതിനാലെ പ്രയോജനമിലൈയ്… വന്ത് സാപ്പിട്ട് തൂങ്ക്”

” സരി! നീങ്കോ നമ്പിനതിനാലെ എന്ത പ്രയോജനോം കിടയാത്.. പുരിയിത്. ആനാ ഉങ്കിളോടെ അണ്ണാ… ഇന്ത ആത്തിലെ പെരിയ പയ്യൻ … എങ്കിട്ടൈ മോശമാ നടക്ക്റത് … അതൈയ് നീങ്കോ തെരിഞ്ചതിനാലെ ഏതാവത് പ്രയോജനം ഇരുക്കാ?

അന്ത വിഷയം അത്തക്കിട്ടൈയ് ശൊന്നതിനാലയോ നോക്ക് ഇന്ത തിരുടിപ്പട്ടം?? അതെയാവത് പുരിയുമോ?
ഏൻ പുരുഷനുക്ക്?? “

” നീ കൊഞ്ചം പേസാമയിരുപ്പയാ?, പശിക്കല്ലൈന്നാ പട്ത്ത് തൂങ്കപ്പാര്”

“സത്യമാ ശൊൽകിറോം.. എന്നൈയ് തിരുടിയാക്ക മുടിയാത്. അന്ത വൈരലോക്കറ്റ് കണ്ടിപ്പാ ഏൻ മുന്നിലെ വരും വരും… വന്ത് താൻ ആകും.
അന്നയ്ക്ക് ഒരുവേളൈ നാൻ ഇരുക്കാത് ആനാലും വരും!”

—————————————————-


പരസ്പരം കെട്ടുപിണയുകയും അഴിയുകയും ചെയ്യുന്ന രണ്ട് നാഗങ്ങൾ.

അതിലൊന്ന് മെല്ലെ തിരിഞ്ഞ് എന്നെ നോക്കി, എന്റെ അരികിലേക്ക് ഇഴഞ്ഞുവന്ന് വാ പൊളിച്ചു.

“അമ്മാ…..! ദുഃസ്വപ്നമായിരുന്നോ… കുന്തം. നല്ല ഒരു ഉറക്കമായിരുന്നു. നശിപ്പിച്ചു.

സന്ദീപും കൂട്ടുകാരനും ഉറങ്ങിക്കാണുമോ? അതോ ഇനിയും തീരാത്ത ചർച്ചകളിലായിരിക്കുമോ?

വിനീത് വന്നതിന് ശേഷം സന്ദീപ് ഒരു ബാച്ചിലർമൂഡിലാണ്. വീടിന് തന്നെ ഒരു പ്രകാശം വന്നതൂപോലെ.. കുഞ്ഞുവാവ കൂടി വരുമ്പോൾ സന്ദീപിന്റെ മിച്ചമുള്ള വാശികളുംകൂടി മാറുമായിരിക്കും.

വല്ലാത്ത വിശപ്പ്. വയറ്റിൽക്കിടക്കുന്ന കുസൃതി മുഴച്ചുവന്ന് ഇടിക്കുന്നുണ്ട്…

” വിശക്കുന്നോടാ വാവേ, അമ്മയെ ഇടിച്ചുവാണോ?
നമ്മക്ക് ആപ്പിള് കഴിച്ചാം…?”

ഭിത്തിയിൽ കൈകൊണ്ട് മെല്ലെ പരതി ലൈറ്റിന്റെ സ്വിച്ചിട്ടു.

കാലിൽ മന്തുപോലെ നീരുണ്ട്. ഈ വലിയ വയറുംതാങ്ങി എഴുന്നേൽക്കാനാണ് പാട്. അടുത്തയാഴ്ച നാട്ടിലേക്ക് പോകും. എന്നിട്ട് വേണം ഒന്ന് സ്വസ്ഥമാകാൻ. ആദ്യത്തെ ഗർഭാവസ്ഥ എത്ര ധൈര്യമുള്ളവളെയും ലേശം പരിഭ്രമിപ്പിക്കും.. അപ്പോഴാണ് ധൈര്യമേയില്ലാത്ത താൻ.

അവരുടെ മുറിയിൽ വെളിച്ചമുണ്ടല്ലോ….. ഇവരിനിയും ഉറങ്ങിയില്ലേ? അനക്കമൊന്നും കേൾക്കുന്നില്ലല്ലോ, ലൈറ്റ് ഓഫാക്കാതെ രണ്ടും ഉറങ്ങിക്കാണും.. ഈ ആണുങ്ങളുടെ ഓരോരോ മറവികൾ..

“വീണിടം വിഷ്ണുലോകം” എന്ന് ലീലമ്മായി അമ്മാവനെ പറയാറുള്ളത് ഇത്തരം ഓരോന്ന്കൊണ്ടാവും…

ഭാവിയിൽ ഞാനും ലീലമ്മായിയെപ്പോലെ സന്ദീപിനോട് പറയുമായിരിക്കുമോ… നല്ല തമാശതന്നെ….

രണ്ടാളും ഉണരാതിരിക്കാൻ ശ്രദ്ധിച്ച് ഡോറിന്റെ ഹാൻഡിൽ മെല്ലെ തിരിച്ചു.

കണ്ണുകൾ കബളിപ്പിക്കുകയാണ്…!

പൂർണ്ണനഗ്നരായ രണ്ടുടലുകൾ സ്വപ്നത്തിലെ നാഗങ്ങളെന്നോണം പരസ്പരം കെട്ടുപിണഞ്ഞ്…..
അയ്യോ….. ഇത്… ഇതവരല്ലേ….
ഇവരിതെന്താണ്… ഇങ്ങനെയൊക്കെ…
ശരീരം തളരുകയാണ്… കണ്ണിൽ ഇരുട്ടുകയറുന്നു….
ഞാൻ.. ഞാനിതെവിടെയാണ്..
സന്ദീപ്….
ബോധാബോത്തിന്റെ അവസാനത്തെ നൂലിഴയും പൊട്ടുകയാണ്!

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like