പൂമുഖം നിരീക്ഷണം സച്ചാർ സ്കോളർഷിപ്പുകൾ ആർക്ക്?

സച്ചാർ സ്കോളർഷിപ്പുകൾ ആർക്ക്?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

സച്ചാർ കമ്മിറ്റി സ്കോളർഷിപ്പുകൾ 80 / 20 % അനുപാതത്തിൽ മുസ്ലിം / ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് വിതരണം ചെയ്യുന്നത് ഹൈക്കോടതി റദ്ദു ചെയ്തിരിക്കുകയാണല്ലോ . വർഗീയ ധ്രുവീകരണം ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജി ആയി ഉപയോഗിക്കപ്പെടുന്ന വർത്തമാന കാലത്തു ഇതിൻറെ പശ്ചാത്തലവും നാൾവഴികളും അവലോകനം ചെയ്യുന്നത് നിജസ്ഥിതി പുറത്തു കൊണ്ട് വരും .

സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലെ മുസ്ലിങ്ങൾ ഇതര സമുദായങ്ങളെക്കാളും പട്ടിക ജാതി പട്ടിക വർഗങ്ങളെക്കാളും ചില താക്കോൽ ജീവിത നിലവാര സൂചികകളിൽ ബഹുദൂരം പിന്നിലാണെന്ന് കണ്ടെത്തുകയും അത് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ദേശീയതലത്തിൽ കാതലായ നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു . വ്യക്തമായ സ്റ്റാറ്റിസ്റ്റിക്‌സിൻറെ പിൻബലത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയതും ശുപാർശകൾ നിർദേശിച്ചതും ദേശീയതലത്തിൽ ഈ ലക്ഷ്യത്തോടെ നിർദിഷ്ട മേഖലകളിൽ പല നടപടികളും കൈക്കൊള്ളുകയുണ്ടായി . ജനസംഖ്യാനുപാതം വിദ്യാഭ്യാസം, തൊഴിൽ പങ്കാളിത്തം , വായ്പാ ലഭ്യത,അടിസ്ഥാന സൗകര്യങ്ങളുടെ പ്രാപ്യത എന്നിവയായിരുന്നു കമ്മിറ്റിയുടെ പ്രധാന പഠന വിഷയങ്ങൾ .പിന്നീട് കേരളത്തിലെ മുസ്ലിങ്ങളുടെ പ്രത്യേകിച്ച് മണ്ഡൽ കമ്മിഷൻ ശുപാർശ പ്രകാരം ഒബിസി ക്കു ബാധകമായ സംവരണം കിട്ടാത്ത ചില വിഭാഗങ്ങളുടെ സ്ഥിതി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് തൂലോം പിന്നോക്കമാണെന്ന കണ്ടെത്തലുമായി പാലോളി മുഹമ്മദ് സമിതി ചില നിർവഹണ ശുപാർശകൾ സമർപ്പിച്ചു . അവയിൽ ഒന്നാണ് മുസ്ലിമുകൾക്കിടയിൽ പ്രത്യേകിച്ച് പെൺകുട്ടികളുടെ ഇടയിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ ചില സ്കോളർഷിപ്പുകൾ നൽകണമെന്ന നിർദേശം അതിനെ തുടർന്ന് 2008 ൽ സച്ചാർ കമ്മിറ്റി നിർദേശപ്രകാരം അനുവദിച്ച സ്കോളർഷിപ്പുകൾ വിതരണം ചെയ്യുവാൻ സംസ്ഥാന സർക്കാർ തീരുമാനമായി .സച്ചാർ റിപ്പോർട്ടിൻറെ നടപ്പിലാക്കൽ റിപ്പോർട്ടിൽ ദേശീയ തലത്തിൽ 5000 സ്കോളർഷിപ്പുകൾ സൃഷ്ടിച്ചതായും അത് നടപ്പിലാക്കുവാൻ 10 കോടി രൂപ വകയിരുത്തിയതായും പറഞ്ഞിരിക്കുന്നു.

