August 2022 (Page 5)

ധാരാളം അക്ഷരത്തെറ്റുകളോടെ പുറത്തുവന്ന ഒരു പുസ്തകത്തിനൊപ്പമിരിക്കുന്നത് ഒട്ടും രസകരമല്ല. കാലിനും ചെരിപ്പിനുമിടയിൽ കയറിക്കുടുങ്ങിയ കല്ലാണ് വായനക്കാരന് അക്ഷരത്തെറ്റ്. അത് ശരിയാക്കാതെ പുറത്തുവരുന്ന പുസ്തകം നിയമപരമായി വായനക്കാരൻ എന്ന ഉപഭോക്താവിൻ്റെ (അയാൾ വില കൊടുത്തുവാങ്ങിയ പുസ്തകമാണെങ്കിൽ ) അവകാശം ലംഘിക്കലാണ്. ചില പുസ്തകങ്ങൾ വായിക്കവേ എന്താണ് അച്ചടിപ്പിഴകളുടെ പേരിൽ അവയുടെ പ്രസാധകർക്കെതിരെ കോടതി നടപടികൾ വരാത്തത് എന്ന് ആലോചിക്കാറുണ്ട്. എഴുത്തും വായനയും പഠിച്ചു തുടങ്ങുന്ന ചെറിയ കുട്ടികളുടെ മാത്രം അവകാശമാണ് അക്ഷരത്തെറ്റ്Continue Reading

“ഒരു പേരിൽ എന്തിരിക്കുന്നു…?” കഴിഞ്ഞ രണ്ട് വ്യാഴവട്ടമായി അയാൾ സ്വയം സമാധാനിപ്പിക്കാറുള്ളത് ഈ ഒരൊറ്റ ചോദ്യം അടിക്കടി തന്നോട്‌ സ്വയം ചോദിച്ചു കൊണ്ടാണ്. അന്ന് രാവിലെ ശക്തൻ സ്ക്വയറിലുള്ള ട്രാഫിക് ഐലന്റിൽ അയാൾ എത്തി. ട്രാഫിക് പൊലീസ് ആയുള്ള നിയമനത്തിന് ശേഷം, തന്റെ കന്നി ഡ്യൂട്ടിക്കായിട്ടായിരുന്നു അയാളുടെ വരവ്. അപ്പോഴും സാന്ത്വന ഭാവത്തിൽ അയാളുടെ മനസ്സ് ഉരുവിട്ടത് ഇതേ ചോദ്യം. രാജകുടുംബത്തിൽ ജനനം. സിരകളിൽ ക്ഷത്രീയരക്തം. പക്ഷെ, കാലം മാറിയപ്പോൾContinue Reading

സർഗ്ഗപരമായ കഴിവ് ഉയർന്നുനിൽക്കുമ്പോൾ മാത്രമാണ് നല്ല കഥാരചന സംഭവിക്കുന്നത്. സർഗ രചന സൃഷ്ടിപരവും വിമർശനം സംഹാരാത്മകവുമാണ് എന്ന് പറയാം. അതിനാൽ തന്നെ സൃഷ്ടി എളുപ്പമുള്ള പണിയല്ല. ഏതെങ്കിലും ഒരു ആശയം മനസ്സിൽ രൂപപ്പെട്ടു വരികയും തന്റെ ഭാവനകൊണ്ട് അതിനെ കഥയുടെ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്യുന്നതിന് ഒരു കഥാകൃത്ത് അനുഭവിക്കുന്ന സംഘർഷം ചെറുതല്ല. പൂർണ്ണമായ ഒരു ആശയം ഉണ്ടാവുകയും ഭാവന കൊണ്ടും വാക്കുകൾ കൊണ്ടും അതിനെ ചലനാത്മകമാക്കുകയും ചെയ്യുമ്പോൾ നല്ല കഥയുണ്ടാകുന്നു.Continue Reading

1 തൂവെള്ള നിറത്തിൽ സപ്തവർണ്ണങ്ങൾ തൻ നിറക്കൂട്ട് വിടരുന്നു..നാനാ വികാരങ്ങൾ ഭംഗിയായ്ഒളിപ്പിച്ച്‌ മൗനം സമസ്യയായ്തുടരുന്നു..ചിരിച്ചും കരഞ്ഞും സ്നേഹിച്ചും,പ്രണയിച്ചും മൗനത്തിലൂടെ നീങ്ങാംകലഹവും വെറുപ്പും സാന്ത്വനവുംനിസ്സംഗമാം മൗനത്തിൽ ഒതുക്കാംകാതങ്ങൾ താണ്ടി പരിരംഭണത്താൽമൂടാം… വേദന നൽകാത്തദിവ്യഔഷധമായ് മൗനത്തെസേവിക്കാംമനസ്സെന്ന സങ്കല്പ മണ്ഡലം പോലെമൗനത്തിനെന്തെന്തു മാന്ത്രികസ്പർശം..പറഞ്ഞാലും പറഞ്ഞാലും തീരാത്തകഥകൾ മധുരമാം മൗനത്തിൽഒതുക്കാം ഒരു മാത്ര കൊണ്ടും വായിച്ചിടാംഒരു മിഴി നീർക്കണം കൊണ്ടുംതൊട്ടറിയാം തെന്നലും പൂക്കളുംമൗനാനുരാഗത്താൽ പുൽകിചിരിക്കുംഇനിയൊരിക്കലുംകാണില്ലയെന്നറിവോടെമൗനം കൊണ്ടവർ മിഴികൾ നിറയാതെയാത്ര ചോദിക്കും.. ദ്വേഷവും ദേഷ്യവും തിളയ്ക്കുന്നവേളയിൽ മൗനംContinue Reading