August 2022 (Page 2)

രാമൻ വിഗ്രഹമായിപുനരവതരിച്ചപ്പോൾ‘കുബേര’വേഷമുടുത്ത്, രാവണൻധാരണാപത്രവുമായികാത്തുനിൽപുണ്ടായിരുന്നു രാജ്യം അളന്നുമുറിക്കപ്പെട്ടപ്പോൾആറടിമണ്ണില്ലാത്ത സീതമറയാനൊരിടമില്ലാതുഴറി ചാരംകൊണ്ടുപോലുംമരണപത്രമെഴുതാനാവാതെഖനികളുടെ തീച്ചൂളകളിൽകണ്ണടഞ്ഞമർന്ന വനങ്ങൾ നാവുകൾ അറുത്തുമാറ്റപ്പെട്ടപ്പോൾസഭാവഴികളിലെത്താതെപ്രാർത്ഥനനിലച്ചലയുന്നശംബൂകതപസ്സുകൾ യുഗങ്ങളുടെ ആഴങ്ങളിലമരാത്തപാർസയും ഗോദ്ദയുമലഞ്ഞ്*അടങ്ങാത്ത വിലാപമായി,വൈദേഹി വിലങ്ങണിയാത്ത ചിന്തകളുമായ്അവശേഷ വാല്മീകങ്ങളിൽമോക്ഷമാർഗം തേടുന്നമഹാകാവ്യമാകുന്നു, സീതായനം. ======== *സീതാമുർമു ഉൾപ്പെടെയുള്ള ആദിവാസി സമൂഹം നടത്തുന്ന ഭൂസംരക്ഷണസമരം നടക്കുന്ന സ്ഥലങ്ങൾ. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കോവിഡ് മൂലം നടപ്പു പാദത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ എൺപതിനായിരം കോടി രൂപയുടെ കമ്മിയാണ്‌ വിലയിരുത്തുന്നതെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ചാനൽ ചർച്ചയ്ക്കെത്തിയ ആസൂത്രണ ബോർഡംഗങ്ങൾ മേഖല തിരിച്ച് നഷ്ടത്തിന്റെ കണക്ക് നിരത്താൻ തുടങ്ങിയപ്പോഴാണ്‌, ചുവരിലെ ക്ളോക്കിൽ സമയം പതിനൊന്നടിച്ചത്. കാർഷിക മേഖലയിൽ 1500 കോടിരൂപ, ടൂറിസം മേഖലയ്ക്ക് ഇരുപതിനായിരം കോടി രൂപ, റെസ്റ്റോറന്റിന്‌ ഇത്ര,സ്വയം തൊഴിൽ സംരംഭകർക്ക് ഇത്ര, കൺസ്ട്രക്ഷൻ, വ്യാപാരം, ഗതാഗതം എന്നിങ്ങനെ ആ പട്ടികContinue Reading

നാലര വർഷത്തെ തടവിന് ശേഷം ഡാനിഷ് ജയിൽ മോചിതനായത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്. ഡാനിഷിനെ ഏറെപേർക്കു പരിചയം കാണില്ല. കോയമ്പത്തൂരുകാരനായ ഡാനിഷിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഗളി പോലീസ് അറസ്റ്റ് ചെയ്യുന്നത് 2018 ഒക്ടോബർ 5 നാണ്. റിമാൻഡിൽ കഴിയവേ ഒന്നിന് പുറകെ ഒന്നായി പത്തു യുഎപിഎ കേസ്സുകളിൽ ഡാനിഷ് പ്രതിയാക്കപ്പെട്ടു. രണ്ടു വർഷത്തിനിടക്ക് ഈ കേസ്സുകളിൽ എല്ലാം ഒന്നിന് പുറകെ ഒന്നായി ഡാനിഷിനു ജാമ്യം ലഭിച്ചു. അങ്ങനെContinue Reading

കവിത- മഹ്‌മൂദ് ദാർവിഷ് മൊഴിമാറ്റം – രാമൻ മുണ്ടനാട്. നിർഭയനായി നടക്കുകയാണു ഞാൻവെസ്റ്റുബാങ്കിന്റെ തെരുവിലൂടങ്ങനെ.സാഗരചോരരെൻ ചിന്തിയ ചോരയെമൊത്തിമൊത്തിക്കുടിച്ചുവെന്നാകിലുംകത്തി, കഠാര, മുള്ളിനാലോ, എന്റെപാദങ്ങൾ കീറി നീരുവീർത്തെങ്കിലുംധീരപദങ്ങളാൽ നമ്മൾ താണ്ടുന്നതാംമണ്ണിൽ, വേരാഴ്ന്നതാണെന്റെ ചിത്തം.മന്ദസമീരനായ് തോഴരെപ്പുൽകി നാംവെടിമരുന്നായി ആ വൈരതീരങ്ങളിൽ.നിദ്രയൊഴിച്ചുനാ,മണിയായി നീങ്ങുന്നുകാരണം, പാലിപ്പാൻ ശപഥങ്ങളില്ലയോ.ആകാശസീമയിൽ കാണ്മുനാം മോചനംധ്രുവതാരപോലവ വഴികാട്ടിയില്ലയോ.ആകുകയില്ലിളവേല്ക്കുവാൻ നമ്മൾക്കുനമ്മുടെ മണ്ണിന്നു മുക്തി തോറ്റും വരെ. (മഹ്‌മൂദ് ദാർവിഷ് -(1964-2008) പാലസ്തീനിന്റെ അടിച്ചമർത്തപ്പെട്ട, കുടിയിറക്കപ്പെട്ട ജനതയുടെ ജിഹ്വയാണ് ദാർവിഷ് കവിതകൾ. എത്ര അടികളേറ്റു വീണാലുംContinue Reading

കളിച്ചു വളർന്ന വീട്‌. നൂറ്റിയിരുപത് വയസ്സുണ്ട് കണ്ണാടി മാളിക എന്ന് ഞങ്ങൾ വിളിച്ചിരുന്ന വീടിന്. കാലം കഴിഞ്ഞപ്പോൾ മക്കൾ ഓരോരുത്തരായി വീടുവിട്ടു പോയി. അച്ഛനും പിന്നീട് അമ്മയും സ്വന്തം കൂടും ശരീരവും വിട്ടു പോയപ്പോൾ നോക്കാനാളില്ലാതെ തികച്ചും അനാഥമായി സ്വപ്‌നങ്ങൾ പടുത്തുയർത്തിയ ഞങ്ങളുടെ സൗധം. ഒടുവിൽ ആ വീട്‌ വേദനയോടെ പൊളിച്ചുമാറ്റേണ്ടി വന്നു. പേരുകളും പെരുമാറ്റങ്ങളും ആഘോഷങ്ങളും ആണ്ടറുതിയും വേർപാടും കൂടിച്ചേരലുമായി ഒരു നൂറ്റാണ്ട് പല തലമുറകൾക്കൊപ്പം നിന്ന ഭവനത്തിന്റെContinue Reading