അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ഭാഗം 2
ഭക്തിയും വിശ്വാസവും ആചാരവുമൊക്കെ രാഷ്ട്രീയവത്കരിക്കപ്പെട്ടത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ കെട്ടുറപ്പില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ടാണ്. കഴിഞ്ഞുപോയ കാലത്തിന്റെ അടയാളങ്ങളായിരുന്ന ചില മനുഷ്യരുണ്ട്, ഒരിടത്തും ഒരടയാളവും അവശേഷിപ്പിക്കാതെ കടന്നു പോയവർ, അത്തരം മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ അകത്തളങ്ങളും ചരിത്രമാകണം. കറുത്ത് കുറുകിയ ചെറിയ കൂനുള്ള ബാലയണ്ണനെ കാണാൻ തുടങ്ങിയതെന്ന് മുതലാണെന്ന് കൃത്യമായി ഓർമ്മയില്ല, കോവിൽവിളാകത്ത് വന്ന നാൾ മുതൽ കാണാൻ തുടങ്ങിയയൊരാൾ അദ്ദേഹമാണ്. നിറം മങ്ങിയ തോർത്ത് മുണ്ടുമുടുത്ത് കോവിലിന്റെ ചുറ്റുമെല്ലാം ഓടിനടക്കുന്നൊരാൾ,Continue Reading





















