ജോയ് അബ്രഹാം

പുതിയകാലത്തില്‍ സ്ത്രീക്ക് പേന ഊന്നുവടിയാണ്. അവര്‍ പുരുഷനിര്‍മ്മിതഭാഷകളെയും ആശയങ്ങളെയും എതിര്‍ക്കുന്നു. ചരിത്രത്തെ ചോദ്യം ചെയ്യുന്നു. പുരുഷന്‍റെ പേനയെ കുത്തിയൊടിക്കുകയും പെണ്‍പേനയെ വിപ്ലവസാമഗ്രിയായി അവരോധിക്കുകയും ചെയ്യുന്നു.ഇതു പെണ്‍സാഹിത്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ഇന്നുവരെ ഉണ്ടാക്കപ്പെട്ട പുരുഷഭാഷയെ കീഴ്‌മേല്‍ മറിക്കലാണത്. ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറച്ചു പ്രഖ്യാപിച്ചു കൊണ്ടാണ് ലവ്ലി പലപ്പോഴും തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീ സ്ത്രീക്ക് അനുവദിക്കപ്പെട്ട വൃത്തത്തിന് പുറത്തുപോയി വിശാലമായ ആശയസമുദ്രങ്ങളെ അണകെട്ടി നിര്‍ത്താന്‍ ധൈര്യം കാണിക്കാനും പുതിയ ചരിത്രഭൂതകാലങ്ങളെ നിര്‍മ്മിക്കാന്‍Continue Reading

  ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയുടെ പ്രവാസചിന്തയിലും എഴുത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിലും മലയാളത്തില്‍ എത്രയോ പ്രവാസരചനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി മുമ്പ് കടന്നുചെന്ന പരിസരങ്ങളിലേക്കും മേഖലകളിലേക്കുമെല്ലാം വ്യത്യസ്തമായി  കടന്നുചെന്നു പുതിയ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള ശ്രമം ഈ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട മികച്ച പ്രവാസരചനകളില്‍ കാണാം. പ്രവാസം തീക്ഷ്ണമായ സാംസ്‌കാരികാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത് വലിയ ഒരു സ്വത്വ പ്രശ്‌നവുമായിരിക്കുന്നു. ഒരു പ്രവാസി എഴുതിയത് കൊണ്ട് മാത്രംContinue Reading

രൂപപരമായി കവിത വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കാലമാണിത് .കവിതയുടെ രൂപത്തെപ്പറ്റിയുള്ള പാരമ്പര്യ ധാരണകളെ പുതുകവിതകള്‍ അട്ടിമറിച്ചു. അതുകൊണ്ടുതന്നെ പുതുകവികള്‍ക്ക് സാമ്പ്രദായിക കവിതാ ശൈലി പിന്തുടരുന്നവരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു. കവിതയുടെ ദൈര്‍ഘ്യം കുറച്ചും തെളിച്ചമുള്ള ഗദ്യത്തിന്‍റെ വിവിധമേഖ ലകള്‍ സ്വീകരിച്ചും കൊണ്ട് ചിത്രകലയിലെ ന്നപോലെ സംസാരഭാഷയും കാവ്യഭാഷയും തമ്മിലുള്ള വിടവ് നികത്തി പദസംയുക്തക ങ്ങള്‍ക്ക് പകരം ഒറ്റയ്ക്കുനില്‍ക്കുന്ന വാക്കുകള്‍ ചേര്‍ത്തിണക്കിയ കവിതകള്‍ പുതുതലമുറ സ്വീകരിച്ചു. പ്രകൃതിയിലെ അല്ലെങ്കില്‍Continue Reading

  എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ധരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദ്ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു. ” നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു ” എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം. നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണംContinue Reading

കവിതകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത്‌ എന്ന പ്രയോഗം തുടങ്ങി വെച്ചത് .സ്ത്രീദുര്‍ബലതയെ ചൂഷണംContinue Reading