2011ൽ വി എസ് ൻറെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാർ ഭരണത്തിൻറെ അവസാന ഘട്ടത്തിൽ ഇതിൽ 20 % ക്രിസ്തീയ സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് നൽകണമെന്ന ഭേദഗതി കൊണ്ടുവന്നു. ആ വിഭാഗങ്ങൾ മത പരിവർത്തനത്തിനു ശേഷവും ഹിന്ദുമതത്തിൽ ഉണ്ടായിരുന്ന ജാതീയ പിന്നോക്കാവസ്ഥയുടെ പിന്തുടർച്ച പേറുന്നവരും തൽഫലമായി എല്ലാ വിധത്തിലുമുള്ള പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരും ആയിരുന്നു എന്നാണ് വി എസ് ഭേദഗതിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത് . ന്യുനപക്ഷ സ്കോളർഷിപ്പുകൾ മുസ്ലിമുകൾക്കും പിന്നോക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കും 80 -20 ശതമാനത്തിൽ നൽകണമെന്ന എൽ ഡി എഫ് സർക്കാരിൻറെ ഓർഡർ പിന്നീടുവന്ന യു ഡി എഫ് സർക്കാർ പുതിയ ഓർഡർ ഇറക്കി തുടർച്ച നൽകി .

അതിനെതിരെയാണ് ക്രിസ്ത്യൻ സമുദായത്തിൻറെ വക്താക്കൾ കോടതിയിൽ പോയി അനുകൂലമായ കോടതി വിധി സമ്പാദിച്ചത് .പള്ളിവാതുക്കൽ ജസ്റ്റിൻ സമർപ്പിച്ച ഹർജിയിൽ ഷാജി പി ചാലി , എസ് മണികുമാർ എന്നീ ജഡ്ജിമാർ 2021 മെയ് 28 ന് പുറപ്പെടുവിച്ച വിധിയിൽ കേരള സർക്കാർ നടപ്പിലാക്കിയ മൂന്നു ഭേദഗതികളും നിയമപരമായി സാധുവല്ല എന്നാണ് അവ തള്ളിക്കളയാനുള്ള കാരണമായി പരാമർശിച്ചത് .

മുസ്ലിം സമുദായത്തിനെ സംബന്ധിച്ച് രുപീകരിച്ച ഒരു കമ്മിറ്റിയുടെ ശുപാർശ പ്രകാരം നടപ്പിലാക്കിയ സ്കോളർഷിപ് എങ്ങനെയാണ് മറ്റു ന്യുനപക്ഷങ്ങൾക്കു കൂടി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി വിധി പറഞ്ഞത് എന്ന ചോദ്യം സ്വാഭാവികമായും ഉദിക്കുന്നില്ലേ ? കേരളം നടപ്പിലാക്കിയതും പിന്നീട് ഭേദഗതി ചെയ്തതും കോടതി തള്ളണമെങ്കിൽ റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള വിജ്ഞാപനങ്ങളിലും ഉത്തരവുകളിലും നിന്ന് അത് വ്യതിചലിക്കുന്നുണ്ടാവണം . അതായത് കേരളം വരുത്തിയ ഭേദഗതി നിയമപരമായി സാധുവല്ല എന്ന് കോടതി കണ്ടെത്തി .കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ സച്ചാർ കമ്മിറ്റി യുടെ പഠനങ്ങളും നിരീക്ഷണങ്ങളും മുസ്ലിമുകൾക്കു നൽകേണ്ട പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചായിരുന്നു എങ്കിലും അതിനെ ഉപജീവിച്ചു റിപ്പോർട്ട് നിർദേശിച്ച ശുപാർശകളും നിർവഹണ നിർദേശങ്ങളും നടപടികളും ന്യുനപക്ഷങ്ങളെ ഒന്നടങ്കമാണ് പരാമർശിച്ചത് ; പ്രത്യേകിച്ച് സ്കോളർഷിപ് ശുപാർശകൾ . കൂടുതൽ വ്യക്തതക്കു വേണ്ടി ഒരു ഭാഗം ഇവിടെ റിപ്പോർട്ടിൽ നിന്ന് കോപി -പേസ്റ്റ് ചെയ്യാം (സോഴ്സ് :https://casi.sas.upenn.edu/…/iit/Minority%20Report.pdf)

” The University Grants Commission (UGC) should evolve a system of rewarding with additional funds schools with a diverse student population. This principle should also apply to minority institutions. To ensure that minority institutions remain accessible to the poor from within the community, UGC should reward encourage schools with low fees and merit-cum-means scholarships (partly funded from the additional UGC grants). (Pg. 246)

