January 2022 (Page 6)

വിക്തോര്‍യൂഗോയുടെ ‘ലേ മിസെറാബ്ല്’, ചെഖോവിന്റെ ‘ഗ്രീഫ്’ തുടങ്ങിയ കൃതികള്‍ വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്നത് ദു:ഖം. പക്ഷേ അത് കേവല ലൗകികതയുടെ ദുഖമല്ല. കല കൊണ്ട് മാനുഷികാവസ്ഥകളെ പതുക്കെ പതുക്കെ അനാവരണം ചെയ്യുന്നത് കൊണ്ടും അതിനെ സാന്ദ്രീകരിക്കുന്നത് കൊണ്ടുമുള്ള ദുഖമാണ്. അത് കൊണ്ടാണ് അവയൊക്കെ ഉദാത്തമായ കലാസൃഷ്ടികളാവുന്നത്. വായിച്ചു കഴിയുമ്പോള്‍ കഥാപാത്രത്തോട് അനല്പമായ വൈകാരിക ബന്ധമുണ്ടാവുമെങ്കിലും, ആകാശദൂത് തുടങ്ങിയ സിനിമകള്‍ കണ്ടു കഴിഞ്ഞ് പ്രേക്ഷകന്‍ “അയ്യോ പാവേ!” എന്ന്‍ ആത്മഗതം ചെയ്യുന്നത്പോലെ മൃദുലContinue Reading