ദിലിപ്രസാദ്‌ സുരേന്ദ്രൻ

തിരുവനന്തപുരം സ്വദേശി, നീണ്ട നാൾ പ്രവാസിയാരുന്നു, ഇപ്പോൾ തോന്നയ്ക്കൽ അടുത്തുള്ള വാലികോണം എന്ന ഗ്രാമത്തിൽ സ്ഥിരതാമസം. ഭാര്യയും രണ്ട്‌ മക്കളും അടങ്ങുന്നതാണു കുടുംബം.

കഥ 2 ഒരേ വഴിയിലൂടെ തലങ്ങുംവിലങ്ങും പലയാവർത്തി നടന്നു കാലുകൾ കടഞ്ഞപ്പോഴാണ് അവളുടെ നേരെ ആദ്യത്തെ ചോദ്യമെറിഞ്ഞത്. ‘സെയ്‌റ, ഇതെത്രാമത്തെ പ്രാവശ്യമാണ് നമ്മളിങ്ങനെ ഒരേദിശയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിനക്ക് മുട്ടുവേദനയാണ് നടക്കാൻ കഴിയില്ല എന്നല്ലേ പറഞ്ഞിരുന്നത്?’. ആദ്യം കേട്ട ഭാവം നടിച്ചില്ലെങ്കിലും, രണ്ടുമൂന്ന് ചുവടുകൾ കൂടി നടന്നശേഷം തിരിഞ്ഞു നിന്നുകൊണ്ട് അവൾ മറുചോദ്യമെറിഞ്ഞു. ‘നമ്മൾ ഇതിലും കൂടുതൽ ദൂരം ഒന്നിച്ചു നടന്നിട്ടുണ്ട്. ഇന്നിപ്പോ, ഇത്ര നടന്നപ്പോഴേക്കും മഹാദേവൻ ക്ഷീണിച്ചോ’. ‘അന്നത്തെ പ്രായമാണോContinue Reading

ഒരുപാട് കാലം പ്രണയിച്ചു നടന്ന വഴികളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. വർഷങ്ങൾക്ക് ശേഷം അതേ വഴികളിലൂടെ വണ്ടിയോടിക്കുവാൻ ജി പി എസിന്റെ സഹായം വേണ്ടി വന്നിരിക്കുന്നു. വാച്ചും ടോർച്ചും മാത്രമല്ല പാതകൾ വരെ ഫോണിൽ തെളിയുന്നത് കൊണ്ട് വഴിയിലിറങ്ങി സ്ഥലം ചോദിക്കേണ്ടന്നൊരു ഗുണമുണ്ട്. അമ്പൂരിയിൽ നിന്നും പന്തയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് ഫോണിലേക്ക് അവളുടെ വിളിയെത്തിയത്, കാൾ വന്നതോടെ ജി പി എസ് സ്‌ക്രീൻ മറഞ്ഞതിനാൽ വണ്ടി വശത്തേക്ക് ഒതുക്കിയിട്ട് ഫോൺ കൈയിലെടുത്തപ്പോഴേക്കുംContinue Reading

മുണ്ഡനം ചെയ്ത ശിരസ്സിൽ നിന്നും വിയർപ്പുചാലുകൾ ഒഴുകിയിറങ്ങുകയാണ്. കഴുത്തിലൂടെ ചുമലുകളിലേക്ക് പടർന്ന വിയർപ്പുതുള്ളികൾ നിറംമങ്ങിയ ഉത്തരീയം കൊണ്ടമർത്തി തുടച്ചു. ഉപേക്ഷിക്കപ്പെട്ട മണ്ണിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ തിരിച്ചറിയുന്നവർ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. രാജകുമാരൻ വനവാസം സ്വീകരിച്ചതോടെ രാജാവ് വീണുപോയെന്നാണ് കേട്ടത്. ഒരിക്കലും ഈ മണ്ണിലേക്ക് മടങ്ങി വരരുതെന്ന് ഉറപ്പിച്ചതായിരുന്നു. ദത്തുപുത്രിയായും ആശ്രമവധുവായും ജീവിച്ചു തീർക്കുവാൻ തന്നെയായിരുന്നു തീരുമാനം. ഉപേക്ഷിച്ചയിടത്തേക്ക് കയറിച്ചെന്ന് അപമാനിതയാകുവാൻ ആഗ്രഹിച്ചിട്ടില്ല. ഇന്നിപ്പോൾ വരാതിരിക്കുവാൻ കഴിഞ്ഞില്ല, ജന്മം നൽകിയ പിതാവാണ് വീണുകിടക്കുന്നത്.Continue Reading

ഋജു പ്രമേഷ് ആത്മഹത്യ ചെയ്തു. സൂസന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. ഒപ്പം സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രവുമുണ്ട്. ഇമോജിയിട്ട് അനുശോചനവും രേഖപ്പെടുത്തി കൈയെടുത്തപ്പോഴേക്കും, കീബോർഡിന് മുകളിൽ പല്ലി കാര്യം സാധിച്ചു. ഇതിപ്പോൾ ഒരു രക്ഷയുമില്ലാതായിരിക്കുന്നു.പല്ലിയും പാറ്റയും കൂടി വീട് ഭരിക്കുകയാണ്. പാറ്റാഗുളികയും പല്ലിക്ക് അടിക്കുന്ന സ്പ്രേയും തരാതരം പരീക്ഷിച്ചിട്ടും ഒരു കുറവുമില്ല. പല്ലിയുടെ നിക്ഷേപം പേപ്പർ കൊണ്ട് നീക്കി കളയുവാനുള്ള ശ്രമം സമ്പൂർണ്ണ പരാജയമടഞ്ഞു. തുണിയും വെള്ളവുമായിറങ്ങി കീബോർഡിലെ അക്ഷരങ്ങളെ തിരിച്ചുContinue Reading

ആ നെടുനീളൻ കടത്തിണ്ണയിലാണ് അരിയോട്ടുകോണത്തിന്റെ ചരിത്രമെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലമെത്ര പുരോഗമിച്ചിട്ടും അശേഷം മാറാൻ തയ്യാറാകാതെ നീണ്ടു നിവർന്ന് കിടക്കുന്ന ആ സിമന്റ് തറകളിൽ തിണ്ണമിടുക്കിന്റെ ആരാധകരായി ചടഞ്ഞിരിക്കുന്നവരുടെ കാഴ്ച്ചയ്ക്ക് മാത്രമേ മാറ്റമില്ലാതുള്ളൂ. ചാരായ നിരോധനം വരുന്നതിന് മുൻപ് പ്രദേശത്തെ പ്രധാന ആകർഷണമായിരുന്ന ഷാപ്പിന്റെ ഉപഭോക്താക്കളായിരുന്നു ആദ്യകാലത്ത് ആ കടത്തിണ്ണയെ കൂടുതൽ ആശ്രയിച്ചിരുന്നത്. പഴയകാലത്തെ തികച്ചും മാന്യന്മാരായ മദ്യപർ ചില്ലറ ഒളിവ് മറവുകളോടെ മാത്രം ഷാപ്പിലെത്തി മടങ്ങിയിരുന്നെങ്കിലും, കൂട്ടത്തിൽContinue Reading