നിശ്ചലം
ഇലയില്ലാത്ത ഒരു ഇലഞ്ഞി.കൊമ്പിൽ വിരിഞ്ഞതുപോലെഏഴു പക്ഷികൾ,നിശ്ചലം.വയലിനു നടുവിൽഉച്ചസൂര്യനും മരവുംനിശബ്ദം. യന്ത്രങ്ങൾ നടന്നുപോയനരിമടവഴിയിലെഅവസാനത്തെ കാട്ടുഞാവൽ.ഒഴിഞ്ഞ തേനടകളിൽഅസ്തമയത്തിന്റെ മൂളൽ. നരിയുടെ കൂർത്തുനീളുന്ന കുതിപ്പുപോലെവാനിലുയരുന്നു ഏഴുകിളികൾ ;തുടുത്ത പുലരിയിൽ തട്ടിഅവ ചിതറിയലിയുന്നു,ആയിരമിലകൾകൊഴിഞ്ഞ ആകാശത്തിലേക്ക് ചേക്കേറുന്നു. കിടപ്പുമുറിയിൽ പതിച്ചകല്ലിന്റെ പുള്ളിച്ചയിൽനരിച്ചൂര് .ഇരുട്ടു കൊണ്ടുപോയരണ്ടു കണ്ണുകളുടെ തിളക്കം,നഖങ്ങളുടെ മൂർച്ച,കട്ടിലിനടിയിൽഒരു കാട് പതുങ്ങുന്നു. മേഘത്തിൽഉച്ച മുഖം ചേർത്ത്പീലി വിടർത്തുംപോലെകാട്ടുഞാവൽ മൂളുന്നു,സ്വയം വീണ്ടെടുക്കുന്നകാറ്റിന്റെ പാട്ട്. ഞാനറിയുന്നു,കട്ടിലിൽ കൊത്തിവെച്ചഇലയില്ലാമരവും സൂര്യനുംഏഴു കിളികളുംജീവൻ വരുന്ന പുലരിയിൽഅവ പറന്നേക്കാവുന്ന ഒരു വഴിയുംചെന്നുചേരുന്ന കാട്ടുഞാവലുംനരിയുടെ വേഗതയോടെകാട്Continue Reading





















