February 2017 (Page 3)

[dropcap]കൃ[/dropcap]ഷി നമുക്ക് ഭക്ഷണം കിട്ടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നില്ല. അത് നമ്മുടെ സംസ്‌കാരമായിരുന്നു, ജീവിതമായിരുന്നു. കൃഷിക്കാലങ്ങളോട് ബന്ധപ്പെടുത്തിയായിരുന്നു ജീവിതത്തിലെ ആഘോഷങ്ങളൊക്കെയും. ആ അദ്ധ്വാനക്കൂട്ടായ്മകളില്‍ നിന്നായിരുന്നു പാട്ടും കളിയും കലയും ഉരുവം കൊണ്ടത്. ആ സംസ്‌കൃതിയിലൂടെയായിരുന്നു മനുഷ്യര്‍ പ്രകൃതിയെ പ്രണയിച്ചത്. മണ്ണും മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒരേ പാരസ്പര്യത്തിന്റെ കണ്ണികളായതും അങ്ങനെയായിരുന്നു. ആധുനിക സാങ്കേതികതയുടെ വളര്‍ച്ചയോടൊപ്പം മനുഷ്യന്‍ കൃഷി ഉപേക്ഷിച്ചു. അതോടൊപ്പം പ്രകൃതിയില്‍ നിന്നും അകന്നു. മണ്ണും മരവും തൊട്ടു വളരാത്ത ഒരുContinue Reading

  1. ഉണ്ടാകുമോ .? [dropcap]ക[/dropcap]ടലിൽ പുഴയിൽ ഒന്നായൊഴുകി മേഘങ്ങളായ് തുഴഞ്ഞു ഒടുവിൽ പിരിയാൻ നേരം ഒരു മഴത്തുള്ളി മറ്റേതിനോട് ചോദിച്ചു . രണ്ടായി താഴേക്കു പതിക്കുമ്പോൾ ഉണ്ടാവുമോ മറ്റു രണ്ടുപേർ നമ്മളെ കാത്തു ? പ്രണയത്തിൽ നനഞ്ഞു .? 2. തെങ്ങ് [dropcap]ഇ[/dropcap]ളനീർ വണ്ടികൾ അതിർത്തി കടക്കുമ്പോൾ പനകൾ പറഞ്ഞു ചെറുപ്പത്തിൽ നാടുവിട്ട ചേട്ടനെ പറ്റി .Continue Reading

  [dropcap]നി[/dropcap]ലവിളിയോളം പേരിട്ട അടയാളപ്പെടുത്തൽ വേറെ ഇല്ല. ഭൂമിയെ ദാ ഇങ്ങനെ കോരിയെടുത്ത് കൊണ്ടുപോകും ഒരു വിത്തോ ഇത്തിരി മുട്ടകളോ കൈക്കുമ്പിളിൽ നിലവിളിയിലേക്ക് വഴിമാറുന്നത് നോക്കി നിൽക്കും. ഭ്രമണപഥത്തിൽ ഭൂമിയുടെ കണ്ണിമ അടഞ്ഞപടി നിൽക്കും. ഇവിടെ ഇത്തിരി മണ്ണ് അനങ്ങുന്നത് പ്രപഞ്ചം മുഴുവൻ സാക്ഷിയാകും. അതെ പ്രാർത്ഥനകളോടെ മുട്ടകളും വിത്തുകളും വച്ചുമാറ്റപ്പെടുക തന്നെയാണ്…Continue Reading

[dropcap]രൂ[/dropcap]പപരമായി കവിത വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കാലമാണിത് .കവിതയുടെ രൂപത്തെപ്പറ്റിയുള്ള പാരമ്പര്യ ധാരണകളെ പുതുകവിതകള്‍ അട്ടിമറിച്ചു. അതുകൊണ്ടുതന്നെ പുതുകവികള്‍ക്ക് സാമ്പ്രദായിക കവിതാ ശൈലി പിന്തുടരുന്നവരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു. കവിതയുടെ ദൈര്‍ഘ്യം കുറച്ചും തെളിച്ചമുള്ള ഗദ്യത്തിന്‍റെ വിവിധമേഖ ലകള്‍ സ്വീകരിച്ചും കൊണ്ട് ചിത്രകലയിലെ ന്നപോലെ സംസാരഭാഷയും കാവ്യഭാഷയും തമ്മിലുള്ള വിടവ് നികത്തി പദസംയുക്തക ങ്ങള്‍ക്ക് പകരം ഒറ്റയ്ക്കുനില്‍ക്കുന്ന വാക്കുകള്‍ ചേര്‍ത്തിണക്കിയ കവിതകള്‍ പുതുതലമുറ സ്വീകരിച്ചു. പ്രകൃതിയിലെ അല്ലെങ്കില്‍Continue Reading

[dropcap]തു[/dropcap]മ്പയും മുക്കുറ്റിയും ഇക്കുറി പൂക്കാൻ മറന്നതല്ല മടിച്ചതാണത്രേ ! കുയിലിന്റെ പാട്ട് ഇന്നലെ ഇടറിയതല്ല, സ്വയം ഈണം തെറ്റിച്ചതാണത്രേ ! പാടവരമ്പിലെ പോക്കാച്ചി തവളയെ കോലുനാരായണൻ വിഴുങ്ങിയതല്ല. തിന്നാൻ സ്വയം യാചിച്ചതാണത്രേ ! കാടും പുഴയും മരവും കുളിരും ആരും വിറ്റതല്ല. സ്വയം വിൽപ്പനക്കു വച്ചതാണത്രേ ! കാഴ്ചക്കാരില്ലാത്ത ലോകത്ത് ജീവിക്കേണ്ടന്ന് ഭൂമിയുടെ ആത്മഹത്യ കുറിപ്പിലുണ്ടത്രേ ! ചുറ്റും ആരോ മുറവിളി കൂട്ടുന്നു. കാഴ്ച മരിച്ചു തുടങ്ങിയത്രേ​… ഇരു കണ്ണുംContinue Reading