പൂമുഖം LITERATUREകവിത രണ്ടു കവിതകൾ

രണ്ടു കവിതകൾ

 

1. ഉണ്ടാകുമോ .?

[dropcap]ക[/dropcap]ടലിൽ പുഴയിൽ
ഒന്നായൊഴുകി
മേഘങ്ങളായ് തുഴഞ്ഞു
ഒടുവിൽ പിരിയാൻ നേരം
ഒരു മഴത്തുള്ളി
മറ്റേതിനോട് ചോദിച്ചു .
രണ്ടായി താഴേക്കു
പതിക്കുമ്പോൾ
ഉണ്ടാവുമോ മറ്റു രണ്ടുപേർ
നമ്മളെ കാത്തു ?
പ്രണയത്തിൽ നനഞ്ഞു .?

2. തെങ്ങ്

[dropcap]ഇ[/dropcap]ളനീർ വണ്ടികൾ
അതിർത്തി കടക്കുമ്പോൾ
പനകൾ പറഞ്ഞു
ചെറുപ്പത്തിൽ നാടുവിട്ട
ചേട്ടനെ പറ്റി .

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.