അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ഭാഗം 1
സാമൂഹ്യജീവിയായ മനുഷ്യർ പരസ്പരം വെച്ചുപുലർത്തേണ്ട സഹോദര്യപരമായ സഹിഷ്ണുതയാണ് മാനവികത. മതവും ജാതിയും രാഷ്ട്രീയവും സമ്പത്തും ലിംഗനീതിയുമൊക്കെ പറഞ്ഞു മത്സരിക്കുന്നവരും അത്തരം മത്സരങ്ങൾക്ക് പ്രേരിപ്പിക്കുന്നവരുമെല്ലാം അമാനവികതയുടെ അപ്പോസ്തലന്മാരായിരിക്കും. കെട്ടുകാഴ്ച്ചകളിലെ ആരവങ്ങളിൽ ലയിക്കുന്നവർ സൃഷ്ടിക്കുന്ന കഥകളായിരിക്കും പലരുടെയും കോമാളി വേഷങ്ങളുടെ പിന്നാമ്പുറങ്ങൾ. കുടിയിരുന്നവരും കടന്നുപോയവരും ഇടയ്ക്ക് മാത്രം കടന്നു വരുന്നവരുമായ മനുഷ്യരിൽ കോമാളികളെ തിരയുന്നവർ തിരിച്ചറിയാത്തത്, കോമാളിത്തമെന്നത് കാണുന്നവരിൽ മാത്രമുള്ള മാനസിക സന്തോഷങ്ങളാണെന്നതാണ്. മാധവൻ പിള്ളയെന്ന അദ്ധ്വാനിയായ മനുഷ്യൻ നടന്നു തീർത്ത വഴിയിലൂടെയാണ്Continue Reading





















