പൂമുഖം LITERATUREകവിത അറ്റകാൽക്കവിത

അറ്റകാൽക്കവിത

 

നിലവിളികളിൽ
മകനേ മകനേ എന്നു നീട്ടി വിളിച്ചത്
ആംബുലൻസിന്റെ സൈറണായിരുന്നു.

എന്നെയിത്
ഞാൻ തന്നെ പറഞ്ഞു പഠിപ്പിക്കുന്ന നേരത്ത്
അപകടം നടന്നിടത്തെ
എന്റെ അറ്റകൽ ഒന്നു പിടയക്കുകയും
ഒരു പട്ടി അതു കടിച്ചെടുത്ത്
അതിന്റെ കുഞ്ഞുങ്ങൾക്കായി
കൊണ്ടുപോവുകയും ചെയ്തു.

ഇപ്പോൾ
എല്ലു കടിച്ചു വലിക്കുന്ന
അതേ ലാഘവത്തോടെ
പട്ടിക്കുഞ്ഞുങ്ങൾക്ക്
തറയും പറയും പറയാനാകുന്നുണ്ട്.

എന്റെ കാൽ മുറിഞ്ഞിടത്തു വെച്ച്
ചേർത്തു കെട്ടിയ പോലെ
ഒരു ഓരി കിളുത്തു.

Comments

You may also like