ഓർമ്മ

ഭൂതകാലം എല്ലായ്‌പോഴും ഒരു ജനതയിൽ താല്പര്യം ജനിപ്പിക്കണമെന്നില്ല. വർത്തമാനം അങ്ങിനെയാണ് കെട്ടിപ്പടുത്തിട്ടുള്ളത്. അത് ജനതയെ തൽസമയങ്ങളിൽ മതിമറക്കുന്നവരാക്കി മാറ്റുന്നു . അല്ലെങ്കിൽ അതിൻ്റെ ബാധ്യതകളിൽ മറവിയെ അവർ അനുഗ്രഹമായി എടുക്കുന്നു. അതേ സമയം എല്ലാ ചരിത്രഘട്ടങ്ങളും അങ്ങിനെയല്ല. ചിലത് ഭൂതകാലം കിളച്ചുമറയ്ക്കുന്നു. നാം ചരിത്രത്തിൽ പണിയെടുക്കുന്നവരായി മാറുന്നു. അത് മൂന്നിലൂടെ അണപൊട്ടിയൊഴുകുന്നു. ഓർമ്മ നിലനില്പിൻ്റെ അർത്ഥവും വെല്ലുവിളിയുമായി മുന്നിൽ വന്നു നിൽക്കും. നിലപാടുകൾ എടുക്കേണ്ടി വരും. അതുപോലൊരു ചരിത്രപരമായ ദശാസന്ധിയിലാണ്Continue Reading

വർഷത്തിൽ രണ്ടു പ്രാവശ്യം കുടുംബവീട്ടിൽ വന്നുതാമസിക്കുമായിരുന്ന വൃദ്ധസന്യാസിയായ ഒരു ബന്ധു എനിക്കുണ്ടായിരുന്നു.ബന്ധങ്ങളഴിച്ചു വരുമ്പോൾ എൻ്റെ മുത്തശ്ശിയുടെ അമ്മാവനായിട്ടുവരും. അവർ സമപ്രായക്കാരായിരുന്നു. എല്ലാവരും വിളിക്കുന്ന വല്യമ്മാവനെന്ന അതേ വിളി തന്നെ ഞാനും അദ്ദേഹത്തെ വിളിച്ചു. സിലോണിൽനിന്ന് കാലവർഷക്കാറ്റ് ചെങ്ങന്നൂരിലെത്തുന്ന അതേ ദിവസമാണ് തെക്കുനിന്നുള്ള മെയിലിൽ അദ്ദേഹവും അവിടെ തീവണ്ടിയിറങ്ങുന്നത്. അപ്പോൾ സന്യാസിയുടെ ചടച്ചുയർന്ന വൃദ്ധദേഹത്തെപ്പൊതിഞ്ഞ് മഴത്തുള്ളികൾ രസിക്കും. എനിക്കോർമ്മയുള്ളപ്പോഴൊക്കെ അദ്ദേഹം വീട്ടിൽ വന്നിട്ടുള്ളത് അന്തി പരക്കുന്ന പരപരാ വെട്ടത്തിലാണ്. എന്നിട്ട് വിളക്കുതൊഴുത്Continue Reading

തുഞ്ചൻ പറമ്പിൽ എം ടിയോടൊപ്പം : ഡോ കെ ശ്രീകുമാർ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന എം ടിയുടെ സമഗ്രമായ ജീവചരിത്രത്തിന്റെ രചയിതാവും തുഞ്ചൻ പറമ്പിന്റെ കോർഡിനേറ്റർ, ബാല സാഹിത്യകാരൻ, നാടക ഗവേഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനുമായ ഡോ . കെ . ശ്രീകുമാർ എം ടി സ്മരണകൾ പങ്ക് വെയ്ക്കുന്നു.Continue Reading

‘നാം നാളെയുടെ നാണക്കേട്’ എന്ന് പ്രവചന സ്വരത്തിൽ മലയാളികളുടെ മുഖത്തു നോക്കി പറഞ്ഞ ടി. രാമചന്ദ്രൻ എന്ന ടി ആർ നമ്മോട് വിടപറഞ്ഞിട്ട് കാൽ നൂറ്റാണ്ട് പൂർത്തിയാവാറായി. കഥകളിലും ജീവിതത്തിലും,അവസാനം മരണത്തിലും വ്യത്യസ്തനായി, തന്നെ കടന്നുപോയ ടിആർ എന്ന രണ്ടക്ഷരത്തിൽ മലയാള സാഹിത്യത്തിൽ ഒരിക്കലും മായാത്ത അടയാളം പതിപ്പിച്ച ആൾ . ഒരു എറണാംകുളം പകലിൽ,കടത്തിണ്ണയിൽ അനാഥമായ മൃതദേഹമായി ടിആർ യാത്രയാകുമ്പോൾ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരികതയുടെ മേലെ അദ്ദേഹം തൂക്കിയിട്ടContinue Reading

ഒമ്പതാം ക്ലാസിൽ കാഞ്ഞങ്ങാട് ദുർഗയിൽ പഠിക്കുമ്പോഴാണ്, സ്‌കൂളിൽ മലയാളം പ്രശ്നോത്തരി മത്സരം നടന്നത്. എനിക്കന്ന് രണ്ടാം സ്ഥാനം കിട്ടി. സഹപാഠിയായ ഇന്ദുവിനായിരുന്നു ഒന്നാം സ്ഥാനം. കവി കുഞ്ഞുണ്ണി മാഷ് ഉദ്‌ഘാടകനായി എത്തിയ സാഹിത്യ സമാജം പരിപാടിയിലാണ് ആദ്യമായിട്ടൊരു പുസ്തകം സമ്മാനമായി കിട്ടുന്നത്. മാലിയുടെ (വി മാധവൻ നായർ) മഹാഭാരതമാണ് അന്ന് കിട്ടിയത്. ഇന്ദുവിന് കിട്ടിയത് തകഴിയുടെ ‘ചെമ്മീൻ ‘ ആയിരുന്നു. അത് വരെ പൂമ്പാറ്റയിൽ വന്നു കൊണ്ടിരുന്ന കെ വിContinue Reading