പൂമുഖം EDITORIAL അമർ ജവാൻ ജ്യോതിയും സ്മാരകകവാടവും

അമർ ജവാൻ ജ്യോതിയും സ്മാരകകവാടവും

അമർ ജവാൻ ജ്യോതിയും സ്മാരക കവാടവും ഭാരതത്തിന്റെ ചരിത്രത്തിലെ അനശ്വര സ്മാരകങ്ങളാണ്. കൊളോണിയൽ വാഴ്ച മാത്രമല്ല ചരിത്രത്തിലെ ഒരു ഘട്ടവും അണയ് ക്കുവാനോ മായ്ച്ചു കളയാനോ കഴിയില്ല. ആ സേതുഹിമാചലം വ്യാപിച്ചിരിക്കുന്ന ഇന്ത്യ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഫലമായി ഒരു ഭൂപടത്തിൽ ഉൾ ച്ചേർന്ന നൂറു കണക്കിന് നാട്ടു രാജ്യങ്ങൾ ആണ്. ആ വർത്തമാന ചരിത്രത്തെ ഒരു സീതാന്വേഷണത്തിന്റെ myth കൊണ്ടു മാറ്റിയെഴുതാൻ കഴിയില്ല. ഈ നാട് തലസ്ഥാനമാക്കാൻ മാറിമാറിവന്ന സാമ്രാജ്യശക്തികൾ നോട്ടമിട്ടു എന്നതിൽ എന്തിനു ലജ്ജിക്കണം? അല്ലെങ്കിൽ തന്നെ ചരിത്രം പാഠങ്ങൾ പഠിക്കുവാനുള്ളതാണ്. ഊറ്റം കൊള്ളുവാനോ ലജ്ജിക്കുവാനോ ഉള്ളതല്ല. രാജ്യ കവാടത്തിൽ വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകർ ആദരവോടെ ശിരസ്സുനമിച്ചു സ്മരണാജ്ഞലി അർപ്പിച്ചിരുന്ന ധീര രക്തസാക്ഷിത്വത്തിന്റെ ജ്യോതി അണയ്ക്കുവാനോ അപ്രസ ക്തമാക്കുവാനോ പിൽക്കാലത്തെ ഒരു ഭരണകൂടത്തിനും അവകാശമില്ല. അങ്ങനെ ചെയ്യുന്നത് എല്ലാ കാലത്തുമുള്ള സൈനികരോട് ചെയ്യുന്ന അനാദരവാണ്. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത എല്ലാ മതങ്ങളിലും പെട്ട സൈനികരുടെ പേരുകൾ കോറിയിട്ടിരിക്കുന്നത് ആ കൂറ്റ ൻ ചുമരുകളിൽ മാത്രമല്ല ഇന്ത്യയുടെ ഹൃദയത്തിലാണ്. അത് തേച്ചു മാച്ചു കളയാനോ മറ്റൊന്നിലേക്ക് ലയിപ്പിക്കാനോ കഴിയില്ല . ഇന്നലെ ചെയ്ത ചരിത്രനിഷേധം സ്മരണയുടെ ജ്വാലയെ കൂടുതൽ പ്രോജ്വല മാക്കുകയാണ് ചെയ്തത്.

Comments

You may also like