മുസ്ലിമുകൾക്കു മാത്രമായി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തണമെങ്കിൽ അതേ കുറിച്ച് കമ്മിറ്റി റിപ്പോർട്ട് specific ആവേണ്ടതായിരുന്നു .പിന്നീട് പാലൊളി മുഹമ്മദ് കമ്മിറ്റി നടത്തിയ പഠനത്തിൽ ഹൈ സ്കൂൾ / ഉന്നത വിദ്യഭ്യാസം ,സർക്കാർ / സംഘടിത സ്വകാര്യ മേഖലകളിലെ തൊഴിൽ അനുപാതം , ഭൂമിയുടെ ഉടമസ്ഥത എന്നീ മേഖലകളിൽ കേരളത്തിലെ മുസ്ലിമുകളുടെ പങ്ക് ക്രിസ്ത്യാനികളിൽ നിന്നു വളരെ പിന്നിലാണെന്ന് കണ്ടെത്തി . 2001 ലെ നാഷണൽ സാമ്പിൾ സർവെ , സച്ചാർ റിപ്പോർട്ട് , കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ കേരളപഠനം എന്നിവയെ ആണ് ആധാരമാക്കിയത് . തുടർന്ന് മുസ്ലിമുകളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകുകയും വിവിധ ഘട്ടങ്ങളിൽ സ്കോളർഷിപ് ശുപാർശ ചെയ്യുകയും ചെയ്തു . സച്ചാർ കമ്മറ്റി റിപ്പോർട്ട് പ്രകാരമുള്ള സ്കോളർഷിപ്പുകൾ മുഴുവൻ മുസ്ലിമുകൾക്കു മാത്രം വിതരണം ചെയ്യണമെന്ന് പാലൊളി കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുന്നില്ല . റിപ്പോർട്ടിൽ നിന്ന് :

“Scholarship The role of scholarship in promoting education is important. Scholarship help in improving the standard of education. In addition to that it can be utilized to advance the study programmes to those who are in financial stringency. Such kind of scholarships will be more useful to the majority of the Muslim students who are in backward condition. In Kerala in order to promote education of Muslim girls there have been existing for many years the yearly scholarship up to tenth standard. As a part of the Prime Minister’s New 15 Point Pro-gramme, scholarship has been instituted this year for professional courses. New scholarships which are very beneficial to increase the high standard of education and its pion. Steps have to be taken to give more propaganda and to inform the eligible persons regarding them. 1. In Kerala, educational scholarship has to be instituted newly to the Muslim girls. Scholarship has to be engaged to all those who are eligible for fee concession. 2. A Scholarship of Rs.12000 per year have to be instituted to the Muslim girls who are studying in Research Oriented Courses. 3. A Scholarship of Rs.2000 per year have to be instituted to the Muslim girls who are studying for Degree and P.G. Courses in Arts and Science Colleges.”

റിപ്പോർട്ടിൽ കണ്ടെത്തിയ പ്രകടമായ വിദ്യാഭ്യാസ തൊഴിൽ അസന്തുലിതാവസ്ഥ കണക്കിലെടുത്തു എൽ ഡി എഫ് സർക്കാർ മുസ്ലിമുകൾക്കു മാത്രമായി സ്കോളർഷിപ്പുകൾ വിതരണം ചെയ്യുവാൻ ഉത്തരവ് ഇറക്കുകയായിരുന്നു . ആ രീതി നിയമപരമായി നിലനിൽക്കുമോ എന്ന് പരിശോധിക്കാത്തത് എൽ ഡി എഫ് സർക്കാരിൻറെ ഭാഗത്തു നിന്നുണ്ടായ കൃത്യവിലോപമാണ് . യുഡിഎഫ് ഈ വിഷയത്തിൽ പതിവു പ്രതിപക്ഷ ജാഗ്രത കാണിച്ചതുമില്ല പിന്നീട് വന്ന യു ഡിഎഫ് സർക്കാർ വീണ്ടും ഒരു ഓർഡർ ഇറക്കി അത് തുടരുകയും ചെയ്തു .

എന്ത് കൊണ്ട് സച്ചാർ റിപ്പോർട്ട് പഠനവും നിരീക്ഷണവും മുസ്ലിമുകളിൽ കേന്ദ്രീകരിക്കുകയും ശുപാർശകളിൽ ന്യുനപക്ഷങ്ങൾ എന്ന് പൊതുവായി മിക്ക പ്രധാന ഘട്ടങ്ങളിലും പരാമർശിക്കുകയും ചെയ്തു ?എന്ത് കൊണ്ടാണ് കമ്മിറ്റിയെ നിയമിച്ച കോൺഗ്രസോ കേരളത്തിൽ നടപ്പിലാക്കാൻ നിശ്ചയിച്ച ഇടതു മുന്നണി സർക്കാരോ അഖിലേന്ത്യാ തലത്തിൽ മുസ്ലിം സംഘടനകളോ ഇതിനു വിശദീകരണം ചോദിക്കാതിരുന്നത് ? അലംഭാവം അല്ലെങ്കിൽ വിഷയത്തിലുള്ള ശുഷ്‌കാന്തി ഇല്ലായ്മ ? ഏതായാലും അത്തരം അപ്പീലുകളോ പുനർ വ്യാഖ്യാനങ്ങളോ തിരുത്തുകളോ വിശദീകരണങ്ങളോ ഉണ്ടായിട്ടില്ലാത്തതിനാൽ സച്ചാർ സ്കോളർഷിപ്പുകൾ എല്ലാ ന്യുന പക്ഷങ്ങൾക്കും പൊതുവായി അവകാശപ്പെട്ടതാണ് . കേരളത്തിന്റെ റിപ്പോർട്ട് നടപ്പിലാക്കൽ രീതിയും പിന്നീട് വരുത്തിയ ഭേദഗതിയും നിയമ പരമായി നിലനിൽക്കുന്നതല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചതും അത് കൊണ്ട് തന്നെ അത് നല്ല ബോധ്യമുള്ളതു കൊണ്ടാണ് കേരളത്തിലെ മുസ്ലിം സംഘടനകൾ ഇപ്പോൾ സുപ്രീം കോടതിയിൽ പോയാൽ കാല താമസം വരുമെന്ന് ഒഴികഴിവ് പറഞ്ഞു സമുദായങ്ങളുടെ മുന്നിൽ , മുഖം രക്ഷിക്കാൻ നോക്കുന്നത് .സർക്കാർ പ്രത്യേക ഓർഡർ ഇറക്കണം എന്ന നിയമസാധുതയില്ലാത്ത ആവശ്യം ഉന്നയിക്കുന്നത് .ഇത് മുസ്ലിങ്ങൾ തിരിച്ചറിയണം .

സച്ചാർ കമ്മിറ്റി ഇന്ത്യയിലെ മുസ്ലിങ്ങളെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതം ഉള്ള മറ്റൊരു ശുപാർശ ചെയ്തിട്ടുണ്ട്! മദ്രസകളെ മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കാൻ അനുവദിക്കലാണത് . മദ്രസ ലീവിങ് സർട്ടിഫിക്കറ്റ് സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റിനോട് തുല്യമാക്കാനും ശുപാർശ ചെയ്തു അതിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ അങ്ങനെ യൊരു upgradation മദ്രസ്സകൾക്കു നൽകിയത് . മുസ്ലിമുകളെ മുഖ്യധാരയിൽ ഉൾക്കൊള്ളുന്ന വികസനത്തിന് വേണ്ടി നിയമിച്ച കമ്മിറ്റി അവരുടെ വരും തലമുറകളെ മത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നാലു ചുമരുകൾക്കുള്ളിൽ പരിമിതപ്പെടുത്തുവാനാണ് ശുപാർശ ചെയ്തത് . മതേതര സഹജീവനത്തിൽ വിശ്വസിക്കുന്നു എന്ന് ആണയിടുന്ന ഇടതു മുന്നണി സർക്കാരാവട്ടെ ഉടനെ നടപ്പിലാക്കുവാൻ ഉത്സാഹിച്ചു അന്ന് എന്ത് കൊണ്ടാണ് പ്രതിപക്ഷം , പ്രത്യേകിച്ച് മുസ്ലിം ലീഗ് ഇതിനെ തുറന്ന മനസ്സോടെ എതിർക്കാതിരുന്നത് ? അവർ സമുദായത്തിന്റെ മുഖ്യധാരയിലേക്കുള്ള വളർച്ചയെപ്രതി താല്പര്യം വെച്ചു പുലർത്തുന്നില്ലെന്നാണോ ? . മതേതര വിദ്യാഭ്യാസത്തിലൂടെ ലഭിക്കാവുന്ന വിശാല വീക്ഷണവും സഹജീവി ബോധവും തങ്ങളുടെ യാഥാസ്ഥിതിക രീതികളെ ദുർബലപ്പെടുത്തുമോ എന്ന ആശങ്ക മത നേതാക്കൾക്കുണ്ടാവാം .

സച്ചാർ റിപ്പോർട്ട് :”Madarsas to Mainstream Education: Work out mechanisms whereby Madarsas can be linked with a higher secondary school board so that students wanting to shift to a regular/mainstream education can do so after having passed from a Madarsa.

“വക്കഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശത കോടികൾ വിലപിടിക്കുന്ന സ്വത്തുവകകൾ സമുദായങ്ങളുടെ അഭ്യുന്നതിക്കു ഉപയോഗപ്രദമാവുന്നവിധം ലാഭകരമായി ഉപയോഗിക്കണമെന്ന ക്രിയാത്മകമായ നിർദേശം ഉണ്ട് റിപ്പോർട്ടിൽ . അത് ഗൗനിക്കപ്പെട്ടതായി നിർവഹണ റിപ്പോർട്ടിൽ കാണുന്നില്ല .

ചുരുക്കി പറഞ്ഞാൽ സച്ചാർ കമ്മിറ്റിയുടെ ശുപാർശകളിൽ തന്നെ മുസ്ലിമുകളെ സംബന്ധിച്ച് സ്കോളര്ഷിപ്പിന്റെ കാര്യത്തിൽ അനാസ്ഥയുണ്ടായി ( lack of focus ) അതു തിരിച്ചറിയാനോ ചോദ്യം ചെയ്യാനോ ഭേദഗതി ചെയ്യാനോ ഒരു പാർട്ടിയും മത സംഘടനയും ശ്രദ്ധിച്ചിട്ടില്ല . അതിന്മേൽ കേരളത്തിലെ മുൻ എൽ ഡി എഫ് സർക്കാർ പാസാക്കുകയും യു ഡി എഫ് സർക്കാർ തുടർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്ത ഭേദ ഗതികൾ നിയമപരമായി നിലനിൽക്കാത്തവയാണ് . ഇത് കോടതി വിധിക്കു ശേഷവും ഇരു മുന്നണികളും ഏറ്റു പറയുന്നില്ല.മുസ്ലിം മേൽവിലാസമുള്ള രാഷ്ട്രീയ സംഘടനകളും മത സംഘടനകളും സമുദായാംഗങ്ങളിൽ നിന്ന് മറച്ചു വെക്കുകയും തുടർന്നും വൃഥാ പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്യുന്നു . അതി ന്റെ ഭവിഷ്യത്തു ഹൈക്കോടതി വിധിയുടെ പേരിൽ ന്യൂന പക്ഷങ്ങൾക്കിടയിൽ അസ്വാരസ്യവും അകൽച്ചയും ഉണ്ടാവുന്നു എന്നതാണ് . അത് സംഭവിക്കരുത്. കാരണം അപ്പോഴും മുതലെടുക്കുക വർഗീയ രാഷ്ട്രീയമാണ് . ഈ വിധിയെ മറ്റൊരുത്തരവ് കൊണ്ട് റദ്ദു ചെയ്യാനുള്ള മുസ്ലിം മത സംഘടനകളുടെയും നേതാക്കളുടെയും ആഹ്വാനം ഇരുട്ട് കൊണ്ടി ഓട്ടയടയ്ക്കൽ മാത്രമാണ് .അവരുടെ കാപട്യം തിരിച്ചറിയുക . മത/ രാഷ്ട്രീയ കാപട്യങ്ങൾക്കു വശം വദരാവാതിരിക്കുക.

സുപ്രീം കോടതിക്കു മുൻപിൽ വ്യത്യസ്തമായ ഒരു യുക്തി തുറന്നു കിടപ്പുണ്ട് .സച്ചാർ കമ്മിറ്റി മുസ്ലിമുകളെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടതാകയാൽ കമ്മിറ്റിയുടെ റിപ്പോർട്ടിലെ മൈനോറിറ്റി എന്ന പരാമർശം എല്ലായിടത്തും മുസ്ലിമുകളെ സംബന്ധിച്ചുള്ളതാണ് എന്നതാണത് . കാത്തിരുന്ന് കാണാം

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like